Hero Image

വിഷു ആഘോഷിച്ച് ഇംഗ്ലണ്ടിലെ കെൻറ് അയ്യപ്പ ടെമ്പിൾ കെൻ്റ് ഹിന്ദു സമാജം


സന്തോഷത്തോടെയും പ്രതീക്ഷയോടെയും വിഷുക്കണിയും വിഷുക്കൈനീട്ടവും, വിഷു സദ്യയുമായി ലോകമെങ്ങുമുള്ള മലയാളികൾ വിഷുവിനെ വരവേറ്റു.

ഇംഗ്ലണ്ടിലെ കെൻറ് അയ്യപ്പ ടെമ്പിൾ കെൻ്റ് ഹിന്ദു സമാജവും നന്മയുടെയും സമൃദ്ധിയുടെയും വിഷു ആഘോഷിച്ചു.

ജില്ലിഹമിലെ സ്കൗട്ട്സ് ഹാളിൽ വച്ചാണ് വിഷു ആഘോഷപൂർവ്വം കൊണ്ടാടിയത്.

വിജയമോഹൻ (സെക്രട്ടറി ), സ്നേഹ മിഥുൽ, രജിത ഷിബു എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിഷു സദ്യ ഒരുക്കിയത് കെന്റ് ഹിന്ദു സമാജം മെംബേർസാണ്.

 

READ ON APP