Hero Image

എമിറേറ്റ്സ് ഡ്രോ; മലയാളി സ്വന്തമാക്കിയത് 50,000 ദിർഹം സമ്മാനം

ദുബായ്: എമിറേറ്റ്സ് ഡ്രോ മാർച്ചിൽ നടന്ന നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർക്ക് സമ്മാനം. അതിൻ ഒരാൾ മലയാളിയാണ്. മലയാളിയായ ഷെമിൻ ആന്റണി, ഗോപാൽ കർവ എന്നിവരാണ് വിജയികൾ ആയിരിക്കുന്നത്. 3,000 അന്താരാഷ്ട്ര ഉപയോക്താക്കളും മൊത്തം സമ്മാനത്തുകയായ AED 320,000 പരസ്പരം പങ്കിട്ടു. എമിറേറ്റ്സ് ‍ഡ്രോയുടെ MEGA7, EASY6, FAST5 മത്സരങ്ങളിലൂടെയാണ് ഇവർ സമ്മാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
ഫാസ്റ്റ്5 വിജയി ആണ് ഷെമിൻ ആന്റണി. ശനിയാഴ്ച്ച നടന്ന ഫാസ്റ്റ്5 വഴി ഷെമിൻ ആന്റണി നേടിയത് AED 50,000 ആണ്. സമ്മാനം ലഭിച്ചെന്ന് അറി‍ഞ്ഞ ഉടൻ തന്നെ ഇന്ത്യയിൽ ഉള്ള ഭാര്യയെ വിളിച്ച് വിവരം പറഞ്ഞു. ഒമാനിൽ ആണ് ഷെമിൽ ജോലി ചെയ്യുന്നത്. എമിറേറ്റ്സ് ‍ഡ്രോ 2021-ൽ സ്ഥിരമായി കളിക്കുന്നുണ്ട്. പിന്നീട് വിജയിയായെന്ന് തരത്തിലുള്ള മെയിൽ അയച്ചു. ഇത്രയും തുക തനിക്ക് സമ്മാനമായി ലഭിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ലെന്ന് പറയുന്നു. തനിക്ക് ഒരുപാട് പ്രശ്നങ്ങളും കടങ്ങളും ഉണ്ട് ഇതെല്ലാം തീർക്കാൻ ഈ പണം ഉപയോഗിക്കും എന്ന് ഷെമിൽ പറയുന്നു.
ഗോപാൽ കർവ എന്ന ഇന്ത്യക്കാരൻ നേടിയത് 70,000 ദിർഹം ആണ്. ഗുജറാത്തിൽ നിന്നുള്ള വ്യക്തിയാണ് ഗോപാൽ കർവ . ഒരു കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഗോപാൽ കർവ. മെഗാ7 ഉയർന്ന റാഫ്ൾ തുകയായ AED 70,000 എന്ന സമ്മാനം ആണ് സ്വന്തമാക്കിയിരിക്കുന്നത്. അമ്മയോടാണ് ഇദ്ദേഹം ആദ്യം തന്നെ തന്റെ സന്തോഷ വാർത്ത അറിയിച്ചത്. കുടുംബത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ഈ പണം ഉപയോഗിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

READ ON APP