Hero Image

വമ്പൻ ഇളവുകളുമായി കൊച്ചി വണ്ടര്ലായിൽ സമ്മര്ലാ ഫിയസ്റ്റ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യുസ്മെന്റ് പാര്ക്ക് ശൃംഖലയായ വണ്ടര്ലാ ഹോളിഡേയ്സ് ലിമിറ്റഡ് കൊച്ചിയിലെ വണ്ടര്ലായില് 'സമ്മര്ലാ ഫിയസ്റ്റ' ആഘോഷിക്കുന്നു. വണ്ടര്ലായില് വന്നെത്തുന്ന അതിഥികള്ക്ക് അങ്ങേയറ്റം ആവേശം നല്കുന്ന തരത്തിലുള്ള റൈഡുകളാണ് അനുഭവിച്ചറിയുവാനായി ഒരുക്കിയിരിക്കുന്നത്. മെയ് 31 വരെയാണ് 'സമ്മര്ലാ ഫിയസ്റ്റ' സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതുതായി ആരംഭിച്ചിരിക്കുന്ന എയര് റേസ് അടക്കം നിരവധി റൈഡുകളും, ലൈവ് ഷോകളും, ഫുഡ് ഫെസ്റ്റിവലുകളും, അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫണ് ഗെയിമുകളും, ത്രസിപ്പിക്കുന്ന ഡി ജെ യും ഈ ആഘോഷത്തിന് മാറ്റു കൂട്ടാന് ഒരുക്കിയിരിക്കുന്നു. മാത്രമല്ല, വണ്ടര്ലായുടെ എക്സ്ക്ലൂസീവ് പൂള് പാര്ട്ടികളിലും അതിഥികൾക്ക് പങ്കെടുക്കാം. ഒരു ഗിഗിള് കോര്ണറും പാര്ക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

പാര്ക്കില് പുതുതായി തയാറാക്കിയിരിക്കുന്ന പ്രത്യേക പാനീയ കൗണ്ടറുകള് വേനല്ക്കാലത്തെ ചൂടിനെ മറികടക്കുവാന് സഹായിക്കും! വൈവിധ്യമാര്ന്ന വേനല്ക്കാല പാനീയങ്ങളും, കുലുക്കി സര്ബത്ത് പോലുള്ള പ്രാദേശികമായ പാനീയങ്ങളും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം മാമ്പഴച്ചാറിന്റെ മാധുര്യവും മോരിന്റെ തണുപ്പേകുന്ന സുഖവും ഫ്രഷ് ഫ്രൂട്ട് ജ്യൂസുകളുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.

സന്ദര്ശകര്ക്ക് നിരവധി ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഏളി ബേഡ് ഓഫര് ഒഴികെ മറ്റെല്ലാ ഓഫറുകളും ഓണ്ലൈനിലും, ഓഫ് ലൈനിലും ഒരുപോലെ ബുക്ക് ചെയ്യാന് കഴിയും. മൂന്നു ദിവസം മുന്പ് ടിക്കറ്റുകള് ബുക്ക് ചെയ്യുന്നവര്ക്ക് 10% ഇളവാണ് ഏളി ബേഡ് വാഗ്ദാനം എന്ന നിലയില് നല്കുന്നത്. പിറന്നാള് ഓഫർ എന്ന നിലയില് പ്രത്യേക ഇളവ് വേറെയുമുണ്ട്: ഒന്ന് വാങ്ങിയാല് ഒന്ന് സൗജന്യം, മെയ് മാസത്തില് തങ്ങളുടെ പിറന്നാള് ആഘോഷിക്കുന്നവര്ക്ക് മാത്രമായുള്ളതാണ് ഈ വാഗ്ദാനം.

ഇവ കൂടാതെ, ഹാള് ടിക്കറ്റുമായി വരുന്നവർക്കുള്ളതാണ് മറ്റൊരു ഓഫർ. 2023-2024 വിദ്യാഭ്യാസ വര്ഷത്തില് 10, 11, 12 ക്ലാസുകളിലെ പരീക്ഷകള് എഴുതിയ വിദ്യാര്ത്ഥികള്ക്ക് തങ്ങളുടെ യഥാര്ത്ഥ പരീക്ഷാ ഹാള് ടിക്കറ്റുകള് ഹാജരാക്കുന്നപക്ഷം പാര്ക്കിലേക്ക് പ്രവേശിക്കുവാനുള്ള ടിക്കറ്റുകളിന്മേല് 35% ഇളവ് ലഭിക്കും. ഐ ഡി കാര്ഡുകള് ഹാജരാക്കുന്ന കോളേജ് വിദ്യാര്ത്ഥികള്ക്ക് (16-24 പ്രായഗണത്തിലുള്ളവര്) വണ്ടര്ലാ 25% ഇളവ് നല്കുന്നു. ഇതിനുപുറമേ, ഭക്ഷണം കൂടി ഉള്പ്പെടുത്തി കൊണ്ടുള്ള കോംബോ പാക്കേജുകളും വിദ്യാര്ത്ഥികള്ക്ക് ലഭ്യമാണ്.

“സമ്മര്ലാ ഫിയസ്റ്റ ആഘോഷങ്ങള്ക്ക് തുടക്കം കുറിക്കുന്നതില് അങ്ങേയറ്റം ആവേശഭരിതരാണ് ഞങ്ങള്. വണ്ടര്ലായിലെ ആവേശങ്ങളില് പങ്കാളികളാവാൻ കുടുംബങ്ങളേയും യുവാക്കളേയും സ്വാഗതം ചെയ്യുന്നു. മാസ്മരികമായ അക്രോബാറ്റിക് ഷോകള്, അറിയാതെ നൃത്തം ചവിട്ടിപ്പോകുന്ന സംഗീതം, നാവില് കൊതിയൂറുന്ന ഭക്ഷണ നിര എന്നിവയും അതോടൊപ്പം ഞങ്ങളുടെ ആവേശകരമായ റൈഡുകളും ചേരുമ്പോള് കുടുംബത്തിലെ ഓരോ അംഗങ്ങള്ക്കും ആസ്വദിക്കുവാന് പറ്റുന്ന തരത്തിലുള്ള വലിയൊരു അനുഭവമാണ് ഞങ്ങള് ഒരുക്കിയിരിക്കുന്നത്. ഓരോ നിമിഷവും ആസ്വദിക്കുവാന് അവസരമുണ്ടാക്കി കൊടുക്കുന്നതിനോടൊപ്പം തന്നെ തലമുറകളോളം മായാതെ നില്ക്കുന്ന ഓര്മ്മകള് കൂടി നല്കി കൊണ്ട് സമാനതകളില്ലാത്ത അനുഭവം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,'' വണ്ടര്ലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര് അരുണ് കെ ചിറ്റിലപ്പിള്ളി പറഞ്ഞു,

വണ്ടര്ലായുടെ ഓണ്ലൈന് പോര്ട്ടലിലൂടേയോ അല്ലെങ്കില് പാര്ക്കിലെ കൗണ്ടറുകളില് നേരിട്ടോ ടിക്കറ്റുകള് മുന് കൂട്ടി ബുക്ക് ചെയ്തു കൊണ്ട് വേനല്ക്കാലത്തെ ഈ ആഘോഷത്തില് പങ്കെടുക്കുവാനുള്ള അവസരം നേടാം. ഓണ്ലൈന് പോര്ട്ടലായ https://bookings.wonderla.com/ - ലൂടെ പ്രവേശന ടിക്കറ്റുകള് മുന് കൂട്ടി തന്നെ ബുക്ക് ചെയ്യുവാൻ ഉപഭോക്താക്കളെ വണ്ടര്ലാ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം തന്നെ ഉപഭോക്താക്കള്ക്ക് പാര്ക്കിലെ കൗണ്ടറുകളില് നിന്ന് നേരിട്ടും ടിക്കറ്റുകള് വാങ്ങാവുന്നതാണ്. അതല്ലെങ്കില് കൊച്ചി പാര്ക്കില് ഇനി പറയുന്ന നമ്പറുകളില് ബന്ധപ്പെടുക: 0484-3514001, 75938 53107.

READ ON APP