Hero Image

വിദേശ സൂപ്പർ താരത്തെ കൊൽക്കത്ത പുറത്താക്കാൻ സാധ്യത; ഇന്നത്തെ കളിയിൽ പഞ്ചാബിനെതിരെ ടീമിന്റെ സാധ്യത ഇലവൻ എങ്ങനെയാകും

ഐപിഎൽ 2024 സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യ ഏഴ് കളികളിൽ അഞ്ചെണ്ണത്തിലും ജയിച്ച അവർ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്‌. ആർസിബിക്കെതിരെ നടന്ന അവസാന കളിയിൽ ഒരു റൺസിന്റെ ആവേശ ജയം നേടിയ അവർ ഇന്ന് തങ്ങളുടെ എട്ടാമത് പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. നിലവിൽ മികച്ച ഫോമിലാണെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആശങ്കപ്പെടുത്തുന്നത് അവരുടെ സ്ട്രൈക്ക് ബോളറായ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനമാണ്.
ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ 24.75 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയ സ്റ്റാർക്ക് അതിദയനീയ ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ആർസിബിക്കെതിരായ അവസാന കളിയിൽ മൂന്ന് ഓവറുകളിൽ 55 റൺസാണ് അദ്ദേഹം വഴങ്ങിയത്. ഈ സീസണിലെ ആദ്യ ഏഴ് കളികളിലും കെകെആറിനായി ഇറങ്ങിയ സ്റ്റാർക്കിന്റെ എക്കോണമി 11.48 ആണ്.‌ നേടിയതാകട്ടെ ആകെ ആറ് വിക്കറ്റുകളും. താളം കണ്ടെത്താ‌ൻ വിഷമിക്കുന്ന സ്റ്റാർക്കിനെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൊൽക്കത്ത ‌പുറത്തിരുത്താനാണ് സാധ്യത. അദ്ദേഹത്തിന് പകരം ശ്രീലങ്ക‌ൻ പേസർ ദുഷ്മന്ത ചമീരയേയോ, ഇന്ത്യൻ പേസർ വൈഭവ് അറോറയേയോ കൊൽക്കത്തയ്ക്ക് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താം.
സുനിൽ നരൈനും ഫിൽ സാൾട്ടും ചേർന്നാകും ഇന്നും കൊൽക്കത്തയുടെ ബാറ്റിങ് ഓപ്പൺ ചെയ്യുക.Also Read: കോഹ്ലി ഡബിൾ ഹാപ്പി,‌ ജയത്തിനൊപ്പം ലോക റെക്കോഡും; ആർസിബി ഇതിഹാസം സ്വന്തമാക്കിയത് ഈ നേട്ടങ്ങൾ നിതീഷ് റാണ ഇന്ന് ടീമിലേക്ക് വരാൻ സാധ്യതയുണ്ട്‌. അങ്ങനെ വന്നാൽ അങ്ക്രിഷ് രംഘുവംശിക്കോ, വെങ്കടേഷ് അയ്യർക്കോ പുറത്തിരിക്കേണ്ടി വരും. ശ്രേയസ് അയ്യറും, റിങ്കു സിങ്ങും ആന്ദ്രെ റസലും, രമൺദീപ് സിങ്ങുമാകും ബാറ്റിങ് ഓർഡറിൽ പിന്നാലെയെത്തുക.‌ ദുഷ്മ‌ന്ത ചമീര, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവരാകും ബോളിങ് നിരയിൽ അണിനിരക്കുക.Also Read:
സഞ്ജു സാംസണ് കനത്ത തിരിച്ചടി, രാജസ്ഥാൻ റോയൽസ് നായകൻ പുറത്താകും; ഐപിഎല്ലിൽ തിളങ്ങിയിട്ടും ലോകകപ്പ് ടീമിൽ രക്ഷയില്ലകൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സാധ്യത ഇലവൻ: ഫിൽ സാൾട്ട്, സുനിൽ നരൈൻ, അങ്ക്രിഷ് രംഘുവംശി, വെങ്കടേഷ് അയ്യർ/നിതീഷ് റാണ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റിങ്കു സിങ്, ആന്ദ്രെ റസൽ, രമൺദീപ് സിങ്, ദുഷ്മന്ത ചമീര, ഹർഷിത് റാണ, വരുൺ ചക്രവർത്തി.

READ ON APP