Hero Image

അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് കണ്ടാണ് വളർന്നത്! ഗേ ആണെന്ന സത്യം അമ്മയോട് പറയുന്നത് ഇവിടെ വരുന്നതിന് തൊട്ടുമുൻപ്!

ബിഗ് ബോസ് സീസൺ 6 അഞ്ചാം ആഴ്ചയിലേക്ക് കടന്നപ്പോൾ ആറു വൈൽഡ് കാർഡുകൾ ആണ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നത്. ഗേ മോഡൽ അഭിഷേക് ജയ്ദീപ് മുതൽ സീക്രട്ട് ഏജന്റുവരെ വീക്കെൻഡ് എപ്പിസോഡിൽ വീട്ടിലേക്ക് കടക്കുകയായുണ്ടായി. ഇനി ഗെയിം അടിമുടി മാറും എന്നുതന്നെയാണ് ബിഗ് ബോസ് പ്രേമികളുടെ വിശ്വാസം. ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴാണ് അഭിഷേക് തന്റെ വിശേഷങ്ങൾ പങ്കിട്ടത്.
ഋഷിയുടെ ജീവിതവുമായി കുറച്ച് കണക്ട് ചെയ്യാൻ പറ്റുന്ന ജീവിത കഥയാണ് തന്റേത് എന്ന മുഖവുരയോടെയാണ് അഭിഷേക് ലൈഫ് സ്റ്റോറി പങ്കുവച്ചത്. അഭിഷേകിന്റെ വാക്കുകൾ ഞാൻ തൃശൂർ സ്വദേശിയാണ്, പ്രൊഫഷണലി ഒരു ഐടി എൻജിനീയർ ആണ് ഒപ്പം ഒരു മോഡലും ആണെന്ന് അഭിമാനപൂർവ്വമാണ് അഭിഷേക് പറയുന്നത്. മുംബൈ- പുണെയിൽ ആയിട്ടാണ് എന്റെ മോഡലിംഗ് കരിയർ ഞാൻ സെറ്റിൽ ചെയ്തിരിക്കുന്നത്. മിസ്റ്റർ ഗേ ഇന്ത്യയിൽ ഐഡിയ റണ്ണർ അപ് കൂടിയാണ് ഞാൻ. അതുകൂടാതെ കേരളത്തിലെ തന്നെ ആദ്യത്തെ മിസ്റ്റർ ഗേ കേരളം എന്ന ടൈറ്റിലും വിൻ ചെയ്യാൻ സാധിച്ചു.ഋഷിയുടെ ജീവിതവുമായി കുറച്ച് കണക്ട് ചെയ്യാൻ പറ്റുന്ന ജീവിത കഥയാണ് എന്റേത്.
അച്ഛൻ അത്യാവശ്യം ഹൈപ്പർ ആങ്കർ ഇഷ്യൂ ഉള്ള ആളാണ്. അമ്മയെ ഒരുപാട് ഉപദ്രവിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. ചെറുപ്പത്തിലേ തന്നെ എന്റെ ഐഡന്റിറ്റി എനിക്ക് മനസ്സിലായിരുന്നു. എന്നാൽ അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കാരണം ഒരുപാട് വിഷയങ്ങളിലൂടെയാണ് കടന്നു പോയത് അതുകൊണ്ട് തന്നെ തുറന്നുപറയാൻ ഭയമായിരുന്നു. വിഷു പോലത്തെ ആഘോഷങ്ങൾ വീട്ടിൽ വരുമ്പോൾ അമ്മ എല്ലാം ഒരുക്കും. എന്നാൽ അത് കഴിക്കാൻ വന്നിരിക്കുമ്പോഴാകും ഒരു ഫൈറ്റ് വരുന്നത്. അതോടെ അതെല്ലാം അച്ഛൻ വലിച്ചെറിഞ്ഞു ഉള്ള സന്തോഷം തന്നെ നഷ്ടപ്പെടുത്തും.
ഫൈറ്റ് എന്നൊക്ക പറയുമ്പോൾ നിങ്ങൾ വിചാരിക്കുന്നതിനൊക്കെ അപ്പുറമാണ്. ഷൂസൊക്കെ ഇട്ട് എന്റെ അമ്മയെ ചവിട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. എപ്പോഴും പോലീസ് സ്റ്റേഷനിലും ഒക്കെ പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നിട്ടും അവർ സെപ്പറേറ്റ് ചെയ്തിരുന്നില്ല എന്റെ സെക്ഷ്വാലിറ്റി റിവീൽ ചെയുമ്പോൾ ഞാൻ എന്തെങ്കിലും നേടി എന്ന കോൺഫിഡൻസ് വേണം എന്ന് എപ്പോളും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് മിസ്റ്റർ ഗേ കേരളം എന്ന ടൈറ്റിൽ ഞാൻ നേടുന്നത്. പക്ഷെ അപ്പോഴും വീട്ടിൽ പറഞ്ഞില്ല.
ബിഗ് ബോസിൽ വരുന്നതിനു മുമ്പേയാണ് അമ്മയോടും ചേച്ചിയോടും പറയുന്നത്. ഒരു വാക്കാണ് 'അമ്മ അപ്പോൾ പറഞ്ഞത്. എല്ലാം നിന്റെ തീരുമാനം എന്ന്, സമൂഹം എന്ത് പറഞ്ഞാലും നീ എന്റെ മകൻ ആണ്. എന്തുണ്ടായാലും അമ്മ കൂടെ ഉണ്ടാകും എന്നാണ് പറയുന്നത്. അച്ഛനോട് ഷോയിലേക്ക് വരുന്നത് ഒന്നും പറഞ്ഞിരുന്നില്ല. ഇത് കണ്ടിട്ട് അച്ഛൻ എല്ലാം റിയലൈസ് ചെയ്യും എന്നാണ് എന്റെ പ്രതീക്ഷ. ഈ ഷോയിലൂടെ അക്സെപ്റ്റ് ചെയ്യും എന്നാണ് വിചാരിക്കുന്നത്- ജീവിത കഥ പങ്കുവച്ചുകൊണ്ട് ആഭിഷേക് ജയ്ദീപ് പറഞ്ഞു.

READ ON APP