Hero Image

കിടിലൻ ഫോമിലായിട്ടും സഞ്ജു സാംസൺ പുറത്ത്, എന്താണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ കുറവ്? ചോദ്യവുമായി ആരാധകർ രംഗത്ത്

ഐപിഎൽ 2024 സീസണിൽ കിടിലൻ ഫോമിലാണ് രാജസ്ഥാൻ റോയൽസ് (Rajasthan Royals) നായകൻ സഞ്ജു സാംസൺ (Sanju Samson). സ്ഥിരതയില്ലായ്മയുടെ പേരിൽ എല്ലാ സീസണുകളിലും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന സഞ്ജു ഇത്തവണ പക്ഷേ ആ ചീത്തപ്പേര് മാറ്റിക്കൊണ്ടിരിക്കുകയാണ്. മികച്ച പക്വതയിൽ രാജസ്ഥാൻ റോയൽസിന്റെ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
ഇത്തവണ രാജസ്ഥാന്റെ സ്വപ്ന കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നും ക്യാപ്റ്റന്റെ ഈ കിടിലൻ ഫോമാണ്. നിലവിൽ ഈ സീസണിലെ റൺ വേട്ടയിൽ അ‌ഞ്ചാം സ്ഥാനത്തുള്ള സഞ്ജുവിന്റെ കരിയർ മാറ്റിമറിക്കാൻ പോകുന്ന സീസണാകും ഇതെന്നാണ് കരുതപ്പെടുന്നത്.

ഐപിഎല്ലിന് ശേഷം ഇത്തവണ ടി20 ലോകകപ്പ് വരാനിരിക്കുന്നുണ്ട്‌. നിലവിൽ ഉജ്ജ്വല ഫോമിലുള്ള സഞ്ജുവിനെ അതുകൊണ്ടു തന്നെ ലോകകപ്പ് ടീമിന്റെ വിക്കറ്റ് കീപ്പറാക്കണമെന്ന തരത്തിൽ ആരാധകർക്കിടയിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇപ്പോളത്തെ ഫോം വെച്ച് നോക്കുമ്പോൾ സഞ്ജു ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുമുണ്ട്. എന്നാൽ മലയാളി‌ സൂപ്പർ താരം കിടിലൻ ഫോമിൽ കളിച്ചുമുന്നേറിയിട്ടും അദ്ദേഹത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തേണ്ടെന്ന അഭിപ്രായം ചില ഇതിഹാസ താരങ്ങൾക്കുണ്ട്. പ്രധാനമായും ര‌ണ്ട് മുൻ ഇന്ത്യൻ കളിക്കാർ തെരഞ്ഞെടുത്ത ലോകകപ്പ് സാധ്യതാ ടീമിൽ നിന്നാണ് സഞ്ജു പുറത്തായിരിക്കുന്നത്. ഇത് ആരാധകരെ കട്ടക്കലിപ്പിലാക്കിയിരിക്കുകയാണ്. ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരിക്കാൻ മാത്രം ഇപ്പോൾ സഞ്ജു ചെയ്ത കുറ്റം എന്താണെന്നാണ് അവർ ചോദിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞ ആ പ്രമുഖർ ആരൊക്കെ എന്ന് നോക്കാം.
​സഞ്ജുവിനെ പുറത്താക്കി സേവാഗ്

ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗ് തെരഞ്ഞെടുത്ത ലോകകപ്പ് സാധ്യതാ ടീമിൽ സഞ്ജു സാംസണ് ഇടമില്ല. സഞ്ജുവിനെ പുറത്തിരുത്തി ഡെൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിനെയാണ് അദ്ദേഹം ലോകകപ്പ് ടീമിന്റെ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തത്. സഞ്ജുവിന് പുറമെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെയും അദ്ദേഹം തന്റെ ടീമിൽ ഉൾപ്പെടുത്തിയില്ല. അതേ സമയം രാജസ്ഥാൻ റോയൽസിനായി മിന്നുന്ന സീനിയർ പേസർ സന്ദീപ് ശർമ ഈ ടീമിലുണ്ട്.


​ഇർഫാനും സഞ്ജുവിനെ വേണ്ട

മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താ‌ൻ തെരഞ്ഞെടുത്ത ലോകകപ്പ് സാധ്യതാ ടീമിലും സഞ്ജുവിന് സ്ഥാനം ഉറപ്പ് നൽകുന്നില്ല. ടീമിലെ പതിനഞ്ചാമനായി ശുഭ്മാൻ ഗില്ലോ സഞ്ജു സാംസണോ എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഇർഫാൻ പത്താൻ തെരഞ്ഞെടുക്കുന്ന ഇന്ത്യൻ ലോകകപ്പ് ടീമിന്റെയും പ്രധാന‌ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തന്നെയാണ്. ഒരൊറ്റ വിക്കറ്റ് കീപ്പറെയാണ് ടീമിൽ അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഈ സീസണിൽ പന്തിനേക്കാൾ മികച്ച ഫോമിലായിട്ടും എന്തുകൊണ്ടാണ് സഞ്ജു ഈ മുൻ താരങ്ങളുടെ സാധ്യത ടീമുകളിൽ നിന്ന് തഴയപ്പെടുന്നത് എന്ന് മനസിലാകുന്നില്ലെന്ന് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പറയുന്നുണ്ട്‌.


റൺവേട്ടയിൽ ഇവർ മുന്നിൽ​ ​
സഞ്ജു കിടിലൻ ഫോമിൽ

2024 സീസൺ ഐപിഎല്ലിൽ മികച്ച ഫോമിലാണ് സഞ്ജു സാംസൺ. എട്ട് മത്സരങ്ങൾ കളിച്ചുകഴിയുമ്പോൾ 314 റൺസോടെ റൺ വേട്ടയിൽ ആറാം സ്ഥാനത്തുണ്ട്‌ അദ്ദേഹം. മൂന്നാം നമ്പരിൽ റോയൽസിന്റെ വിശ്വസ്തനായ സഞ്ജു, 29 ബൗണ്ടറികളും 13 സിക്സറുകളും ഈ സീസണിൽ ഇതിനകം നേടിക്കഴിഞ്ഞു. സഞ്ജു ഇതേ ഫോം തുടരുകയാണെങ്കിൽ രാജസ്ഥാൻ ഇക്കുറി രണ്ടാം ഐപിഎൽ കിരീടത്തിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


​രാജസ്ഥാനും മിന്നുന്നു

ബാറ്റിങ്ങിന് പുറമെ ക്യാപ്റ്റൻസിയിലും ഇത്തവണ കിടിലൻ ഫോമിലാണ് സഞ്ജു സാംസൺ. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ടീമിന്റെ സ്വപ്ന കുതിപ്പിന് പിന്നിൽ പ്രധാനമാകുന്നു. നിലവിൽ എട്ട് കളികളിൽ നിന്ന് 14 പോയിന്റുമായി ലീഗിൽ ഒന്നാമതുണ്ട് രാജസ്ഥാൻ റോയൽസ്.


സഞ്ജു ഇന്ത്യൻ നായകനൊപ്പം​

READ ON APP