Hero Image

രാജസ്ഥാനെ തകർക്കാൻ സഞ്ജുവിന്റെ പഴയ ശിഷ്യൻ ഇന്ന് ഇറങ്ങും; ലക്നൗ സൂപ്പർ ജയന്റ്സിന്റെ സാധ്യത ഇലവൻ ഇങ്ങനെ

2024 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ കളിയിൽ ഇന്നിറങ്ങുകയാണ് ലക്നൗ‌ സൂപ്പർ ജയന്റ്സും രാജസ്ഥാൻ റോയൽസും. രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 മുതലാണ് മത്സരം. സീസണിൽ ജയിച്ചുതുടങ്ങാൻ ഇരുടീമുകളും ലക്ഷ്യം വെക്കുമ്പോൾ ഈ പോരാട്ടത്തിൽ പൊടിപാറുമെന്ന് ഉറപ്പ്.രാജസ്ഥാൻ റോയൽസിന്റെ മുൻ താരവും മലയാളിയുമായ ദേവ്ദത്ത് പടിക്കൽ ലക്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറ്റം കുറിക്കാൻ പോകുന്ന മത്സരം കൂടിയാണ് ഇന്നത്തേത്.
ഇക്കുറി ലേലത്തിന് മുൻപ് ട്രേഡിലൂടെയായിരുന്നു പടിക്കലിനെ ലക്നൗ വാങ്ങിയത്. പുതിയ ടീമിനായുള്ള ആദ്യ കളിയിൽ രാജസ്ഥാന്റെ വില്ലനായി ദേവ്ദത്ത് പടിക്കൽ മാറുമോയെന്ന് കണ്ടറിയാം. മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ സാധ്യത പ്ലേയിങ് ഇലവൻ നോക്കാം.ക്യാപ്റ്റൻ കെ എൽ രാഹുലും, ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ക്വിന്റൺ ഡി കോക്കും ചേർന്നാകും രാജസ്ഥാൻ റോയൽസിനെതിരെ ലക്നൗവിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുക. ഇവർക്ക് തിളങ്ങാനായാൽ ലക്നൗവിന് കാര്യങ്ങൾ എളുപ്പമാകും.
രാജസ്ഥാനിൽ നിന്ന് ഇത്തവണ ലക്നൗവിലെത്തിയ ദേവ്ദത്ത് പടിക്കലാവും മൂന്നാം നമ്പരിൽ. നാലാം നമ്പരിൽ വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്റർ നിക്കോളാസ് പുറാൻ ഇറങ്ങിയേക്കും. ഇന്ത്യൻ യുവതാരം ആയുഷ് ബഡോണിക്കും മധ്യനിരയിൽ സ്ഥാനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ടീമിന്റെ പ്രധാന ശക്തികളിലൊന്ന് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസാണ്‌. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളിമാറ്റാൻ കെല്പുള്ള സ്റ്റോയിനിസിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പാണ്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ കൃണാൽ പാണ്ഡ്യയും ഇന്ന് ലക്നൗ നിരയിലുണ്ടാകും.
അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾഹഖാവും രാജസ്ഥാൻ റോയൽസിനെതിരെ, ലക്നൗ സൂപ്പർ ജയന്റിന്റെ പേസ് നിരയെ നയിക്കുക. നവീന് കൂട്ടായി മൊഹ്സിൻ ഖാനും ഫാസ്റ്റ് ബോളിങ് ഡിപ്പാർട്ട്മെന്റിലുണ്ടാകും. രവി ബിഷ്ണോയ്, അമിത് മിശ്ര എന്നിവർ സ്പിൻ നിരയിൽ അണിനിരക്കാനാണ്‌ സാധ്യത.Also Read : സഞ്ജുവിനും രാജസ്ഥാനും ആ തലവേദന ഇനി ഇല്ല, ഇക്കുറി ട്രമ്പ് കാർഡാവാൻ ഈ രണ്ട് പേർ; ആദ്യ കളിക്ക് മുൻപ് റോയൽസ് ക്യാമ്പ് വലിയ ആവേശത്തിൽലക്നൗ സൂപ്പർ ജയന്റ്സിന്റെ സാധ്യത ഇലവൻ: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ദേവ്ദത്ത് പടിക്കൽ, നിക്കോളാസ് പുറാൻ, ആയുഷ് ബഡോണി, മാർക്കസ് സ്റ്റോയിനിസ്, കൃണാൽ പാണ്ഡ്യ, നവീൻ ഉൾ ഹഖ്, രവി ബിഷ്ണോയ്, മൊഹ്സിൻ ഖാൻ, അമിത് മിശ്രം.ഇമ്പാക്ട് പ്ലേയറാക്കാൻ സാധിക്കുന്നവർ: ദീപക് ഹൂഡ, കൃഷ്ണപ്പ ഗൗതം, ശിവം മാവി, എം സിദ്ധാർഥ്.

READ ON APP