Hero Image

കിടപ്പാടം ഇല്ല,വിദേശികളെ കുറക്കാൻ ഒരുങ്ങി കാനഡ; കുടിയേറ്റത്തിന് താൽക്കാലിക പരിധി നിശ്ചയിക്കും

കാനഡ: രാജ്യത്ത് തൊഴിൽ ക്ഷാമം പരിഹരിക്കാൻ വേണ്ടിയാണ് വിദേശികളായ തൊഴിലാളികളെ കെണ്ടു വരാൻ കാനഡ തീരുമാനിച്ചത്. എന്നാൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ വർധിപ്പിക്കാൻ ഇത് കാരണമായില്ലെന്ന് മാത്രമല്ല ഇപ്പോൾ വിദേശികളെ കുറക്കാനുള്ള തീരുമാനത്തിലാണ് കാനഡ അധികൃതർ. താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാനും, കുടിയേറ്റക്കാരെ നിയന്ത്രിക്കാനും ആണ് തീരുമാനിച്ചിരിക്കുന്നത്.
ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ ആണ് ഇക്കാര്യം അറിയിച്ചത്.താൽക്കാലിക താമസക്കാരുടെ താമസ കാലപരിധി നിയന്ത്രിക്കും. വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കും, രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്യും. തുടങ്ങിയ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതിനാൽ കാനഡയിൽ പലർക്കും കിടപ്പാടം ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. പണപ്പെരുപ്പം മൂലം പല നിർമ്മാണ കെട്ടിടങ്ങളുടെ നിർമ്മാണം മന്ദഗതിയിലാണ്. വീട് ഒരു വലിയ പ്രശ്നമായി തുടരുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഇത് വലിയ രാഷ്ട്രീയ ആയുധമാക്കിയതോടെ വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 2023ലെ 6.5 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരെ കുറയ്ക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഭരണകൂടം ഇത് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങി. മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ പഠിക്കാൻ വേണ്ടി പോയിട്ടുണ്ട്. ഇവർക്കെല്ലാം ഭീഷണിയാകുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. അവിടെ വീട് താമസിക്കാൻ കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. സ്വത്തുക്കള്‍ കണ്ടുക്കെട്ടും
ബഡ്സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ കോട്ടയത്തെ വൈക്കം ബാങ്കേഴ്‌സ് സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിനും പ്രസ്തുത വസ്തു വകകളുടെ താല്‍ക്കാലിക ജപ്തി സ്ഥിരമാക്കുന്നതിനും നിയുക്ത കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനും ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

READ ON APP