Hero Image

ഇന്നത്തെ കളി രാജസ്ഥാൻ ആ സൂപ്പർ താരത്തെ പുറത്താക്കുമോ? സഞ്ജുവും ടീമും അവന് ഒരു അവസരം കൂടി നൽകിയേക്കും;

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 (IPL 2024) സീസണിലെ ഏറ്റവും മികച്ച ടീം ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം ക്രിക്കറ്റ് പ്രേമികളുടെയും ഉത്തരം രാജസ്ഥാൻ റോയൽസ് (Rajasthan Royals) എ‌ന്നാകും. കിടിലൻ സ്ക്വാഡുമായി ഐപിഎല്ലിന്റെ പതിനേഴാം സീസണിനെത്തിയ സഞ്ജു സാംസണിന്റെ രാജസ്ഥാൻ കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും ജയിച്ചു‌നിൽക്കുകയാണ്‌.
ഇതേ ഫോമിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഈ ടീം ഇത്തവണ പല അദ്ഭുതങ്ങളും സൃഷ്ടിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. നിലവിൽ എട്ട് കളികളിൽ 14 പോയിന്റാണ് സഞ്ജുവിന്റെ ടീമിനുള്ളത്. ഒരു മത്സരം കൂടി ജയിച്ചാൽ പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കാൻ രാജസ്ഥാന് കഴിയും.

ബാറ്റിങ്ങിലും ബോളിങ്ങിലും ഇക്കുറി മിന്നുന്ന ഫോമിലാണ് രാജസ്ഥാ‌ൻ താരങ്ങൾ. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് ടീമിലെ താരങ്ങൾ ഓരോ കളിയിലും പുറത്തെടുക്കുന്നത്. അതേ സമയം രാജസ്ഥാൻ കിടിലൻ. കളിയുമായി മുന്നേറുമ്പോളും അവർക്ക് നിരാശ നൽകുന്നത് ടീമിലെ ഒരു സീനിയർ താരത്തിന്റെ മോശം ഫോമാണ്. കഴിഞ്ഞ സീസണുകളിൽ ടീമിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഈ താരം ഇത്തവണ ഒറ്റക്കളിയിൽ പോലും പ്രതീക്ഷിച്ച മികവിലേക്ക് ഉയർന്നിട്ടില്ല. അടുത്ത കളിയും ഫോമിലേക്ക് എത്തിയില്ലെങ്കിൽ ഈ താരത്തെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റണമെന്ന തരത്തിൽ പോലും ആരാധകർക്കിടയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നിലവിൽ രാജസ്ഥാനിൽ നിരാശപ്പെടുത്തുന്ന ആ താരം ആരാണ്.
​അശ്വിന്റെ ഫോം ആശങ്ക

ടീമിലെ സീനിയർ താരമായ ആർ അശ്വിന്റെ മങ്ങിയ ഫോമാണ് ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും തലവേദന. സീസണിൽ ഇതുവരെ ഒരു കളിയിൽപ്പോലും ശ്രദ്ധേയമായ ബോളിങ് പ്രകടനം അശ്വിന്റെ പേരിൽ ഇല്ല. ഏഴ് മത്സരങ്ങളാണ് ഈ സീസണിൽ അശ്വിൻ കളിച്ചത്. ഇത്രയും കളികളിൽ നിന്ന് ആകെ ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ സാധിച്ചത്. 240.00 എന്ന ദയനീയ ബോളിങ് ശരാശരിയാണ് അദ്ദേഹത്തിന്റേത്. എക്കോണമിയാവട്ടെ 8.88. ബാറ്റിങ്ങിൽ ആകെ മൂന്ന് ഇന്നിങ്സുകൾ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്‌. ഇതിൽ 53 റൺസാണ് സമ്പാദ്യം.


​അവസാന ചാൻസ്

പന്ത് കൊണ്ട് ഇക്കുറി ടീമിന് ഒരു സഹായവും ചെയ്യാൻ സാധിച്ചിട്ടില്ലാത്ത അശ്വിനെ രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റണമെന്ന് ആരാധകർക്കിടയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ അദ്ദേഹത്തെ രാജസ്ഥാൻ ടീമിൽ നിന്ന് മാറ്റാൻ സാധ്യതയില്ല. ഇന്നത്തെ കളി അശ്വിനെ സംബന്ധിച്ച് പ്ലേയിങ് ഇലവനിലേക്ക് ഒരു അവസാന അവസരമാകാൻ സാധ്യതയുണ്ട്‌. ഇതിലും തിളങ്ങാനായില്ലെങ്കിൽ അടുത്ത കളി അദ്ദേഹത്തെ അവർ പുറത്തിരുത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല.


സഞ്ജു ഇന്ത്യൻ നായകനാകുമോ​ ​
​രാജസ്ഥാൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല

അതേ സമയം ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവനിൽ മാറ്റത്തിന് സാധ്യതയില്ല. അശ്വിന് പുറമെ ധ്രുവ് ജൂറലും നിലവിൽ ഫോമൗട്ടാണെങ്കിലും ഇരുവരും പ്ലേയിങ് ഇലവനിലെ സ്ഥാനം നിലനിർത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അശ്വിനൊപ്പം ധ്രുവ് ജൂറലിനും ഇന്നത്തെ കളിയിലെ പ്രകടനം ഈ സീസണിലെ ഭാവിയിൽ നിർണായകമായേക്കും.


​ലക്നൗവും ഫോമിൽ

ഇന്നത്തെ കളിയിൽ രാജസ്ഥാൻ റോയൽസിന്റെ എതിരാളികളായ ലക്നൗ സൂപ്പർ ജയന്റ്സും ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമാണ്. എട്ട് കളികളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച അവർ 10 പോയിന്റോടെ ലീഗിൽ നാലാമതുണ്ട്‌. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ജയം നേടിയ അവർക്കെതിരായ പോരാട്ടം സഞ്ജുവിന്റെ ടീമിന് ഒട്ടും എളുപ്പമാകില്ലെന്ന് ഉറപ്പ്.


ദയനീയ ഫോം​

READ ON APP