Hero Image

ധോണിയല്ലേ ബുദ്ധികേന്ദ്രം; തോല്വിയില് അദ്ദേഹത്തെയും പഴിക്കൂ: നവ്ജ്യോത് സിങ് സിധു

മികച്ച ടോട്ടല്‍ നേടുകയും തുടക്കത്തില്‍ റണ്‍റേറ്റ് പിടിച്ചുനിര്‍ത്തുകയും ചെയ്തിട്ടും അവസാന ഓവറില്‍ തോല്‍വി വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിമര്‍ശനം ശക്തം. ആവേശം വാനോളയമുയര്‍ത്തിയ ഐപിഎല്‍ സൂപ്പര്‍ ത്രില്ലറില്‍ മൂന്ന് പന്ത് ശേഷിക്കെയാണ് ലക്‌നോ സൂപ്പര്‍ ജയന്റ്‌സ് സിഎസ്‌കെയെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മുട്ടുകുത്തിച്ചത്.സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയിക്ക്‌വാദിന്റെ പരിചയക്കുറവാണ് തോല്‍വിക്ക് കാരണമെന്ന് അംബട്ടി റായുഡു ചൂണ്ടിക്കാട്ടിയപ്പോള്‍ തോല്‍വിക്ക് എംഎസ് ധോണിയും ഉത്തരവാദിയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിങ് സിധു അഭിപ്രായപ്പെട്ടു.
ടീമിന്റെ തീരുമാനങ്ങളില്‍ മുന്‍ ക്യാപ്റ്റനും മുതിര്‍ന്ന താരവുമായ ധോണിക്കും പങ്കുണ്ടെന്നാണ് സിധുവിന്റെ വിമര്‍ശനം.അവസാന ഓവറുകളില്‍ ഫീല്‍ഡര്‍മാരെ വിന്യസിച്ചതില്‍ റുതുരാജിന് വീഴ്ചയുണ്ടായെന്ന് മല്‍സര ശേഷം റായുഡു അഭിപ്രായപ്പെട്ടിരുന്നു. ക്യാപ്റ്റന്റെ മല്‍സര പരിചയക്കുറവ് ഇക്കാര്യത്തില്‍ പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടീം വിജയിക്കുമ്പോള്‍ ധോണിക്ക് ക്രെഡിറ്റ് നല്‍കുകയാണെങ്കില്‍ തോല്‍വിയിലും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു സിധുവിന്റെ വാക്കുകള്‍.
ടീമിന്റെ പ്രധാന ബുദ്ധികേന്ദ്രം ഇപ്പോഴും ധോണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടീമിനെ നയിക്കുന്നത് ധോണിയാണെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിധു നേരത്തേ പറഞ്ഞിരുന്നു.ധോണിയുടെ നിഴലിലാണ് റുതുരാജ്. ധോണി ക്യാപ്റ്റനല്ലെന്ന് നമുക്ക് പറായമെങ്കിലും ആത്യന്തികമായി അദ്ദേഹമാണ് സിഎസ്‌കെയെ നയിക്കുന്നത്. ധോണി ടീമില്‍ നിന്ന് മാറുന്നതുവരെ ആ നിഴല്‍ അവിടെ ഉണ്ടായിരിക്കും- സിധു പറഞ്ഞു.ക്യാപ്റ്റന്‍സിയില്‍ വീഴ്ചയുണ്ടെന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും റുതുരാജിന്റെ ഇന്നലത്തെ ബാറ്റിങ് പ്രകടനത്തെ ഏവരും തലകുലുക്കി സമ്മതിക്കും.
വെറും 60 പന്തില്‍ 12 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താവാതെ 108 റണ്‍സാണ് ഓപണര്‍ അടിച്ചുകൂട്ടിയത്. ടീം നേടിയ 210 റണ്‍സില്‍ പകുതിയും ആ ബാറ്റില്‍ നിന്നാണ് ഒഴുകിയത്.ഐപിഎല്ലില്‍ സിഎസ്‌കെക്കു വേണ്ടി ഓപണറായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സെഞ്ചുറി നേടുന്ന ആദ്യ സിഎസ്‌കെ ക്യാപ്റ്റന്‍ എന്ന റെക്കോഡും നേടിയാണ് റുതുരാജ് കളംവിട്ടത്.

READ ON APP