Hero Image

'ആ ട്രാക്ക് ജോഗിംഗിനുള്ളതല്ല'; മിലിന്ദ് സോമനും പ്യൂമക്കും വിമര്ശനം

സ്പോര്ട്സ് വെയര് നിര്മാതാക്കളായ പ്യൂമയുടെ പരസ്യത്തിനെതിരെ ഇന്ത്യന് റെയില്വേ അക്കൗണ്ട്സ് സര്വീസ് ഓഫീസര് അനന്ത് രൂപനഗുഡി. മിലിന്ദ് സോമന് റെയില്വേ ട്രാക്കുകള്ക്ക് കുറുകെ ഓടുന്ന പരസ്യത്തിനെതിരെയാണ് അനന്ത് രൂപനഗുഡി രംഗത്ത് എത്തിയിരിക്കുന്നത്. ട്രാക്കുകള് ജോഗിംഗിന് വേണ്ടിയുള്ളതല്ലെന്ന് പറഞ്ഞ് അദ്ദേഹം കമ്പനിയെ വിമര്ശിക്കികയും ചെയ്തു.

പരസ്യത്തിന്റെ വീഡിയോ എക്സില് പങ്കുവെച്ചു.
വൈറല് പരസ്യം ആരംഭിക്കുന്നത് ഒരു കാടിന്റെ ശാന്തമായ പക്ഷികാഴ്ചയിലൂടെയാണ്. ഫ്രെയിം പിന്നീട് മിലിന്ദ് സോമനിലേക്ക് മാറുന്നു, അദ്ദേഹം വനത്തിലൂടെ കടന്നുപോകുന്ന റോഡില് ജോഗിംഗ് ചെയ്യുന്നത് കാണാം. ഒരു റെയില്വേ ട്രാക്കില് ജോഗിംഗ് തുടരുന്നു, ഒരു തുരങ്കം മുറിച്ചുകടക്കുമ്പോള് മിലിന്ദ് വിയര്ക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
'ഈ പരസ്യത്തില് ഒരു പ്രശ്നമുണ്ട്, റെയില്വേ ട്രാക്കുകള് ജോഗിംഗിന് വേണ്ടിയുള്ളതല്ല, അതില് അതിക്രമിച്ചുകടക്കുന്നതായി കണക്കാക്കുന്നു. ഈ പരസ്യം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങള് ഇത് പരിശോധിക്കണമായിരുന്നു' എക്സില് റെയില്വേ മന്ത്രാലയത്തെയും പ്യൂമയെയും ടാഗ് ചെയ്തുകൊണ്ട് രൂപനഗുഡി കുറിച്ചു. ദയവായി ഈ പരസ്യത്തിന് ഒരു മറുപടി നല്കണമെന്നും അനന്ത് രൂപനഗുഡി പറഞ്ഞു. രൂപനഗുഡിയുടെ പോസ്റ്റിന് പിന്നാലെ ഒരു വിഭാഗം ഉപയോക്താക്കള് പരസ്യത്തെ പിന്തുണച്ചതോടെ സോഷ്യല് മീഡിയയില് ചര്ച്ചയും സജീവമായി. 
 

READ ON APP