Hero Image

കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ പുതിയ വിദേശ താരം, മഞ്ഞപ്പട നോട്ടമിട്ടത് ഈ താരത്തെ; ട്രാൻസ്ഫർ നീക്കം പക്ഷേ പരാജയപ്പെട്ടേക്കും

ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി (Kerala Blasters FC) അടുത്ത സീസണിലേക്ക് കളിക്കാരെ ലക്ഷ്യം വെയ്ക്കാൻ തുടങ്ങിയതായി സൂചന. 2023 - 2024 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കാൻ ആഗ്രഹിച്ച താരം ഒരുപക്ഷേ, കൊച്ചിയിലേക്ക് എത്തിയേക്കില്ല എന്ന് സൂചന.
ഐ എസ് എല്ലിലെ മറ്റൊരു ക്ലബ്ബും ഈ താരത്തിനായി രംഗത്ത് ഉണ്ടെന്നതിനാലാണ് ട്രാൻസ്ഫർ വിജയമാകില്ല എന്നു പറയാൻ കാരണം. ഐ എസ് എൽ ഫുട്ബോളിൽ നിലവിൽ കളിക്കുന്ന അറ്റാക്കിങ് മിഡ്ഫീൽഡറായ ഒരു ഫ്രഞ്ച് താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് നോട്ടം വെച്ചത്. താരത്തിനു പിന്നാലെ മറ്റൊരു ഐ എസ് എൽ ക്ലബ്ബും രംഗത്ത് ഉണ്ടെന്നതാണ് ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യത ഇല്ല എന്നു പറയാൻ കാരണം.ഐ എസ് എൽ ക്ലബ്ബായ പഞ്ചാബ് എഫ് സിയുടെ അറ്റാക്കിങ് മിഡ്ഫീൽഡറായ മദിഹ് തലാൽ എന്ന ഫ്രഞ്ച് താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് നോട്ടം വെച്ചത്.
എന്നാൽ, മറ്റൊരു ഐ എസ് എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ മദിഹ് തലാലിനു വേണ്ടി സജീവമായി രംഗത്ത് ഉണ്ട് എന്നതാണ് മറ്റൊരു വാസ്തവം. മദിഹ് തലാലിനെ ഈസ്റ്റ് ബംഗാൾ ക്ലബ് അടുത്ത സീസണിലേക്ക് സ്വന്തമാക്കാനാണ് ഏറ്റവും സാധ്യത എന്നും റിപ്പോർട്ടുണ്ട്. 2023 - 2024 സീസണിൽ ഈ ഫ്രഞ്ച് അറ്റാക്കിങ് മിഡ്ഫീൽഡർ ഈസ്റ്റ് ബംഗാൾ ക്ലബ്ബിൽ കളിക്കും എന്നാണ് ട്രാൻസ്ഫർ ലോകത്തെ സജീവ സംസാര വിഷയം. 2023 ഓഗസ്റ്റിലാണ് മദിഹ് തലാൽ പഞ്ചാബ് എഫ് സി യിൽ എത്തിയത്. 2024 മേയ് 31 വരെ ഒരു സീസൺ നീളുന്ന കരാറിലാണ് മദിഹ് തലാൽ ഒപ്പു വെച്ചത്.
കരാർ പൂർത്തിയാക്കുന്നതിനു മുമ്പു തന്നെ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറാൻ ഈ 26 കാരനു സാധിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഗ്രീക്ക് സൂപ്പർ ലീഗ് ക്ലബ്ബായ എ ഇ കിഫിസയിൽ നിന്നാണ് മദിഹ് തലാൽ ഐ എസ് എൽ ക്ലബ്ബിലേക്ക് എത്തിയത്. 2022 - 2024 സീസണിൽ എ ഇ കിഫിസയിൽ കളിച്ച മദിഹ് തലാൽ ക്ലബ്ബിനായി 27 മത്സരങ്ങളിൽ ആറ് ഗോളും അഞ്ച് അസിസ്റ്റും നടത്തി. ക്ലബ് കരിയറിൽ ആകെ 129 മത്സരങ്ങളിൽ 26 ഗോളും 24 അസിസ്റ്റും ഈ 26 കാരൻ നടത്തിയിട്ടുണ്ട്. 2023 - 2024 ഐ എസ് എൽ സീസണിൽ പഞ്ചാബ് എഫ് സിക്കു വേണ്ടി 19 മത്സരങ്ങൾ കളിച്ച മദിഹ് തലാൽ നാല് ഗോളും എട്ട് അസിസ്റ്റും ഇതുവരെ നടത്തി.
80 പാസിംഗ് കൃത്യതയും 15 ഷോട്ട് ഓൺ ടാർഗറ്റും ഐ എസ് എല്ലിൽ ഇതുവരെ മദിഹ് തലാൽ നടത്തി. 2023 - 2024 സീസണിലൂടെ ആണ് പഞ്ചാബ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ അരങ്ങേറിയത്. 2022 - 2023 ഐ ലീഗ് ചാംപ്യന്മാരായതോടെയാണ് ഐ എസ് എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 19 മത്സരങ്ങളിൽ 21 പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ് എഫ് സി.

READ ON APP