Hero Image

ഡാർക് സർക്കിൾസ് മാറ്റാനും നിറം കൂട്ടാനും ഓറഞ്ച് ഫേസ് മാസ്ക്

ഡാർക് സർക്കിൾസ്, നിറ വ്യത്യാസം, സൺ ടാൻ, പിഗ്മൻ്റേഷൻ തുടങ്ങി പലത്തരം പ്രശ്നങ്ങളാണ് ദിനംതോറും പെൺകുട്ടികൾ അനുഭവിക്കുന്നത്. വെയിലും, അന്തരീക്ഷ മലിനീകരണവുമൊക്കെ ചർമ്മ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിൽ ചിലതാണ്. മാത്രമല്ല ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ചർമ്മത്തെ മോശമായി ബാധിക്കാറുണ്ട്. കൃത്യമായി ആഴ്ചയിൽ ഒരിക്കൽ ചർമ്മത്തിന് ആവശ്യമായ സ്ക്രബും ഫേഷ്യലും ചെയ്തില്ലെങ്കിൽ ചർമ്മത്തിൻ്റെ ഭംഗി നഷ്ടപ്പെടും.
പാർശ്വഫലങ്ങളില്ലാതെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഫേസ് മാസ്കുകളാണ് എപ്പോഴും ചർമ്മത്തിന് കൂടുതൽ ഗുണം ചെയ്യുന്നത്. ഇത്തരത്തിൽ ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നതാണ് ഓറഞ്ച് ഫേസ് മാസ്ക്.
കറ്റാർവാഴ ജെൽ

ചർമ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങളെയും മാറ്റാൻ കറ്റാർവാഴ നല്ലതാണ്. നിറ വ്യത്യാസം, പിഗ്മൻ്റേഷൻ, സൺ ടാൻ, മുഖക്കുരു അതുുപോലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ കറ്റാർവാഴ ജെൽ നല്ലതാണ്. അതുപോലെ മോയ്ചറൈസറായി പ്രവർത്തിക്കാനും കറ്റാർവാഴയ്ക്ക് കഴിയും.


ഓറഞ്ച്

വൈറ്റമിൻ സിയുടെ ഉറവിടമാണ് ഓറഞ്ച്. കൊളജൻ്റെ ഉത്പ്പാദനം കൂട്ടാൻ ഓറഞ്ച് സഹായിക്കും. മാത്രമല്ല പിഗ്മൻ്റേഷൻ, പാടുകൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ ഏറെ നല്ലതാണ് ഓറഞ്ച്. ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാൻ ഓറഞ്ച് സഹായിക്കും. ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ഓറഞ്ച്. കറുത്ത പാടുകളും അതുപോലെ നിറ വ്യത്യാസവും ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്നതാണ് ഓറഞ്ച്.


ഉരുളക്കിഴങ്ങ്

പ്രകൃതിദത്തമായ ചർമ്മ സംരക്ഷണ രീതിയാണ് ഉരുളക്കിഴങ്ങ്. മുഖക്കുരു, പാടുകൾ, കണ്ണിന് താഴെയുള്ള വീക്കം, നിറ വ്യത്യാസം എന്നിവയെല്ലാം മാറ്റാൻ ഉരുളക്കിഴങ്ങിന് കഴിയും. ആൻ്റി ഏജിംഗ് ഏജൻ്റായി പ്രവർത്തിക്കാൻ ഉരുളക്കിഴങ്ങ് ഏറെ മികച്ചതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സിയും സിങ്കും കൊളജൻ ഉത്പ്പാദനത്തിന് ഏറെ സഹായിക്കും. മാത്രമല്ല ചർമ്മം കൂടുതൽ പ്രായം കുറവായിരിക്കാനും ഇത് നല്ലതാണ്.


കടലമാവ്

മികച്ചൊരു എക്സ്ഫോളിയേറ്ററാണ് കടലമാവ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ചർമ്മം തിളക്കുള്ളതും അതുപോലെ മൃദുവാക്കാനും കടലമാവ് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിൻ്റെ പ്രായമാകുന്ന ലക്ഷണങ്ങൾ തടയാനും സഹായിക്കും. ചർമ്മത്തിലെ പാടുകൾ അകറ്റാനും കടലമാവ് ഏറെ നല്ലതാണ്.


പായ്ക്ക് തയാറാക്കാൻ

ഒരു ഓറഞ്ചിൻ്റെ പകുതിയും കുറച്ച് ഉരുളക്കിഴങ്ങും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ച് എടുക്കുക. ഈ മിശ്രിതം അരിച്ച് എടുത്ത നീരിലേക്ക് ഒരു ടീ സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടേബിൾ സ്പൂൺ കടലമാവും ചേർത്ത് നന്നായി പേസ്റ്റാക്കി എടുക്കുക. ഇനി ഈ പേസ്റ്റ് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.

READ ON APP