Hero Image

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

പത്തനംതിട്ട: അമേരിക്കയില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റ് ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (കെ പി യോഹന്നാൻ ) അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് ഡാലസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രഭാത നടത്തത്തിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്.

READ ALSO: വംശീയ പരാമര്‍ശം വിവാദമായി : സാം പിത്രോദ രാജിവച്ചു

ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി, ആതുരവേസന രംഗത്ത് 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജയം ആരംഭിച്ചു.

READ ON APP