Hero Image

പഞ്ഞി പോലെ ഉണ്ണിയപ്പം സോഫ്റ്റ് ആയി കിട്ടാൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ...


ചേരുവകൾ

•പച്ചരി - ഒരു കപ്പ്

•നേന്ത്രപ്പഴം - 1 എണ്ണം

•തേങ്ങ ചിരവിയത് - 1/4 കപ്പ്

•ചോറ് - 1/2 കപ്പ്

•ഏലക്ക പൊടി - 1 ടീസ്പൂൺ

•ഉപ്പ് - ഒരു നുള്ള്  

•ശർക്കര - 200 ഗ്രാം

•വെള്ളം - 1/2 കപ്പ്

•തേങ്ങാ കൊത്ത് - 1/2 കപ്പ്

•നെയ്യ് - 1 ടേബിൾസ്പൂൺ

•എള്ള് - 1 ടേബിൾസ്പൂൺ

•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്  

തയാറാക്കുന്ന വിധം

•പച്ചരി നന്നായി കഴുകിയതിനു ശേഷം കുതിരനായി വെള്ളം ഒഴിച്ച് മൂന്ന് മണിക്കൂർ മാറ്റി വയ്ക്കുക.

•ഒരു പാൻ അടുപ്പിൽ വച്ച് 1/4 കപ്പ് വെള്ളം ഒഴിച്ച് ശർക്കര അലിയിച്ചെടുക്കുക. ഇത് അരിച്ചതിന് ശേഷം നന്നായി തണുക്കാൻ മാറ്റി വയ്ക്കാം. മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് തേങ്ങാകൊത്തും, എള്ളും വറുത്തു കോരാം.

മിക്സിയുടെ വലിയ ജാറിൽ കുതിർന്ന അരിയും, തേങ്ങയും, ചോറും, തണുത്ത ശർക്കര പാനിയും, ഏത്തപ്പഴവും, ഉപ്പും, ഏലക്കാ പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ശേഷം തേങ്ങാകൊത്തും, എള്ളും നെയ്യിൽ വറുത്തതും കൂടെ ചേർത്തി നന്നായി ഇളക്കി യോജിപ്പിച്ചു, ചൂടായ എണ്ണയിൽ ഉണ്ണിയപ്പം ചുട്ടെടുക്കാം.

READ ON APP