Hero Image

ജയത്തേക്കാൾ ആർസിബിയെ ഹാപ്പിയാക്കുന്നത് ആ രണ്ട് കാര്യങ്ങൾ; ഈ സീസണിൽ ടീമിന്റെ സൂപ്പർ താരമായി ദിനേഷ് കാർത്തിക്ക്

പതിനേഴാം സീസൺ ഐപിഎല്ലിലെ ആദ്യ ജയം നേടിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ‌‌. ആദ്യ കളിയിൽ ചെന്നൈ‌ സൂപ്പർ കിങ്സിനോട് പരാജയപ്പെട്ട ടീം, രണ്ടാമത്തെ കളിയിൽ പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിന് കീഴടക്കുകയായിരുന്നു. ചിന്നസ്വാമിയിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 176/6 എന്ന സ്കോർ നേടിയപ്പോൾ, ആർസിബി നാല് പന്തുകൾ ബാക്കി നിൽക്കെ ജയത്തിലെത്തുകയായിരു‌ന്നു‌.
സീസണിലെ ആദ്യ ജയത്തിന്റെ ആവേശത്തേക്കാൾ ആർസിബിയെ ആവേശത്തിലാക്കുന്നത് മറ്റ് ചില കാര്യങ്ങളാണ്. പഞ്ചാബ് കിങ്സിനെതിരായ കളിയിൽ ആർസിബിയെ സന്തോഷിപ്പിക്കുന്ന കാര്യവും മത്സരത്തിൽ ഇരു ടീമുകളുടെ പ്രകടനവും നോക്കാം.
ആർസിബിയെ ഹാപ്പിയാക്കുന്നത് ഈ പ്രകടന‌ങ്ങൾ

വിരാട് കോഹ്ലിയുടെ പ്രകടനം തന്നെയാണ് ആർസിബിയുടെ ജയത്തിലെ പ്രധാന ഹൈലൈറ്റ്‌. 49 പ‌ന്തിൽ 11 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 77 റൺസാണ് കോഹ്ലി നേടിയത്. ആദ്യ കളിയിൽ ‌നിരാശപ്പെടുത്തിയ കോഹ്ലി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയതാണ് ജയത്തേക്കാൾ ഉപരി ആർസിബിയെ സന്തോഷിപ്പിക്കുന്നത്. കോഹ്ലി ഈ ഫോം തുടരുകയാണെങ്കിൽ ആർസിബിക്ക് ഇക്കുറി കാര്യങ്ങൾ എളുപ്പമാകും.


കാർത്തിക്കിന്റെ ഫോം നിർണായകം

തുടർച്ചയായ രണ്ടാമത്തെ കളിയിലും ദിനേഷ് കാർത്തിക്ക് കിടിലൻ ഫോമിലാണ് ആർസിബിക്കായി കളിച്ചത്. ആദ്യ കളിയിൽ 26 പന്തിൽ 38 റൺസെടുത്ത ഡികെ, രണ്ടാമത്തെ കളിയിൽ 10 പന്തിൽ 28 റൺസെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിനെതിരെ പരാജയം മുന്നിൽക്കണ്ട ആർസിബിയെ കിടിലൻ പ്രകടനത്തിലൂടെ കാർത്തിക്ക് വിജയത്തിൽ എത്തിക്കുകയായിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽത്തന്നെ ഡികെ കിടിലൻ ഫോമിൽ എത്തിയത് ആർസിബിക്ക് സമ്മാനിക്കുന്ന ആവേശം ചെറുതൊന്നുമല്ല.


ധോണിയെന്ന ഹീറോ​ ​
​പഞ്ചാബ് ബാറ്റിങ്

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട പഞ്ചാബ് കിങ്സ് ബാറ്റിങ്ങിനിറങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാനായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 45 റൺസ് അദ്ദേഹം നേടി. പ്രഭ്സിമ്രാൻ സിങ് 17 പന്തിൽ 25 റൺസും, ജിതേഷ്‌ ശർമ 20 പന്തിൽ 27 റൺസും നേടിയപ്പോൾ, ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ടാണ് ടീം സ്കോർ 170 കടത്തിയത്. എട്ട് പ‌ന്തിൽ 21 റൺസാണ് അദ്ദേഹം നേടിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി മൊഹമ്മദ് സിറാജും ഗ്ലെൻ മാക്സ്‌വെല്ലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.


ആർസിബിയുടെ ചേസ്

വിരാട് കോഹ്ലിയാണ് ആർസിബി ചേസിനെ മുന്നിൽ നിന്ന് നയിച്ചത്. 49 പന്തിൽ 11 ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും സഹായത്തോടെ 77 റൺസാണ് മുൻ നായകൻ നേടിയത്. ഫാഫ് ഡു പ്ലെസിസ്, കാമറോൺ ഗ്രീൻ, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ മൂന്ന് വീതം റൺസ് നേടി പുറത്തായി. വിരാട് കോഹ്ലിയുടെ പുറത്താകലിന് ശേഷം ആർസിബി പതറിയെന്ന് തോന്നിപ്പിച്ചെങ്കിലും ഇമ്പാക്ട് പ്ലേയറായെത്തിയ മഹിപാൽ ലോംററും ദിനേഷ് കാർത്തിക്കും ചേർന്ന് ടീമിനെ ആവേശ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കാർത്തിക്കായിരുന്നു അവസാന ഓവറുകളിൽ ടീമിന്റെ ഹീറോ. 10 പന്തിൽ 28 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു. ലോംറർ എട്ട് പന്തിൽ 17 റൺസ് നേടി.


ആർസിബിയുടെ വിജയശില്പികൾ​

READ ON APP