Hero Image

ഒരാഴ്ച കൊണ്ട് നിറവ്യത്യാസവും ചുളിവുകളും എളുപ്പത്തിൽ മാറ്റാൻ നാച്യുറൽ ക്രീം

പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ തയറാക്കുന്ന പ്രകൃതിദത്തമായ രീതികളാണ് എപ്പോഴും ചർമ്മത്തിന് കൂടുതൽ ഭംഗിയും കരുത്തും നൽകുന്നത്. അമിതമായ മലിനീകരണവും വെയിലുമൊക്കെ ച‍ർമ്മത്തിൻ്റെ ഭംഗിയെ തന്നെ ഇല്ലാതാക്കുന്നു. ശരിയായ രീതിയിലുള്ള പരിചരണം ചർമ്മത്തിൻ്റെ സ്വാഭാവിക നിറം നിലനിർത്താനും അതുപോലെ ചർമ്മത്തെ എപ്പോഴും സുന്ദരമായി വയ്ക്കാനും സഹായിക്കും.
കറുത്ത പാടുകൾ, ബ്ലാക് ഹെഡ്സ്, ചുളിവുകളും വരകളുമൊക്കെ ചർമ്മത്തെ ബാധിക്കുന്ന പ്രധാന ചില പ്രശ്നങ്ങളാണ്. ഇതെല്ലാം മാറ്റാൻ വീട്ടിൽ തന്നെ തയാറാക്കാവുന്ന ക്രീമാണിത്.
കറ്റാർവാഴ

എല്ലാ വീടുകളിലും കറ്റാർവാഴ വളരെ സുലഭമായി ലഭിക്കുന്നതാണ്. ചർമ്മകാന്തിയ്ക്ക് കറ്റാർവാഴയോളം ഗുണമുള്ള മറ്റൊന്നില്ലെന്ന് തന്നെ പറയാം. ചർമ്മം മൃദുവാക്കാനും അതുപോലെ തിളക്കം വീണ്ടെടുക്കാനും കറ്റാർവാഴയ്ക്ക് കഴിയും. കണ്ണിനടിയിലെ കറുപ്പ്, മുഖത്തെ ചുളിവുകൾ, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ കറ്റാർവാഴ ഏറെ നല്ലതാണ്. മിക്ക സൌന്ദര്യ വർധക ഉത്പ്പന്നങ്ങളിലെയും പ്രധാന ചേരുവയാണ് കറ്റാർവാഴ.


ഗ്ലിസറിൻ

ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഗ്ലിസറിൻ. ചർമ്മത്തിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്താൻ ഏറെ സഹായിക്കുന്നതാണ് ഗ്ലിസറിൻ. ചർമ്മം ടൈറ്റ് ആക്കാൻ സഹായിക്കുന്നതാണ് ഗ്ലിസറിൻ. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളാണ് വരകളും ചുളിവുകളും മുഖത്തുണ്ടാകുന്നത് ഇത് മാറ്റാൻ ഗ്ലിസറിൻ വളരെയധികം സഹായിക്കും. മാത്രമല്ല ചർമ്മം വരണ്ട് പോകുന്നത് തടയാനും ഇത് സഹായിക്കും.


റോസ് വാട്ടർ

ചർമ്മത്തിന് ഏറെ നല്ലതാണ് റോസ് വാട്ടർ. പ്രകൃതിദത്തമായ ടോണറായി പ്രവർത്തിക്കാൻ റോസ് വാട്ടറിന് കഴിയും. ചർമ്മത്തിന് തിളക്കവും സുഷിരങ്ങളെ തുറക്കാനും റോസ് വാട്ടർ ഏറെ നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് റോസ് വാട്ടറിൻ്റെ മറ്റൊരു സവിശേഷത. മാത്രമല്ല ചർമ്മത്തിലെ പാടുകൾ കുറയ്ക്കാനും റോസ് വാട്ടർ ഏറെ സഹായിക്കും.


മഞ്ഞൾ

ചർമ്മ സംരക്ഷണത്തിനായി പണ്ട് കാലം മുതലെ ഉപയോഗിച്ച് വരുന്നതാണ് മഞ്ഞൾ. ആൻ്റി ബാക്ടീരിയിൽ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മഞ്ഞളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിനെ പ്രതിരോധിക്കാൻ ഏറെ നല്ലതാണ് മഞ്ഞൾ ഉപയോഗിക്കുന്നത്. അതുപോലെ പിഗ്മൻ്റേഷനും ഇരുണ്ട പാടുകളും കുറയ്ക്കാനും മഞ്ഞൾ സഹായിക്കും. മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്.


ക്രീം തയാറാക്കാൻ

2 ടീ സ്പൂൺ കറ്റാർവാഴ ജെൽ, 1 ടീ സ്പൂൺ ഗ്ലിസറിൻ, 1 ടീ സ്പൂൺ റോസ് വാട്ടർ, കാൽ ടീ സ്പൂൺ മഞ്ഞൾ എന്നിവയെല്ലാം നന്നായി യോജിപ്പിക്കുക. ഇനി ഈ ക്രീം മുഖത്തിടുക. ദിവസവും ഇത് ചർമ്മത്തിൽ തേയ്ക്കാവുന്നതാണ്. 15 ദിവസം വരെ കാറ്റ് കയറാതെ ഇത് സൂക്ഷിച്ച് വയ്ക്കാം. ഒരാഴ്ച കൊണ്ട് മുഖത്ത് നല്ല തിളക്കം കിട്ടും.

Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

READ ON APP