Hero Image

കൊച്ചിയിലെ പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്: കേസെടുക്കുന്നില്ലെന്ന് ആരോപണം

കൊച്ചി: പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്‍. ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ രണ്ട് വിദേശ വനിതകളാണ് റോഡരികിലുണ്ടായിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചത്.

വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ സ്ഥാപിച്ച രണ്ട് ബോര്‍ഡുകളാണ് ഇവര്‍ നശിപ്പിച്ചത്.

നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി. തുടർന്ന് വനിതകളുടെ നടപടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയെത്തി. ആദ്യഘട്ടത്തില്‍ പൊലീസ് ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. പിന്നാലെ നാട്ടുകാര്‍ തന്നെ ബോര്‍ഡ് നശിപ്പിച്ചവരെ കണ്ടെത്തിയതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്.

എന്നാൽ, തെളിവ് സഹിതം പരാതി നല്‍കിയിട്ടും വനിതകൾക്കെതിരെ കേസെടുക്കുന്നില്ലെന്നാണ് ആരോപണം. ഇതിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷന് മുന്നില്‍ എസ്.ഐ.ഒയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കേസെടുക്കാതെ ആരോപണ വിധേയരെ സ്റ്റേഷനില്‍ നിന്ന് പോകാന്‍ പൊലീസ് അനുവദിച്ചു. ഇത് എസ്.ഐ.ഒ പ്രവര്‍ത്തകർ തടഞ്ഞു.

READ ON APP