Hero Image

മുതിര രസം കുടിച്ചിട്ടുണ്ടോ ?


മുതിര രസത്തിന് നിരവധി ഗുണങ്ങൾ ഉണ്ട്. ശരീരത്തിന്റെ അധികഭാരം കുറയ്ക്കുവാന് സഹായിക്കും. ധാരാളം ആന്റിഓക്സിഡൻറ് ഉണ്ട്. പ്രതിരോധശേഷി നൽകുന്ന ഒന്നാണ് രസം. വയറിലെ പല പ്രശ്നങ്ങൾക്കും ഉത്തമമാണ്.

വേണ്ട ചേരുവകൾ

മുതിര –ഒരു കപ്പ്
മല്ലി –ഒരു സ്പൂൺ
കടലപരിപ്പ് –ഒരു ടീസ്പൂൺ
കറിവേപ്പില –രണ്ട് തണ്ട്

ചുവന്ന മുളക്– 4 എണ്ണം
ജീരകം –ഒരു ടീസ്പൂൺ
കായം –ഒരു കഷണം
കുരുമുളക് –ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി –കാൽ ടീസ്പൂൺ
തക്കാളി – ഒന്ന്
പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ

തയാറാക്കേണ്ട വിധം

മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. കുക്കറിൽ വേവിക്കുക. നന്നായി വെന്ത് ഉടയണം. രസം പൊടി തയ്യാറാക്കുക. കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക്  നന്നായി വറുത്ത് പൊടിക്കുക. പുളി വെള്ളത്തിൽ ഇട്ട് വയ്ക്കുക. മഞ്ഞൾ പൊടി, ഉപ്പ് പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഒരു കുഞ്ഞു കഷ്ണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടച്ച്  മുതിര ചേർക്കുക. തങ്കാളിയും ചേർക്കുക.

എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം. രസത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് രസപൊടി നന്നായി മിക്സാക്കി ചേർക്കുക. ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർക്കാം.

READ ON APP