Hero Image

പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇറാൻ അംബാസിഡർ: തിരിച്ചയക്കുമെന്നും വിശദീകരണം

ന്യൂഡൽഹി: ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. മോശം കാലാവസ്ഥയെ തുടർന്ന് കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി.

കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് കരുതുന്നത്. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോചനം സംബന്ധിച്ച വിഷയത്തിൽ വ്യക്തതയുണ്ടാകും. ഇതിനിടെ കപ്പിലിലെ പാക് പൌരന്മാരെ വിട്ടയക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാൻ അറിയിച്ചു.

കപ്പൽ കമ്പനിയുമായി ചർച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് നടപടികൾ സ്വീകരിക്കാം. നാല് ഫിലപ്പിൻസ് പൌരന്മാരെയും ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി നടപടികൾ തുടങ്ങിയെന്നും ഇറാൻ അറിയിച്ചതായി ഫിലിപ്പിൻസ് സർക്കാരിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.

 

 

READ ON APP