Hero Image

ബംഗാളിൽ രാമനവമി ആഘോഷങ്ങൾക്കിടെ സ്ഫോടനം: സ്ത്രീക്ക് പരിക്ക്

കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. ബോംബ് സ്ഫോടനമാണോ എന്നകാര്യം ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രജി നഗർ മേഖലയിൽ കല്ലേറുണ്ടായതായി ബി.ജെ.പി ആരോപിച്ചു.

‘ബുധനാഴ്ച വൈകിട്ടാണ് സ്ഫോടനമുണ്ടായത്.

ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്’-പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരുക്കേറ്റ സ്ത്രീയെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അതേസമയം ശക്തിപുർ മേഖലയിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആളുകൾ അവരുടെ മേൽക്കൂരയിൽനിന്ന് ആഘോഷയാത്രയ്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോകളും പ്രചരിച്ചിക്കുന്നുണ്ട്. ഇതേത്തുടർന്ന് പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.

READ ON APP