Hero Image

'കെവൈസി വാലിഡേറ്റഡ്' അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം മരവിപ്പിച്ചേക്കാം

മ്യൂച്വല് ഫണ്ട് നിക്ഷേപകരില് പലര്ക്കും പുതിയ സ്കീമുകളില് നിക്ഷേപിക്കാന് കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. എന്.ആര്.ഇക്കാരായ നിക്ഷേപകരെയാണ് ‘കെവൈസി പരിഷ്കരണം’ പ്രധാനമായും ബാധിച്ചത്.

ഔദ്യോഗികമായി സാധുതയുള്ള പ്രമാണങ്ങളുടെ പട്ടികയില് മാറ്റം വരുത്തിയതാണ് തിരിച്ചടിയായത്.

ബാങ്ക് സ്റ്റേറ്റുമെന്റും യൂട്ടിലിറ്റി ബില്ലുകളും സാധുതയുള്ള രേഖകകളല്ലാതായിരിക്കുന്നു.

പുതുക്കിയ വ്യവസ്ഥകള് പ്രകാരം എപ്രകാരമായിരിക്കും പുതിയ ഫണ്ടുകളില് നിക്ഷേപം സ്വീകരിക്കുക?

കൈ.വൈ.സി വാലിഡേറ്റഡ്
പാനും ആധാറും നല്കി കെ.വൈ.സി നടപടിക്രമങ്ങള് പൂര്ത്തിയാക്കിയവരിലേറെപ്പേരും ഈ ഗണത്തില് ഉള്പ്പെട്ടിട്ടുണ്ടാകും. പുതിയ മ്യൂച്വല് ഫണ്ട് സ്കീമുകളില് നിക്ഷേപിക്കാന് ഇത്തരക്കാര്ക്ക് തടസ്സമുണ്ടാവില്ല.

കെ.വൈ.സി രജിസ്ട്രേഡ്
ഏറെപ്പേരുടെയും കൈ.വൈ.സി രജിസ്ട്രേഡ്-എന്ന നിലയിലായിരിക്കും. അങ്ങനെയാണെങ്കില്, നിലവില് നിക്ഷേപമില്ലാത്ത എ.എം.സികളുടെ മ്യൂച്വല് ഫണ്ട് സ്കീമുകളില് നിക്ഷേപം തുടങ്ങാനാവില്ല. നിലവില് നിക്ഷേപിച്ചിട്ടുള്ള ഫണ്ട് കമ്പനികളുടെ മറ്റ് ഫണ്ടില് നിക്ഷേപം നടത്താന് തടസ്സമുണ്ടാവില്ല.

പാസ്പോര്ട്ട്, വോട്ടേഴ്സ് ഐഡി കാര്ഡ് തുടങ്ങിയ രേഖകള് നല്കി കെ.വൈ.സി രജിസ്റ്റര് ചെയ്തവരാണ് ഈ വിഭാഗത്തില് വരുന്നത്. പാന്, ആധാര് എന്നീ രേഖകള് സമര്പ്പിച്ച് കെ.വൈ.സി വാലിഡേറ്റഡ്-ആയശേഷം മാത്രമെ പുതിയ എ.എം.സികളിലെ നിക്ഷേപം പരിഗണിക്കൂ. ‘വാലിഡേറ്റഡ്’ ആയാല് എല്ലാ ഫണ്ടുകമ്പനികളിലും പുതിയതായി നിക്ഷേപം നടത്താന് അനുവദിക്കും.

കെ.വൈ.സി-ഓണ് ഹോള്ഡ്
കൈവസി രേഖകളും മൊബൈല് നമ്പറും ഇ-മെയില് ഐഡിയും സ്ഥിരീകരിച്ചിട്ടില്ലെങ്കില് കെ.വൈ.സി വാലിഡേറ്റഡ് സ്റ്റാറ്റസ് ആവില്ല. കെ.വൈ.സി ഓണ് ഹോള്ഡ് ആയി തുടരും. നിലവില് തുടരുന്ന എസ്.ഐ.പികള് തടസ്സപ്പെടുമെന്ന് മാത്രമല്ല, അതുവരെയുള്ള നിക്ഷേപം തിരികെയെടുക്കാനും കഴിഞ്ഞെന്നുവരില്ല.

നിലവില് നിക്ഷേപമുള്ള മ്യൂച്വല് ഫണ്ട് സ്കീമുകളില് ഇടപാടുകള് നടത്താന് മൊബൈല് നമ്പറും ഇ-മെയിലും വെരിഫൈ ചെയ്യുകയെന്നതാണ് അതിനുള്ള പരിഹാരം. പുതിയ നിക്ഷേപം നിരസിക്കാതിരിക്കാന് കൈ.വൈ.സി നടപടിക്രമങ്ങള് വീണ്ടും പാലിക്കുകയും വേണം. ഇതിനായി പാന്, ആധാര് എന്നീ സാധുവായ രേഖകള് നല്കണം.

കൈ.വൈ.സി പുതുക്കിയില്ലെങ്കിൽ
കെ.വൈ.സി വാലിഡേറ്റഡ്-ആയിട്ടില്ലെങ്കില് നിക്ഷേപം മരവിപ്പിക്കാന് സാധ്യതയുണ്ട്. വീണ്ടും നിക്ഷേപിക്കാനോ നിക്ഷേപം തിരികെയെടുക്കാനോ കഴിയാത്ത സാഹചര്യമുണ്ടാകാം. കെവൈസി ഹോള്ഡ്-ആണെങ്കില് രേഖകള് വീണ്ടും സമര്പ്പിച്ച് കെവൈസി വാലിഡേറ്റഡ് ആക്കേണ്ടിവരും.

ഓണ്ലൈനായി ഇക്കാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇനിയും വ്യക്തതത വരാനുണ്ട്. ഏപ്രില് ഒന്നു മുതലാണ് പുതുക്കിയ വ്യവസ്ഥകള് പ്രാബല്യത്തിലായത്.

READ ON APP