Hero Image

ഇതാണ് തിരിച്ചുവരവ്; 90ാം മിനിറ്റിലും ഇന്ജുറി ടൈമിലുമായി മൂന്നു ഗോള് മടക്കി മുംബൈയുടെ അവിശ്വസനീയ മുന്നേറ്റം, എഫ്സി ഗോവയ്ക്ക് 2-3ന്റെ തോല്വി

90ാം മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിട്ടുനില്‍ക്കുക. എല്ലാവരും വിജയം ഉറപ്പിച്ച് സ്റ്റേഡിയം വിടാന്‍ ഒരുങ്ങിയിരിക്കവെ ഒളിപ്പിച്ചുവച്ച അദ്ഭുതങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്ത് എവരേയും വിസ്മയിപ്പിക്കുക. 90ാം മിനിറ്റിലും ഇന്‍ജുറി ടൈമിലുമായി മൂന്ന് ഗോളടിച്ച് വിജയിക്കുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇതുവരെ കണ്ട അത്യന്തം നാടകീയമായ മല്‍സരത്തില്‍ മുംബൈ എഫ്‌സി കരുത്തരായ എഫ്‌സി ഗോവയെ 3-2ന് കീഴടക്കി.ഐഎസ്എലിന്റെ സെമിഫൈനല്‍ ലെഗിലെ ആദ്യ ഹോം മാച്ചിലാണ് എഫ്‌സി ഗോവ കളിയുടെ അവസാനത്തില്‍ കലമുടച്ചത്.
ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലെ മല്‍സരത്തില്‍ തോറ്റതിനാല്‍ മുംബൈയില്‍ നടക്കുന്ന രണ്ടാംപാദ മല്‍സരം ഗോവയ്ക്ക് ഏറെ കഠിനമാവും. ഏപ്രില്‍ 29ന് നടക്കുന്ന രണ്ടാംപാദ സെമിയിലെ ഫലത്തെ ആശ്രയിച്ചാവും ഫൈനലിലേക്കുള്ള സാധ്യതകള്‍.ബോറിസ് സിങ്, ബ്രാന്‍ഡന്‍ എന്നിവരാണ് ഗോവയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്. ഛാങ്‌തെയുടെ ഇരട്ട ഗോളും വിക്രം പ്രതാബിന്റെ ഒരു ഗോളുമാണ് മുംബൈക്ക് വിലപ്പെട്ട പോയിന്റ് സമ്മാനിച്ചത്.കളിയുടെ 16ാം മിനിറ്റില്‍ ബോറിസ് സിങ് ആണ് ഗോവയ്ക്കു വേണ്ടി ആദ്യം വല കുലുക്കിയത്.
പ്രതിരോധ താരം മെഹ് താബ് സിങ് പന്ത് നിയന്ത്രിക്കുന്നതില്‍ വരുത്തിയ പിഴവ് മുതലെടുത്ത് നൂഹ് സദൗയി പന്ത് ബോക്‌സിന്റെ മധ്യത്തിലേക്ക് ക്രോസ് ചെയ്തു. മികച്ച ഓട്ടത്തിലൂടെ പിന്നില്‍ നിന്ന് കുതിച്ചെത്തിയ ബോറിസ് പന്ത് വലിയിലേക്ക് അടിച്ചുകയറ്റി. മുംബൈക്കെതിരേ ഇതിവരെ ബോറിസ് നേടുന്ന മൂന്നാം ഗോളായിരുന്നു ഇത് (1-0).ഒന്നാം പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗോവ മടങ്ങിയെങ്കിലും കളി ഏകപക്ഷീയമാരുന്നില്ല. ഇരു ടീമുകളും നല്ല മികച്ച മുന്നേറ്റങ്ങള്‍ നെയ്തുകൊണ്ടിരുന്നു.
56ാം മിനിറ്റില്‍ ഗോവയുടെ രണ്ടാം ഗോള്‍ പിറന്നു. ക്യാപ്റ്റന്‍ ബ്രാന്‍ഡന്‍ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത നെടുനീളന്‍ ഷോട്ട് ഗോള്‍കീപ്പര്‍ക്ക് ഒരുവസരവും നല്‍കാതെ വലിയിലേക്ക് പതിക്കുകയായിരുന്നു. ചെന്നൈയിനിനെതിരായ മല്‍സരത്തിലെ തന്റെ ഗോളിനെ അനുസ്മരിപ്പിക്കുന്ന അതേ ഗോള്‍ ഷോട്ട് തന്നെയായിരുന്നു ഇതും. മെഹ്താബ് സിങിന്റ തന്നെ പിഴവാണ് രണ്ടാം ഗോളിനും വഴിതുറന്നത്. മിഡ്ഫീല്‍ഡില്‍ മെഹ്താബില്‍ നിന്ന് പന്തി പിടിച്ചെടുത്ത ബ്രാന്‍ഡന്‍ ഏതാനും അടി മുന്നേറിയ ശേഷം ഗോള്‍പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക് ഷോട്ടുതിര്‍ക്കുകയായിരുന്നു (2-0).90ാം മിനിറ്റില്‍ ജയേഷ് റാണെയുടെ അതിമനോഹരമായ പാസില്‍ ഛാങ്‌തെയാണ് മുംബൈക്ക് വേണ്ടി ആദ്യം ഗോള്‍ മടക്കിയത്.
ധീരജിനെ മറികടന്ന് ഒഴിഞ്ഞ വലയിലേക്ക് ഛാങ്‌തെ പന്ത് ഫിനിഷ് ചെയ്തു (1-2).ഒരു മിനിറ്റിനകം മുംബൈ സമനില പിടിച്ചു. ആറ് മിനിറ്റ് ഇന്‍ജുറി ടൈമിലെ ആദ്യമിനിറ്റിലായിരുന്നു ഗോള്‍. പകരക്കാരനായി ഇറങ്ങിയ ഗുര്‍കിരാതിന്റെ ഷോട്ട് ധീരജ് രക്ഷപ്പെടുത്തിയപ്പോള്‍ പന്ത് ലഭിച്ച വിക്രം പ്രതാബ് പിഴവൊന്നും വരുത്തിയില്ല (2-2).ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി ഛങ്‌തെ വീണ്ടും സ്‌കോര്‍ ചെയ്തു. ഇത്തവണയും ജയേഷ് റാണയാണ് ഗോളവസപം സൃഷ്ടിച്ചത്.
പന്ത് ചെസ്റ്റില്‍ സ്വീകരിച്ച ജയേഷ് എതിര്‍ താരത്തെ ഡ്രിബിള്‍ ചെയ്ത് മുന്നേറി ബോക്‌സിലേക്ക് പാസ് ചെയ്തു. കാത്തിരുന്ന ഛങ്‌തെ ഒറ്റ ടച്ചില്‍ പന്ത് വലയിലെത്തിച്ചു (3-2). ഏതാനും സെക്കന്റുകള്‍ക്കകം ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ മുംബൈ താരങ്ങള്‍ ഗ്രൗണ്ടില്‍ ആനന്ദനൃത്തം ചവിട്ടി.

READ ON APP