Hero Image

ആർസിബിക്ക് ഇനിയും പ്ലേ ഓഫിലെത്താം, അതിന് സംഭവിക്കേണ്ടത് ഇങ്ങനെ; പ്രതീക്ഷ കൈവിടാതെ ആരാധകർ

ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ലാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആ നാണക്കേട് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് 2024 സീസണിൽ അവർ ഇറങ്ങിയത്. എന്നാൽ സീസണിലെ ആദ്യ എട്ട് മത്സരങ്ങൾ കളിച്ചു കഴിയുമ്പോൾ ദയനീയമാണ് അവരുടെ കാര്യം. ഈ സീസണിൽ ഇതുവരെ ഒരു കളി മാത്രം ജയിക്കാനായ ആർസിബി നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
ഇനി ആറ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമിന്റെ കടുത്ത ആരാധകർ പോലും ഈ സീസണിലെ പ്രതീക്ഷകൾ അവസാനിപ്പിച്ചു കഴിഞ്ഞു. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഇനിയും ആർസിബിക്ക് മുന്നിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിൽക്കുന്നു എന്നതാണ് ശ്രദ്ധേയം. നെറ്റ് റൺ റേറ്റ് പോലും നോക്കാതെ അവർക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ സംഭവിക്കേണ്ടത് എന്താണെന്ന് നോക്കാം.നിലവിൽ എട്ട് കളികളിൽ ആകെ രണ്ട് പോയിന്റ് മാത്രമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സമ്പാദ്യം. ഇനി ഗ്രൂപ്പ് ഘട്ടത്തിൽ അവർക്ക് ശേഷിക്കുന്നത് ആറ് മത്സരങ്ങളാണ്.
ഈ മത്സരങ്ങളിൽ എല്ലാത്തിലും വിജയിച്ചാൽ ആർസിബിയുടെ പോയിന്റ് നേട്ടം 14 ൽ എത്തും. ഇതിനൊപ്പം മറ്റ്‌ ടീമുകളുടെ മത്സരഫലങ്ങളും ആർസിബിക്ക് അനുകൂലമായാൽ അവർക്ക് പ്ലേ ഓഫിലേക്ക് ഒരു ടിക്കറ്റ് ലഭിക്കും.Also Read: അടുത്ത കളി സഞ്ജു സാംസണെ കാത്തിരിക്കുന്നത് സ്പെഷ്യൽ നേട്ടം; രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ പുതുചരിത്രം കുറിച്ചേക്കുംനിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാന‌ങ്ങളിൽ ഉള്ള ടീമുകൾ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ്.
ഈ ടീമുകൾ അവരുടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഭൂരിഭാഗവും വിജയിക്കുകയും മറ്റ് ടീമുകൾ പോയിന്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്താലാണ് ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾ കൂടുതൽ ശക്തമാവുന്നത്. രാജസ്ഥാൻ റോയൽസ് അവരുടെ ശേഷിക്കുന്ന ആറ് കളികളിൽ നാലിലും ജയം നേടുന്നുവെന്ന് കരുതുക, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, സൺ റൈസേഴ്സ് ഹൈദരാബാദും ശേഷിക്കുന്ന ഏഴിൽ അഞ്ചിലും വിജയിക്കുന്നുവെന്നും വിചാരിക്കുക. അങ്ങനെ വരുമ്പോൾ റോയൽസ് 22 പോയിന്റിലും, ഹൈദരാബാദ്, കൊൽക്കത്ത ടീമുകൾ 20 പോയിന്റിലും ലീഗ് ഘട്ടം അവസാനിപ്പിക്കും‌.
ഈ സാഹചര്യത്തിൽ ആർസിബിക്ക് 14 പോയിന്റുമായി പ്ലേ ഓഫിലെത്താനുള്ള‌ സാധ്യതകൾ തുറക്കും.അതേ സമയം ഇത്തവണ തൊട്ടതെല്ലാം പിഴയ്ക്കുന്ന ആർസിബി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന കളിയിൽ ഒരു റൺസിനാണ് തോറ്റത്. അവർക്ക് ജയിക്കാമായിരുന്ന കളിയായിരുന്നു ഇത്. ടീമിന്റെ അടുത്ത മത്സരം ഇനി സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ്. ഇതിന് ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ രണ്ട് മത്സരങ്ങളും, പഞ്ചാബ് കിങ്സ്, ഡെൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കെതിരെ ഓരോ മത്സരങ്ങളും ആർസിബി കളിക്കും.

READ ON APP