Hero Image

പുതിയ വേഷത്തിൽ രോഹിത്, ഇമ്പാക്ട് പ്ലേയറായി സർപ്രൈസ് താരം; ആ നാണക്കേട് മാറുമോ? മുംബൈ ഇന്ത്യൻസ് ഇന്ന് ഇറങ്ങുന്നത് രണ്ടും കൽപ്പിച്ച്

അഹമ്മദാബാദ്: ഐപിഎല്ലിൽ ആരാധാകർ കാത്തിരിക്കുന്ന ആവേശപോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ അതിന് പ്രത്യേകതകളേറെയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ ടീമിന്‍റെ നായക സ്ഥാനത്ത് രോഹിത്തിന് പകരം ഹർദിക് പാണ്ഡ്യയാണ്.
മുംബൈ ഇന്ത്യൻസിന്‍റെ നായകനായി ഹർദിക് ആദ്യ മത്സരത്തിൽ തന്‍റെ മുൻടീമായ ഗുജറാത്തിനെയാണെന്നതും കൗതുകകരമാണ്. 2012 മുതലുള്ള ഒരു സീസണിലും മുംബൈ ഇന്ത്യൻസ് ആദ്യ കളിയിൽ ജയിച്ചിട്ടില്ല. ഈ ചരിത്രം തിരുത്താൻ ഹർദിക്കിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ട്വന്‍റി 20യിലെ ലോക ഒന്നാം നമ്പർ താരം സൂര്യകുമാർ യാദവ് ഇല്ലാതെയാണ് മുംബൈ ഐപിഎൽ 17ാം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. രോഹിത് ശർമ പുതിയ വേഷത്തിൽ മുംബൈ ജഴ്സിയിൽ ഇറങ്ങുന്നു എന്നത് തന്നെയാണ് ഇന്നത്തെ പ്രത്യേകത. നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍റെ റോളിലാണ് മുംബൈ ടീമിൽ കളിക്കുക.രോഹിതിന് പരിക്കുകളുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. മുംബൈയുടെ പ്രാക്ടീസ് മത്സരം താരത്തിന് നഷ്ടപ്പെടുകയും ചെയ്തു. ഇന്ന് രോഹിത് ആദ്യ ഇലവനിൽ ഉൾപ്പെടുമോയെന്ന സംശങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. രോഹിത്തിന് ആദ്യ മത്സരം നഷ്ടപ്പെടുകയാണെങ്കിൽ ഇഷാൻ കിഷനൊപ്പം ആരാകും മുംബൈ ടീമിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. അതേസമയം താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും ഇന്ന് കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രോഹിത്തിനും ഇഷാനും പിന്നാലെ മൂന്നാം നമ്പറിൽ തിലക് വർമയാകും മുബൈയ്ക്കായി ഇറങ്ങുക. തൊട്ടുപിന്നാലെ ഹർദിക്കും നേഹൽ വധേരയും ക്രീസിലെത്തും. കഴിഞ്ഞ ഐപിൽ പരിക്ക് മൂലം നഷ്ടപ്പെട്ട ജസ്പ്രിത് ബുംറ ഇത്തവണ മുംബൈയുടെ ബൗളിങ് ആക്രമണം നയിക്കുക. സ്പിൻ നിരയുടെ നിയന്ത്രണം ഇത്തവണയും പീയുഷ് ചൗളയുടെ കൈയിൽ തന്നെയാകും. മുംബൈയുടെ ഇമ്പാക്ട് പ്ലേയറായി സർപ്രൈസ് താരം കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24കാരനായ അർജുൻ ടെണ്ടുൽക്കർ ഇമ്പാക്ട് പ്ലേയറുടെ റോളിൽ കളത്തിലെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞവർഷം ഐപിഎല്ലിൽ അരങ്ങേറിയ അർജുൻ നാല് മത്സരങ്ങളിൽനിന്ന് മൂന്ന് വിക്കറ്റുകൾ നേടിയിരുന്നു. ഗുജറാത്തിനെതിരായ മുംബൈയുടെ സാധ്യതാ ഇലവൻ:
രോഹിത് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ഹർദിക് പാണ്ഡ്യ, നേഹൽ വധേര, മൊഹമ്മദ് നബി, ടിം ഡേവിഡ്, റൊമാരിയോ ഷെപേർഡ്, ജെറാൾഡ് കോട്സീ, ജസ്പ്രീത് ബുംറ, പീയുഷ് ചൗള ഇമ്പാക്ട് പ്ലേയേഴ്സ്: അർജുൻ ടെണ്ടുൽക്കർ, ആകാശ് മാധ്വാൾ, ശ്രേയസ് ഗോപാൽ, വിഷ്ണു വിനോദ്, ഷംസ് മുലാനി

READ ON APP