Hero Image

ചെന്നൈ വീട്ടിൽ രാശി പോരാ, കുടുംബത്ത് രോഗകാലം! വരാൻ പോകുന്നത് ജാസ്മിൻ- സിബിൻ കോംബോ? അതോ സിബിൻ- സിജോ കോംബോയോ?

ബിഗ് ബോസ് വീട് ഏഴാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ജാൻ മോണി എവിക്ടഡ് ആയതൊഴിച്ചാൽ മറ്റാരും ഷോയിൽ പുറത്തേക്ക് പോയിട്ടില്ല. ഒന്നരമാസം പൂർത്തിയാകുമ്പോൾ ബിഗ് ബോസ് വീട്ടിൽ തുടക്കം മുതെലെ നിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാൾ ആണ് ജാസ്മിൻ ജാഫർ. ടോപ്പ് ഫൈവിൽ വരെ എത്തും എന്ന് ബിഗ് ബോസ് പ്രേമികൾ പ്രതീക്ഷിക്കുന്ന ഒരു മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ.
ഗബ്രിയുമായി ലവ് ട്രാക്ക് തുടക്കം മുതൽ ജാസ്മിൻ പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന സംസാരം ബിഗ് ബോസ് ഗ്രൂപ്പുകളിൽ പതിവാണ്. ഹൈജീൻ വിഷയവും, ഗബ്രി വിഷയവും ജാസ്മിനെ ബാധിച്ചില്ലെങ്കിൽ ഉറപ്പായും ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ എത്തും എന്നാണ് ചില ബിഗ് ബോസ് പ്രേമികളുടെ അനുമാനം. എന്നാൽ കഴിഞ്ഞദിവസം മുതൽ പനി ബാധിച്ചിരിക്കുകയാണ് ജാസ്മിനെ. ജാസ്മിന് മാത്രമല്ല ആരോഗ്യ പ്രശ്ങ്ങളെ തുടർന്ന് പൂജ കൃഷ്ണനും വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു.വീക്കിലി ടാസ്ക്കിന്റ ഭാഗമായി നടന്ന മത്സരത്തിന്റെ ഇടയിൽ എപ്പോഴോ പറ്റിയ പരിക്കാണ് പൂജയുടെ ആരോഗ്യ അവസ്ഥ മോശം ആക്കിയത്.
കഴിഞ്ഞദിവസം അവരെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. പിന്നാലെയാണ് ജാസ്മിനും രോഗാവസ്ഥയിലേക്ക് എത്തിയത്. ഇവരെക്കൂടാതെ ബിഗ് ബോസ് വീട്ടിലെ കരുത്തുറ്റ മത്സരാർത്ഥിയായ സിബിൻ മാനസിക പിരിമുറുക്കത്തിൽ ആണ്. സൈക്കോളജിസ്റ്റ് വേണ്ടുന്ന കൗൺസിലിംഗ് നടത്തിയെങ്കിലും സിബിൻ മാനസികമായി ഏറെ ഡൌൺ ആണെന്ന് അദ്ദേഹം സ്വയം തന്നെ പറയുന്നുണ്ട്. അത് പ്രകാരം സിബിനെ കണ്ണുകൾ കെട്ടി വീട്ടിൽ നിന്നും മാറ്റുകയും ചെയ്തു. എന്നാൽ സിബിന്റെ തന്ത്രത്തിൽ ഗബ്രിയും ജാസ്മിനും വീണു എന്നാണ് ബിഗ് ബോസ് പ്രേമികൾ പറയുന്നത്.
കാരണം മറ്റൊന്നുമല്ല രണ്ടുമൂന്നുദിവസമായി ജാസ്മിനിൽ നിന്നും ഗബ്രി അകലം പാലിക്കുന്നുണ്ട്. ഇത് ജാസ്മിനെ മാനസികമായി ഏറെ ബാധിച്ചിരുന്നു. സിബിന്റെ തന്ത്രം ഫലിസിച്ചാൽ ജാസ്മിൻ സിബിൻ കോംബോ കാണാൻ ആകും എന്ന് പറയുന്നവരും കുറവല്ല. മാത്രമല്ല സിബിനെ ഒരു പക്ഷേ സീക്രട്ട് റൂമിലേക്ക് മാറ്റിയേക്കാം എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. അങ്ങനെ എങ്കിൽ സിജോ അകത്തേക്ക് എത്തുമ്പോൾ സിബിൻ - സിജോ കോംബോ പ്രതീക്ഷിച്ചുകൂടെ എന്ന് ചോദിക്കുന്നവരും കുറവല്ല.അതേസമയം ഒരു രാശി ഇല്ലാത്ത വീട് പോലെയാണ് ചെന്നൈ സെറ്റിലെ വീട് എന്നാണ് പൊതുവെയുള്ള അഭിപ്രായം.
അവിടെ ഉള്ളവർക്ക് എന്നും അസുഖമാണ്. മുൻപ് ഒരു സീസൺ അവിടെ വച്ച് നടക്കുകയുണ്ടായി അന്നും രോഗാവസ്ഥയിൽ മത്സരാർത്ഥികൾ പോയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്തുതന്നെ ആയാലും വരാൻ പോകുന്ന ബിഗ് ബോസ് ദിനങ്ങൾ കാത്തിരുന്നു കാണേണ്ട എപ്പിസോഡുകൾ തന്നെ ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

READ ON APP