Hero Image

വരിഞ്ഞുമുറുക്കി ടൈറ്റന്സ്; തോല്വി തുടര്ക്കഥയാക്കിയ പഞ്ചാബിന് ഐപിഎല്ലില് വഴിമുട്ടുന്നു

ഐപിഎല്‍ 2024 സീസണിലെ 37ാമത് മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്നുവിക്കറ്റ് ജയം. പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സ് ഇലവനെയാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത പഞ്ചാബിന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ പോയതോടെ ഗുജറാത്ത് ടൈറ്റന്‍സ് അധികം വിയര്‍ക്കാതെ വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
അഞ്ച് പന്ത് ശേഷിക്കെയാണ് ടൈറ്റന്‍സ് ലക്ഷ്യത്തിലെത്തിയത്.സ്‌കോര്‍: പഞ്ചാബ് കിങ്‌സ്- 20 ഓവറില്‍ 142ന് ഓള്‍ഔട്ട്. ഗുജറാത്ത് ടൈറ്റന്‍സ്- 19.1 ഓവറില്‍ എഴിന് 146.143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ടൈറ്റന്‍സിന് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നല്ല തുടക്കം നല്‍കി. 29 പന്തില്‍ 35 റണ്‍സാണ് ഗില്ലിന്റെ സംഭാവന. സായ് സുദര്‍ശന്‍ 34 പന്തില്‍ 31 റണ്‍സെടുത്തു. പിന്നീടെത്തിയ രാഹുല്‍ തിവാട്ടിയ 18 പന്തില്‍ 36 റണ്‍സുമായി വിജയംവരെ ക്രീസില്‍ നിലയിറപ്പിക്കുകയായിരുന്നു.
മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേല്‍ ആണ് പഞ്ചാബ് ബൗളിങ് നിരയില്‍ അല്‍പമെങ്കിലും തിളങ്ങിയത്.ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീമാനിച്ച പഞ്ചാബിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാര്‍ തുടര്‍ന്നെത്തിയവരെ സമര്‍ത്ഥമായി ചുരുട്ടിക്കെട്ടുകയായിരുന്നു. ഓപണ്‍ര്‍മാരായ ക്യാപ്റ്റന്‍ സാം കറന്‍ (19 പന്തില്‍ 20), പ്രഭ്‌സിംറാന്‍ (21 പന്തില്‍ 35) എന്നിവര്‍ക്ക് ശേഷമെത്തിയവരില്‍ ഹര്‍പ്രീത് ബ്രാറിന് (12 പന്തില്‍ 29) മാത്രമാണ് അല്‍പമെങ്കിലും തിളങ്ങാനായത്.
ടൈറ്റന്‍സിനായി സായ് കിഷോര്‍ നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹ്‌മദ് നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും മൊഹിത് ശര്‍മ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

READ ON APP