Hero Image

വർഷത്തിൽ ഒരിക്കലേ മുറി വൃത്തിയാക്കൂ; ബിസ്ക്കറ്റുകളാണിഷ്ടം, ലോക നേതാക്കളെ പോലും അദ്ഭുതപ്പെടുത്തിയിരുന്ന ഇന്ത്യയിലെ ശതകോടീശ്വരൻ

പേപ്പർ വെയിറ്റായി ഉപയോഗിച്ചിരുന്നത് 1,000 കോടി രൂപയുടെ വജ്രമാണ്. ഇന്ത്യയിലെ ആദ്യത്തെ ശതകോടീശ്വരൻ ധീരുഭായ് അംബാനിയോ, ജാംഷെഡ്ജി ടാറ്റയോ ഒന്നുമല്ല. ഒരു നൂറ്റാണ്ട് മുമ്പ് ഏകദേശം 18 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു ഹൈദരാബാദിലെ നിസാമായ മിർ ഒസ്മാൻ അലി ഖാന്. ഹൈദരാബാദിലെ ഏറ്റവും വലിയ നാട്ടുരാജ്യങ്ങളിൽ ഒന്നിൻെറ അവസാനത്തെ നിസാമായിരുന്നു അദ്ദേഹം.
50 റോൾസ് റോയ്‌സ് വാഹനങ്ങളുടെ ശേഖരം അക്കാലത്ത് ഉണ്ടായിരുന്ന നിസാമിന് ഒരു സ്വകാര്യ എയർലൈനുണ്ടായിരുന്നു. 40 കോടി പൗണ്ടിൻെറ ആഭരണങ്ങൾ, 10 കോടി പൗണ്ടിൻെറ സ്വർണ ശേഖരം എന്നിവയും ഉണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളായിരുന്നു അക്കാലത്ത് നിസാം. വലിയ വജ്ര പ്രേമിയായിരുന്നു. കോഹിനൂർ, ഹോപ്പ്, നൂർ-ഉൽ-ഐൻ, പ്രിൻസി തുടങ്ങിയവയുൾപ്പെടെ വിലപിടിപ്പുള്ള നിരവധി വജ്രങ്ങൾ അദ്ദേഹത്തിൻ്റെ കൈവശമുണ്ടായിരുന്നു. ആധുനിക ഹൈദരാബാദിൻെറ ശില്പിയാണ് . 1937-ൽ ടൈം മാഗസിൻെറ കവർ പേജിൽ ഇടം നേടിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിവാഹ വേളയിൽ, നിസാം സമ്മാനമായി നൽകിയത് ഒരു വജ്ര നെക്ലേസ് ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രാജ്ഞിക്ക് ഒട്ടേറെ വജ്ര ബ്രൂച്ചുകളും സമ്മാനമായി നൽകിയിട്ടുണ്ട്. വിചിത്രമായ സ്വഭാവങ്ങൾ
വലിയ സമ്പത്ത് ഉണ്ടായിരുന്നിട്ടും, നിസാം അലിഖാൻ്റെ വസ്ത്രധാരണം ഒക്കെ ലളിതമായിരുന്നു. ചിലർ പിശുക്കൻ എന്നും വിളിച്ചിരുന്നു. ഒസ്മാനിയയിലെ പാഴ്സി ബേക്കറിയായിരുന്ന വികാജിയിൽ നിന്നുള്ള ബിസ്‌ക്കറ്റുകളായിരുന്നു ഏറെ ഇഷ്ടം. പിന്നീട് ഈ ബിസ്ക്കറ്റുകൾക്ക് നിസാമിൻെറ പേരു തന്നെ നൽകി. വിചിത്രമായിരുന്നു സ്വഭാവങ്ങൾ. ലളിതമായിരുന്നു വസ്ത്രധാരണ രീതികൾ. വർഷത്തിൽ ഒരിക്കൽ മാത്രമേ പരിചാരകരെ മുറി വൃത്തിയാക്കാൻ അനുവദിക്കുകയുള്ളായിരുന്നുവത്രെ.

READ ON APP