Hero Image

ചരിത്രത്തിലേക്ക് ബാഴ്സലോണ, ഒരു ലോകകപ്പിലേക്ക് ഏറ്റവും കൂടുതൽ താരങ്ങളെ അയച്ച ക്ലബ്ബ്

ഫുട്ബോൾ ചരിത്രത്തിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ കളിക്കാരെ അയച്ച നേട്ടം ബാഴ്സലോണക്ക് സ്വന്തം. സീസണിൽ ബാഴ്സക്കായി പന്ത് തട്ടുന്ന പതിനേഴ് താരങ്ങൾ ആണ് ഇപ്പോൾ ഖത്തറിൽ ഉള്ളത്. സ്പാനിഷ് ടീമിൽ ലെഫ്റ്റ് ബാക്ക് ഹോസെ ഗയ പരിക്കേറ്റ് പുറത്തായപ്പോൾ പകരക്കാരനായി യുവതാരം ബാൾടെ എത്തിയതോടെയാണ് ബാഴ്സ ചരിത്രത്തിലേക്ക് നടന്ന് കയറിയത്.

സിറ്റി, ബയേൺ എന്നിവരുടെ പതിനാറു പേർ ലോകകപ്പിന് എത്തുന്നുണ്ട്. എട്ട് ദേശിയ ടീമുകളിലായിട്ടാണ് ബാഴ്സയുടെ താരങ്ങൾ ലോകകപ്പിന് എത്തുന്നത്. ഏറ്റവും കൂടുതൽ പേർ സ്പെയിനിൽ തന്നെ. ഫാറ്റി, പെഡ്രി, ഗവി തുടങ്ങി യുവതാരങ്ങൾക്കൊപ്പം ബസ്ക്വറ്റ്സ്, ആൽബ തുടങ്ങിയ സീനിയർ താരങ്ങളും ഉണ്ട്. ഡെമ്പലെ, ജൂൾസ് കുണ്ടേ ഫ്രാൻസ് ടീമിൽ ഉണ്ട്.

നേതർലാന്റ്സിനായി ഡീപെയ്, ഡിയോങ്. ഡെൻമാർക്ക്, ബ്രസീൽ, ജർമനി എന്നിവർക്കായി യഥാക്രമം ക്രിസ്റ്റൻസൻ, റാഫിഞ്ഞ, റ്റെർ സ്റ്റഗൻ എന്നിവർ ബൂട്ട് കെട്ടുമ്പോൾ പോളണ്ടിനായി ലെവെന്റോവ്സ്കിയും എത്തും. സ്പെയിൻ ലോകകിരീടം ഉയർത്തിയ 2010ൽ പോലും 14 പേരായിരുന്നു ബാഴ്സയിൽ നിന്നും എത്തിയിരുന്നത്. ബാഴ്‍സലോണയിൽ നിന്നും ഒസാസുനയിൽ ലോണിൽ കളിക്കുന്ന എസ് ആബ്ദെ മൊറോക്കോ ടീമിൽ ഉണ്ടെങ്കിലും അത് ക്ലബ്ബിന്റെ പേരിൽ ചേർക്കില്ല.

READ ON APP