Hero Image

വേനലവധി ആഘോഷമാക്കാൻ വാട്ടർ റൈഡുകൾക്കൊപ്പം ഭക്ഷണ വിസ്മയം കൂടിയൊരുക്കി വിസ്മയപാർക്ക്


കണ്ണൂർ: വേനൽ കടുത്തതോടെ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെൻ്റ് പാർക്കിൽ വാട്ടർ വിനോദങ്ങൾ തേടിയെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. ഈ അവസരത്തിൽ സന്ദർശകർക്ക് നിരവധി വാട്ടർ റൈഡുകളുടെ ശ്രേണിയോടൊപ്പം ഭക്ഷണ വിസ്മയം കൂടി തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിസ്മയപാർക്ക്. ഏപ്രിൽ 11 മുതൽ 15 വരെയാണ് പാർക്കിൽ ഫുഡ്ഫെസ്റ്റ് നടക്കുക. 

തിരുവനന്തപുരം മുതൽ കാസർക്കോട് വരെയുള്ള നിരവധി ശ്രദ്ധേയമായ ഫുഡുകളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പാലക്കാടൻ രാമശ്ശേരി ഇടലി, അമ്പലപ്പുഴ പാൽപ്പായസം, ബോളി പാലട വയനാടുനിന്നുള്ള ആദിവാസി രൂചിക്കൂട്ടിൽ തയ്യാറാക്കിയ ഗന്ധക ചിക്കൻ, പിടിയും കോഴിയും, 30 ൽ അധികം ഇളനീർ വിഭവങ്ങൾ, ഐസ് റോൾ, വെറൈറ്റി മൊജിറ്റോസ് എന്നിവ ഫെസ്റ്റ് വിഭവങ്ങളിൽ പ്രധാനിയാണ്. 

പൊതു ജനങ്ങൾക്ക് കൂടി ഫെസ്റ്റ് ആസ്വദിക്കാവുന്ന രീതിയിലുള്ള ക്രമീകരണവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കും, വഴിയാത്രക്കാർക്കും പാർസൽ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഉല്ലാസത്തോടൊപ്പം കേരളത്തിൻ്റെ തനതായ ഭക്ഷ്യ വിഭവങ്ങൾ പുതുതലമുറയിലേക്കും എത്തിക്കുക എന്ന ഉദ്ദേശം കൂടി ഈ ഫെസ്റ്റിൻ്റെ ഭാഗമായി മാനേജ്മെൻ്റ് മുന്നോട്ട് വെക്കുന്നു. 

പാർസൽ ബുക്കിങ്ങിനായി ഈ നമ്പറിൽ ബന്ധപ്പെടാം - 9946506232

READ ON APP