Hero Image

സച്ചിൻ ടെണ്ടുൽക്കർക്ക് ഇന്ന് പിറന്നാൾ, ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഈ നാല് റെക്കോഡുകൾ തകർക്കുക കഠിനം

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഇന്ത്യയുടെ സച്ചിൻ രമേഷ് ടെണ്ടുൽക്കർ ഇന്ന് തന്റെ അൻപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്‌. ക്രിക്കറ്റിനെ ഒരു മതമായി കൊണ്ടാടുന്ന ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്പോർട്സ് ഐക്കണുകളിൽ ഒന്നാണ് സച്ചിൻ. അന്താരാഷ്ട്ര ക്രിക്കറ്റിലെ പല വമ്പൻ റെക്കോഡുകളും സ്വന്തമാക്കിയിട്ടുള്ള സച്ചിന്റെ ചില റെക്കോഡുകൾ തകർക്കാ‌ൻ മറ്റ് താരങ്ങൾ വിയർക്കുമെന്ന് ഉറപ്പ്.
അത്തരത്തിൽ മറികടക്കാൻ ദുഷ്കരമായ ചില സച്ചിൻ റെക്കോഡുകൾ നോക്കാം.അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ റൺസ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെ‌ന്ന റെക്കോഡ് സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 34357 റൺസാണ് അന്താരാഷ്ട്ര തലത്തിൽ സച്ചിന്റെ റൺസ് നേട്ടം. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്ലി ബഹുദൂരം പിന്നിലാണ്. കൂടുതൽ റൺസ് നേടിയ സച്ചിന്റെ റെക്കോഡ് അടുത്തെങ്ങും ആരും മറികടക്കില്ല എന്നുറപ്പ്.ടെസ്റ്റിൽ കൂടുതൽ ഫോറുകൾ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ താരവും സച്ചിൻ തന്നെ.
200 കളികളിൽ നിന്ന് 2058 ഫോറുകൾ. ഇക്കാര്യത്തിൽ രണ്ടാമതുള്ള രാഹുൽ ദ്രാവിഡിന്റെ പേരിൽ 164 ബൗണ്ടറികളാണുള്ളത്. ഈ റെക്കോഡ് ആർക്കെങ്കിലും ഇനി മറികടക്കാൻ സാധിക്കുമോ എന്നത് സംശയമാണ്.കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ: ടെസ്റ്റിൽ 200 കളികളിൽ നിന്ന് 51 സെഞ്ചുറികളാണ് സച്ചിൻ നേടിയത്. ഇതും ഇക്കാര്യത്തിലെ റെക്കോഡാണ്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നവരിൽ 32 സെഞ്ചുറികളുള്ള‌ കെയ്ൻ വില്ല്യംസണാണ് ഇക്കാര്യത്തിൽ ര‌ണ്ടാമത്. സച്ചിന്റെ ടെസ്റ്റ് സെഞ്ചുറി റെക്കോഡും അടുത്തെങ്ങും ആരും മറികടക്കില്ലെന്ന് ഉറപ്പ്.കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ: 200 ടെസ്റ്റ് മത്സര‌ങ്ങളെന്ന സച്ചിന്റെ റെക്കോഡ് തകർക്കുന്നതും ദുഷ്കരമായ കാര്യമാണ്.
187 ടെസ്റ്റ് മത്സരങ്ങളിൽ ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സണാണ് ഇക്കാര്യത്തിൽ പിന്നാലെയുള്ളത്. എന്നാൽ പ്രായം 42 ലേക്കെത്തുന്ന അദ്ദേഹം ഇനിയും 13 ടെസ്റ്റ് മത്സരങ്ങൾ കൂടി കളിക്കുമോ എന്നത് സംശയമാണ്.

READ ON APP