Hero Image

വിഷുവിന് ഇവ വീട്ടിൽ നിന്നും മാറ്റണം

വിഷു മലയാളിക്ക് ഒരു വർഷത്തേയ്ക്കുള്ള പ്രതീക്ഷയാണ്. ഏപ്രിൽ പിറന്നാൽ വിഷുവിനുള്ള കാത്തിരിപ്പു കൂടിയാണ്. വിഷു അടുത്ത ഒരു വർഷത്തേയ്ക്കുള്ള ഐശ്വര്യവും സമൃദ്ധിയും കൂടി കണക്കാക്കപ്പെടുന്നു. വിഷുവിന് മുൻപായി നെഗറ്റീവ് എനർജി തരുന്ന ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കുന്നത് ധനാഗമം സുഗമമാക്കുന്നു. സർവൈശ്വര്യം വരുന്നു.
ഇത്തരത്തിലെ ഏതെല്ലാം വസ്തുക്കളാണ് വിഷുവിന് മുൻപായി നീക്കേണ്ടത് എന്നറിയാം. കന്നിമൂലആദ്യം നാം ചെയ്യേണ്ടത് നമ്മുടെ വീടിന്റെ കന്നിമൂല ശ്രദ്ധിയ്ക്കുയെന്നതാണ്. ഇത് വാസ്തുപുരുഷന്റെ പാദമിരിയ്ക്കുന്ന സ്ഥലമാണ്. ഇത് തെക്ക്പടിഞ്ഞാറേ മൂലയാണ്. ഈ ഭാഗം തടസങ്ങളില്ലാതെ, വൃത്തിയാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഈ ഭാഗത്തെ ചപ്പുചവറുകൾ, മാറാല എല്ലാം തന്നെ നീക്കണം. വിഷുവിന് ഈ ഭാഗത്ത് മാറാലയുണ്ടാകരുത്. ഇത് വൃത്തിയാക്കുക തന്നെ വേണം. ഇത് വീടിനകത്തായാലും പുറത്തായാലും ദോഷം വരുത്തും.Also read:
വീട്ടിൽ വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ? പൂജാമുറിരണ്ടാമത് നമ്മുടെ വീട്ടിലെ പൂജാമുറിയും വിളക്ക് വയ്ക്കുന്നിടവുമെല്ലാമാണ്. കണി വിഷുവിന് പ്രധാനമാണ്. നാം ഓട്ടുരുളിയിൽ കണി വയ്ക്കുന്നത് പ്രപഞ്ചവും കാലപുരുഷനുമെന്നാണ് സങ്കൽപം. ഇതാണ് നാം പൂജാമുറിയിലോ അതല്ലാതെ കണി വയ്ക്കുന്നിടത്തോ ഏറെ വൃത്തിയാക്കേണ്ടത് ആവശ്യമെന്ന പറയുന്നത്. വീട്ടിലുള്ള എല്ലാ നിലവിളക്കുകളും വൃത്തിയാക്കി വയ്ക്കണം. നാം ഉപയോഗിയ്ക്കാത്തവ പോലും വൃത്തിയാക്കുക. വിഷുദിനം വയ്ക്കുന്ന വിളക്ക് മാത്രമല്ല, എല്ലാ വിളക്കുകളും ഇതുപോലെ വിഷുക്കണിയ്ക്കുള്ള പീഠവും വസ്തുക്കളുമെല്ലാം വൃത്തിയാക്കാണം.Also read:
വിഷു കഴിഞ്ഞാൽ ഭാഗ്യദേവത അനുഗ്രഹിക്കും നക്ഷത്രങ്ങൾ പൊട്ടിയ വസ്തുക്കൾപൊട്ടിയതോ ഇതുപോലെ കീറിയതോ ആയ വിഗ്രഹമോ കൃഷ്ണചിത്രങ്ങളോ കണി കാണാൻ വയ്ക്കരുത്. മാത്രമല്ല, ഇവ വീട്ടിൽ ഉണ്ടാകരുത്. ഇത്തരം ചിത്രങ്ങളും വിഗ്രഹങ്ങളും വീട്ടിൽ വയ്ക്കുന്നത് നല്ലതല്ല. ഇതുപോലെ പഴയ പ്രസാദത്തിന്റെ ഇലയും പൂവുമെല്ലാം ഇരിയ്ക്കുന്നുവെങ്കിൽ ഇത് നീക്കണം. ഇത് അമ്പലത്തിലെ പ്രസാദമെങ്കിൽ പോലും കണി കാണുന്നിടത്ത് നിന്നും മാറ്റി വയ്ക്കണം. ഈ ഭാഗം വൃത്തിയാക്കുന്ന തുണിയും വയ്ക്കരുത്.
ഇതുപോലെ വീട്ടിൽ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ നീക്കണം. പ്രത്യേകിച്ചും പഴയ കലണ്ടർ, മൂർച്ച പോയ കത്തി, പഴയ ഉപയോഗിയ്ക്കാത്ത ചൂൽ, നടക്കാത്ത ക്ലോക്ക് എന്നിവയെല്ലാം നീക്കണം. തുളസിത്തറഇതുപോലെ മറ്റൊന്നാണ് വീട്ടിൽ തുളസിത്തറയുണ്ടെങ്കിൽ അത് വൃത്തിയാക്കുകയെന്നത്. വിഷുവിന് കണി കാണുന്നതിനൊപ്പം തുളസിത്തറയിൽ വിളക്ക് വച്ച് വലം വയ്ക്കുന്നതും നല്ലതാണ്. വീട്ടിലെ പടിയും പ്രധാന വാതിലുമെല്ലാം വൃത്തിയാക്കി മഞ്ഞൾ-കുങ്കുമപ്പൊട്ട് അവിടെ ചാർത്തുന്നത് ഏറെ നല്ലതാണ്.
ഇതുപോലെ അരിപ്പാത്രം ഇതുപോലെ വൃത്തിയാക്കി മഞ്ഞൾ-കുങ്കുമം ചാർത്തുന്നത് നല്ലതാണ്. വീട്ടിൽ മഞ്ഞൾ ജലം തളിയ്ക്കുന്നത് നല്ലതാണ്. മഹാലക്ഷ്മിയെ ആനയിക്കുന്നുവെന്നതാണ് ഇതിന്റെ ചിട്ട. എല്ലാം വൃത്തിയാക്കിയ ശേഷമാണ് ഇത് ചെയ്യേണ്ടത്. വിഷുവിന്റെ തലേന്നോ മുൻ ദിവസങ്ങളിലോ ഇത് ചെയ്യാം.

READ ON APP