Hero Image

ദിവസവും 5 ഈന്തപ്പഴം വീതം കഴിച്ച് നോക്കൂ! നിങ്ങളുടെ ശരീരത്തില് ഈ മാറ്റങ്ങള് കാണാം

ഈന്തപ്പഴം(Dates) കഴിച്ചാല്‍ നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. വ്രതം എടുക്കുന്നവര്‍ക്കും അതുപോലെ, ഡയറ്റ് നോക്കുന്നവര്‍ക്കും ഏറ്റവും നല്ലതാണ് ഈന്തപ്പഴം. ഇത് ദിവസേന 5 എണ്ണം വീതം കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
​ഈന്തപ്പഴവും അതിന്റെ ഗുണങ്ങളും

ഈ മഞ്ഞുകാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഭക്ഷണമാണ് ഈന്തപ്പഴം എന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് അകത്ത് ചൂട് നിലനിര്‍ത്തുന്നതിനും അതുപോലെ നല്ല ഈര്‍ജം നിങ്ങള്‍ക്ക് ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ദിവസേന 4 മുതല്‍ അഞ്ച് ഈന്തപ്പഴം വീതം കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്.ഈന്തപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീന്‍ കുറവാണെങ്കിലും ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, വിറ്റാമിന്‍സും മിനറല്‍സും ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.


​രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

മഞ്ഞുകാലമായാല്‍ പലര്‍ക്കും കഫക്കെട്ടും തുമ്മലും പനിയുമെല്ലാം പിടി കൂടുന്ന സമയമാണ്. ഇവയെല്ലാം വരുന്നത് നമ്മളുടെ രോഗപ്രതിരേധശേഷി കുറയുമ്പോഴാണ്. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ആഹാരമാണ് ഈന്തപ്പഴം. ദിവസേന ഒരു 5 ഈന്തപ്പഴമെങ്കിലും കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.


​ദഹനം നല്ലരീതിയില്‍ നടക്കുന്നതിന് സഹായിക്കുന്നു

ഈന്തപ്പഴത്തില്‍ നല്ലപോലെ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഈന്തപ്പഴത്തില്‍ 7 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഡയറ്റില്‍ ഈന്തപ്പഴം ചേര്‍ക്കുന്നചതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് കൃത്യമായ രീതിയില്‍ ദഹനം നടക്കുന്നതിനും വളരെയധികം സഹായിക്കും. അതുപോലെ കൃത്യമായി വയറ്റില്‍ നിന്നും പോകുന്നതിനും ഇത് സഹായിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഈന്തപ്പഴം കഴിക്കുന്നത് നിങ്ങള്‍ക്ക് എനര്‍ജി ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്.


​തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു

ഈന്തപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗത്തിനും വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ഓര്‍മ്മശക്തിയെല്ലാം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഈന്തപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിലെ ഇന്‍ഫ്‌ലമേഷനെല്ലാം തന്നെ കുറയ്ക്കാനും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായ രീതിയില്‍ നടക്കുമ്പോള്‍ ഇത് തലയില്‍ പ്ലാക്ക് ഉണ്ടാകുന്നത് തടയുകയും രക്തം കൃത്യമായ രീതിയില്‍ ഫ്‌ലോ ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് അല്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, കണ്ണിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് നല്ലതാണ്.


​മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ഇന്നത്തെ ജീവിത രീതികളും അതുപോലെ, ജോലിയുടെ ഭാരവുമെല്ലാം പലരിലും മാനസിക സമ്മര്‍ദ്ദം കൂട്ടുന്ന കാര്യങ്ങളാണ്. എന്നാല്‍, എന്നാല്‍ ദിവസേന ഈന്തപ്പഴം കഴിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദം കുറവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം, ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം അമിതമായിട്ടുള്ള ആകാംഷ കുറയ്ക്കുന്നതിനും ഓര്‍മ്മശക്തിയെല്ലാം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.


​മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇന്ന് കുട്ടികളില്‍ വരെ കണ്ടുവരുന്ന പ്രശ്‌നമാണ്. ഈ പ്രശ്‌നം കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ തന്നെയാണ് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഇതിനായി, രാത്രിയില്‍ ഈന്തപ്പഴം കുതിര്‍ത്ത് പിറ്റേദിവസം കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് വയറ്റില്‍ നിന്നും എളുപ്പത്തില്‍ മലം പോകുന്നതിന് സഹായിക്കും.

READ ON APP