Hero Image

കല്യാണത്തിന് മുൻപ് മുഖം തിളങ്ങാൻ ഒരു ടിപ്പ് ഇതാ

കല്യാണം എന്ന് പറയുന്നത് പലരുടെയും സ്വപ്നമാണ്. കല്യാണത്തിന് എങ്ങനെ ഒരുങ്ങണം എന്തൊക്കെ ചെയ്യണം തുടങ്ങി പല കാര്യങ്ങളും പെൺകുട്ടികൾ മാസങ്ങൾക്ക് മുൻപെ അവർ ചിട്ടപ്പെടുത്തും. കല്യാണ സമയത്ത് ഏറ്റവും പ്രധാന മുഖകാന്തിയാണ്. മേക്കപ്പ് ഇടുമെങ്കിലും ചർമ്മത്തിൻ്റെ സ്വാഭാവിക ഭംഗി നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. കല്യാണ സമയം ആകുമ്പോഴേക്കും ഷോപ്പിംഗും മറ്റ് പരിപാടികളും കാരണം വെയിലേറ്റ് കരിവാളിച്ച് പോകുന്നത് സ്വാഭാവികമാണ്.
ചർമ്മത്തിൻ്റെ സ്വാഭാവിക നിറം വീണ്ടെടുത്ത് തിളക്കം കൂട്ടാൻ സഹായിക്കുന്ന ഒരു സിമ്പിൾ സ്ക്രബും ഫേഷ്യലും നോക്കാം.
തക്കാളി

ചർമ്മത്തിലെ ടാനും നിറ വ്യത്യാസവുമൊക്കെ ഇല്ലാതാക്കാൻ ഏറെ നല്ലതാണ് തക്കാളി. തക്കാളിയിൽ ധാരാളം വൈറ്റമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ച‍ർമ്മത്തിലെ നിറ വ്യത്യാസവും മറ്റ് പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്നതാണ് തക്കാളി. ഇതിൻ്റെ പൾപ്പിൾ അടങ്ങിയിട്ടുള്ള ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ​ഗുണങ്ങൾ മുഖക്കുരുവിനെതിരെ പോരാടാൻ സഹായിക്കുന്നു. തക്കാളിയിലെ അസിഡിറ്റി ചർമ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുകയും മുഖത്തെ അധികമായി എണ്ണമയം ഇല്ലാതാക്കാനും സഹായിക്കും.


തേൻ

ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഏറെ നല്ലതാണ് തേനെന്ന് തന്നെ പറയാം. ചർമ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാൻ തേൻ ഏറെ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് വളരെ പ്രധാനമാണ്.


പഞ്ചസാര

മികച്ച സ്ക്രബാണ് പഞ്ചസാര. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന സവിശേഷത പഞ്ചസാരയിലുണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് മാറ്റാൻ ഏറെ നല്ലതാണ് പഞ്ചസാര. എണ്ണമയമുള്ള ചർമ്മകാർക്ക് അമിതമായി എണ്ണമയം കുറയ്ക്കാൻ പഞ്ചസാര വളരെയധികം സഹായിക്കും. പക്ഷെ പഞ്ചസാര ഉപയോഗിക്കുമ്പോൾ അമിതമായി സ്ക്രബ് ചെയ്യാതിരിക്കാൻ ശ്രമിക്കുക.


കാപ്പിപൊടി

ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കാപ്പിപൊടിയിലുണ്ട്. ഇന്നത്തെ കാലത്ത് മിക്കസൗന്ദര്യ ഉത്പ്പന്നങ്ങളിലും കാപ്പിപൊടി ഒരു പ്രധാന ചേരുവയാണ്. ചർമ്മത്തിലെ പാടുകൾ മാറ്റാനും തിളക്കം കൂട്ടാനും കാപ്പിപൊടി ഏറെ സഹായിക്കും. അമിതമായ എണ്ണമയം മാറ്റാൻ കാപ്പിപൊടി നല്ലതാണ്. ഏത് ച‍ർമ്മകാർക്കും കാപ്പിപൊടി ഉപയോഗിക്കാം. ഡാർക് സർക്കിൾസ്, നിറ വ്യത്യാസം എന്നിവയെല്ലാം മാറ്റാൻ കാപ്പിപൊടി നല്ലതാണ്.


അരിപ്പൊടി

കൊറിയക്കാരുടെ പോലെ തിളക്കമുള്ള ചർമ്മം കിട്ടാൻ ഉപയോഗിക്കേണ്ടത് അരിപ്പൊടിയാണ്. നല്ല രീതിയിൽ ചർമ്മത്തിന് ആവശ്യമായ തിളക്കവും ഭംഗിയും നൽകാൻ അരിപ്പൊടിയ്ക്ക് കഴിയും. പല തരത്തിലുള്ള ഗുണങ്ങളാണ് അരിപ്പൊടി ചർമ്മത്തിന് നൽകുന്നത്. വൈറ്റമിൻ ബിയാൽ സമ്പുഷ്ടമാണ് അരിപ്പൊടി. ഇത് ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങി സംരക്ഷണം നൽകാൻ സഹായിക്കുന്നു.


ഫേഷ്യൽ എങ്ങനെ ചെയ്യാം

രണ്ട് ഘട്ടങ്ങളായാണ് ഇത് ചെയ്യേണ്ടത്. ആദ്യം മുഖത്ത് സ്ക്രബ് ഇടുക രണ്ടാമത് ഫേഷ്യൽ ചെയ്യുക.

സ്റ്റെപ്പ് 1 - ഒരു തക്കാളിയുടെ പകുതി മുറിച്ച് എടുക്കുക. ഇനി ഇതിലേക്ക് കാൽ ടീ സ്പൂൺ പഞ്ചസാരയും അര ടീ സ്പൂൺ തേനും ഒഴിക്കുക. ഇനി ഈ തക്കാളി ഉപയോഗിച്ച് ചർമ്മം നന്നായി സ്ക്രബ് ചെയ്യുക. ഒരു 10 മിനിറ്റിന് ശേഷം ഇത് കഴുകി വ്യത്തിയാക്കാം.

സ്റ്റെപ്പ് 2 - ഇനി ബാക്കിയുള്ള തക്കാളിയുടെ പൾപ്പ് എടുക്കുക. ഇതിലേക്ക് ഒരു ടീ സപൂൺ അരിപ്പൊടിയും ഒരു ടീ സ്പൂൺ കാപ്പിപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പായ്ക്ക് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.

READ ON APP