Hero Image

പുതിയ ഹോം ഗ്രൗണ്ടിൽ വമ്പുകാട്ടി പഞ്ചാബ് കിങ്സ്; ഡെൽഹി ക്യാപിറ്റൽസിനെ തകർത്തു

2024 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് കിടിലൻ ജയത്തോടെ തുടക്കമിട്ട് പഞ്ചാബ് കിങ്സ്. പുതിയ ഹോം ഗ്രൗണ്ടായ മുള്ളൻപൂരിലെ മഹാരാജ യദവിന്ദ്ര സിങ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഋഷഭ് പന്ത് നയിച്ച ഡെൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിനാണ് പഞ്ചാബ് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡെൽഹി നിശ്ചിത 20 ഓവറിൽ 174/9 എന്ന മികച്ച സ്കോർ നേടിയപ്പോൾ, പഞ്ചാബ് കിങ്സ് നാല് പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തി‌.മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ്, ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
വെടിക്കെട്ട് തുടക്കമാണ് ഡെൽഹിക്കായി മിച്ചൽ മാർഷും, ഡേവിഡ് വാർണറും ചേർന്ന് നൽകിയത്. 12 പന്തിൽ 20 റൺസെടുത്ത മിച്ചൽ മാർഷ് പുറത്താകുമ്പോൾ ഡെൽഹി സ്കോർ 39/1. വാർണർ 21 പന്തിൽ 29 റൺസും ഷായ് ഹോപ്പ്, 25 പന്തിൽ 33 റൺസുമെടുത്ത് ഹായ് ഹോപ്പും പുറത്തായി. തിരിച്ചുവരവ് മത്സരം കളിക്കുന്ന ഋഷഭ് പന്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറിലേക്കെത്താൻ സാധിച്ചില്ല. 13 പന്തിൽ രണ്ട് ബൗണ്ടറികളുടെ സഹായത്തോടെ 18 റൺസാണ് താരം നേടിയത്. ഇമ്പാക്ട് പ്ലേയറായിറങ്ങിയ അഭിഷേക് പോറലിന്റെ പ്രകടനമാണ് ഡെൽഹി ഇന്നിങ്സ് മാറ്റിമറിച്ചത്.
ഒൻപതാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങിയ താരം 10 പന്തിൽ ‌32 റൺസെടുത്ത് പുറത്താകാതെ നിന്നു. നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും താരം നേടി. ഈ ഇന്നിങ്സിന്റെ കരുത്തിലാണ് 160 കടക്കില്ലെന്ന് കരുതിയ ഡെൽഹി 174/9 എന്ന മികച്ച സ്കോറിലെത്തിയത്.Also Read : സഞ്ജുവിനും രാജസ്ഥാനും ആ തലവേദന ഇനി ഇല്ല, ഇക്കുറി ട്രമ്പ് കാർഡാവാൻ ഈ രണ്ട് പേർ; ആദ്യ കളിക്ക് മുൻപ് റോയൽസ് ക്യാമ്പ് വലിയ ആവേശത്തിൽശിഖർ ധവാനും ജോണി ബെയർസ്റ്റോയും ചേർന്നാണ് പഞ്ചാബ് കിങ്സിനായി ചേസിങ് തുടങ്ങിയത്.
ധവാൻ 16 പന്തിൽ 22 റ‌ൺസും, ബെയർസ്റ്റോ 9 റൺസും നേടി പുറത്തായി. നാലാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങിയ സാം കറനാണ് പഞ്ചാബ് ചേസിങ്ങിനെ മുന്നിൽ നിന്ന് നയിച്ചത്.Also Read : ആദ്യ കളിക്ക് കിടിലൻ ടീമുമായി സഞ്ജുവിന്റെ രാജസ്ഥാ‌ൻ, ആദ്യ ഏഴ് പേരും വെടിക്കെട്ട് ബാറ്റർമാർ; സാധ്യത പ്ലേയിങ് ഇലവൻ നോക്കാം 47 പന്തിൽ 63 റൺസെടുത്ത് കറൻ പുറത്താകുമ്പോളേക്കും പഞ്ചാബ് ജയത്തിനരികെ എത്തിയിരുന്നു‌. 21 പന്തിൽ 38 റൺസെടുത്ത് പുറത്താകാതെ നിന്ന ലിയാം ലിവിങ്സ്റ്റൺ സിക്സറിലൂടെയാണ് ടീമിന്റെ വിജയറൺ കണ്ടെത്തിയത്.

READ ON APP