Hero Image

വിസ തട്ടിപ്പ്; മലയാളി യുവതി നേടിയത് കോടികൾ, പരിചയപ്പെടുന്നത് ഫോണിലൂടെ

കോട്ടയം: യുകെയിൽ വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ കോട്ടയം ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ കൂടുതൽ പേർ രംഗത്ത്. ഫോൺ വഴിയാണ് അഞ്ജന പണിക്കർ ആളുകളുമായി സംസാരിക്കുന്നത്. പിന്നീട് കോട്ടയത്തുള്ള ഇവരുടെ വീട്ടിൽ പോയി ആളെ കാണും. പെരുമാറ്റത്തിലോ ഇടപെടലിലോ ഒരു തരത്തിലുള്ല സംശയത്തിനും ഇടവരുത്തില്ല.
നിരവധി പേരാണ് യുകെയിൽ അവർ വഴി പോയതെന്ന് പറഞ്ഞു വിശ്വസിപ്പിക്കും. നാലു മാസത്തിനകം നിങ്ങൾക്ക് വിസ ലഭിക്കും. എന്നാൽ പണം നൽകി ആറ് മാസം കഴിഞ്ഞിട്ടും വിസ ലബിക്കാത്തതിനാൽ ഏജന്റിനെ വിളിച്ചു. ആദ്യം ഏജന്റ് ഫോൺ എടുക്കുമായിരുന്നു. പിന്നീട് ഫോൺ എടുക്കാതെ ആയി പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കും ഇങ്ങനെയാണ് തട്ടിപ്പിന്റെ ഒരു രീതി. തട്ടിപ്പിന് ഇരയായ മറ്റൊരു യുവതിയുടെ പരാതിയിൽ ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസർകോട് രാജപുരം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ഡിനിയ ബാബു, ഡിനിയയുടെ ബന്ധുക്കളായ ശ്രീകണ്ഠാപുരം സ്വദേശി അഖിൽ എബ്രഹാം, കള്ളാർ സ്വദേശി സാന്റാ ജോസ് എന്നിവരാണ് പുതിയ പരാതിക്കാർ. Also Read: യുകെയിൽ കെയർടേക്കർ ജോലി വാഗ്ദാനം വാഗ്ദാനം ചെയ്താണ് ഇവർ ആളുകലിൽ നിന്നും പണം തട്ടുന്നത്. 18.60 ലക്ഷം രൂപ മൊത്തമായി പരാതി നൽകിയവരിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ 29നാണ് ഇവർ യുവതിയുടെ അകൗണ്ടിലേക്ക് പണം അയച്ചതിൻരെ തെളിവുകൾ പോലീസിന് നൽകിയിട്ടുണ്ട്. അഞ്ജനയുടെ കേസ് പോലീസ് അന്വേഷിച്ച് തുടങ്ങിയപ്പോൾ ആണ് നിരവധി പേർ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതിനിടെ പലരും അഞ്ജനയുടെ വീട്ടിൽ പോയി. അപ്പോഴേക്കും അവർ അവിടെ നിന്നും നാടുവിട്ടു പോയിരുന്നു. അങ്ങനെ ഒരു വിവിരവും ലഭിക്കാതെ വന്നപ്പോൾ ആണ് ഇവർ പോലീസിൻ പരാതിയ നൽകിയത്. ഇവരുടെ വീട്ടിൽ കയറി പലരും പല സാധനങ്ങളും എടുത്തു കൊണ്ടു പോയിരുന്നു എന്ന് അയക്കാർ പറയുന്നു.

READ ON APP