Hero Image

ഇലക്ട്രിക് യുഗത്തിലേക്ക് ഹോണ്ടയും കടന്നെത്തുന്ന; ആക്ടീവ ഇവി നിർമ്മാണത്തിന് ഒരുങ്ങുന്നു

ബെംഗളൂരു: ഇന്ത്യന് നിരത്തുകളില് ഐസ് എന്ജിന് സ്കൂട്ടര് പോലെ തന്നെ സ്വാധീനം ഇലക്ട്രിക് സ്കൂട്ടറുകളും നേടി കഴിഞ്ഞു.

ഹീറോ, ടി.വി.എസ്. തുടങ്ങിയ മുന്നിര ഇരുചക്ര വാഹന നിര്മാതാക്കളെല്ലാം ഇലക്ട്രിക് സ്കൂട്ടറുകള് എത്തിച്ചെങ്കിലും മാര്ക്കറ്റ് ലീഡറായ ഹോണ്ടയ്ക്ക് മാത്രം ഈ ശ്രേണിയില് ഇതുവരെയും ഒരു വാഹനമെത്തിക്കാന് സാധിച്ചിട്ടില്ല.

ഈ ഒരു പോരായ്മ പരിഹരിക്കാനുള്ള നീക്കത്തിലാണ് ഹോണ്ട എന്നാണ് പുതിയ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.

ഇപ്പോള് പുറത്തുവന്നിട്ടുള്ള വിവരങ്ങള് അനുസരിച്ച് 2024 ഡിസംബറോടെ ഹോണ്ട ഇലക്ട്രിക് സ്കൂട്ടറിന്റെ നിര്മാണം ആരംഭിച്ചേക്കും. ഹോണ്ടയുടെ പോപ്പുലര് സ്കൂട്ടര് മോഡലായ ആക്ടീവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഇലക്ട്രിക് സ്കൂട്ടര് കമ്പനിയുടെ കര്ണാടകയിലെ പ്ലാന്റിലായിരിക്കും നിര്മിക്കുകയെന്നാണ് സൂചന.

കെ4ബി.എ. എന്ന കോഡ്നെയിമിലാണ് ആദ്യ ഇലക്ട്രിക് സ്കൂട്ടര് നിര്മിക്കുന്നത്. 2025-ന്റെ ആദ്യപാദത്തില് തന്നെ ആക്ടീവ ഇലക്ട്രിക് വിപണിയില് എത്തിതുടങ്ങും.

വ്യത്യസ്തമായ ബാറ്ററി ആര്കിടെക്ചര് ഉള്ക്കൊള്ളാന് സാധിക്കുന്ന ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമായ പ്ലാറ്റ്ഫോം ഇ-യെ അടിസ്ഥാനമാക്കിയായിരിക്കും ആക്ടീവ ഇലക്ട്രിക് ഒരുങ്ങുന്നത്.

ഇ.വി.ടെക്നോളജി, ഫിക്സഡ് ബാറ്ററി, ഇലക്ട്രിക് മോട്ടോര്, ചാര്ജര് തുടങ്ങിയ ഭാഗങ്ങള്ക്കുള്ള പേറ്റന്റ് ഇതിനോടകം തന്നെ ഹോണ്ട സ്വന്തമാക്കിയിട്ടുണ്ട്.

പിന്നിലെ വീല് ഹബ്ബില് ഘടിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും ഫ്ളോര് ബോര്ഡില് നല്കുന്ന ബാറ്ററി പാക്കുമായായിരിക്കും ആക്ടീവ ഇലക്ട്രിക് എത്തുകയെന്നാണ് പ്രാഥമിക വിവരം.

READ ON APP