Hero Image

രുദ്രാക്ഷധാരണം സകല പാപങ്ങള്ക്കും പരിഹാരം

ഏതൊരു വ്യക്തിയും ജന്മനക്ഷത്രത്തിനനുസൃതമായ രുദ്രാക്ഷം ധരിക്കുന്നത് ഐശ്വര്യദായകമാണ്. എല്ലാവിധ ഐശ്വര്യത്തോടൊപ്പം ആരോഗ്യവും ആത്മവിശ്വാസവും വന്നുചേരും. രുദ്രാക്ഷധാരണം സകല പാപങ്ങള്ക്കും പരിഹാരമാണ്. രുദ്രാക്ഷം ധരിച്ചാല് നായ്ക്കള്പോലും ശിവലോകം പ്രാപിക്കുമെന്ന് കാണുന്നു. മുകളില് ബ്രഹ്മാവ്, മധ്യത്തില് രുദ്രന്, അടിഭാഗത്ത് വിഷ്ണു എന്നിങ്ങനെ രുദ്രാക്ഷത്തില് ത്രിമൂര്ത്തികള് വസിക്കുന്നുവെന്ന് സങ്കല്പമുണ്ട്.


സ്ത്രീകള് താലിയോടൊപ്പം രുദ്രാക്ഷം ധരിക്കുന്നത് ഐശ്വര്യത്തിനും ദീര്ഘസുമംഗലിയാകുന്നതിനും ഉത്തമമാണ്. മാലരൂപത്തിലോ, കമ്മലായോ, ലോക്കറ്റ് രൂപത്തിലോ, ബ്രേസ്ലെറ്റായോ രുദ്രാക്ഷം ധരിക്കാം. ചില രോഗങ്ങളുടെ പ്രതിരോധത്തിനുപോലും രുദ്രാക്ഷം സഹായകമാണ്.
വിവാഹ തടസ്സങ്ങള് നീങ്ങാനും ആയുര്ബലം നേടാനും രുദ്രാക്ഷധാരണം നല്ലതാണ്.
ഓരോ രുദ്രാക്ഷത്തിനും പ്രതിനിധാനം ചെയ്യുന്ന ദേവതയും ഗ്രഹവും ഉണ്ടെന്നാണ് ഗ്രന്ഥങ്ങള് പറയുന്നത്. ഒരു മുഖ രുദ്രാക്ഷത്തിന്റെയും 12 മുഖരുദ്രാക്ഷത്തിന്റെയും ഗ്രഹം സൂര്യനാണ്. രണ്ട് മുഖത്തിന്റെ ചന്ദ്രനും, മൂന്ന് മുഖത്തിന്റെ ചൊവ്വയും, നാല് മുഖത്തിന്റെ ബുധനും, അഞ്ച് മുഖത്തിന്റെ വ്യാഴവും, ആറ് മുഖത്തിന്റെയും പതിമൂന്നിന്റെയും ഗ്രഹം ശുക്രനും, ഏഴ് മുഖത്തിന്റെയും പതിനാല് മുഖത്തിന്റെയും ഒരു മുഖത്തിന്റെയും അഞ്ച് മുഖത്തിന്റെയും ദേവത ശിവനും, രണ്ട് മുഖത്തിന്റെ ദേവത ശിവനും പാര്വ്വതിയും, മൂന്ന് മുഖത്തിന്റെ ദേവത അഗ്നിയും, നാല് മുഖത്തിന്റെ ദേവത ബ്രഹ്മാവും, ആറ് മുഖത്തിന്റെ ദേവത സുബ്രഹ്മണ്യനും ഏഴിന്റേത് കാമദേവനും, എട്ടിന്റേത് വിനായകനും, ഒമ്പതിന്റേത് ഭൈരവനും, പത്ത് മുഖത്തിന്റേത് ജനാര്ദ്ദനനും, പതിനൊന്ന് മുഖത്തിന്റേത് രുദ്രനും, പന്ത്രണ്ട് മുഖത്തിന്റെ ദ്വാദശാദിത്യനും, പതിമൂന്ന് മുഖത്തിന്റേത് കാര്ത്തികേയനുമാണ് ദേവത.
വിദ്യയില് മികവുണ്ടാകാന് വെള്ള രുദ്രാക്ഷവും സമ്പദ്സമൃദ്ധി നേടാന് സ്വര്ണ്ണനിറത്തിലുള്ള രുദ്രാക്ഷവും രാഷ്ട്രീയത്തിലും ഉദ്യോഗത്തിലും ഉന്നതി നേടാന് ചുവപ്പ് നിറത്തിലുള്ള രുദ്രാക്ഷവും അണിയുന്നതാണ് നല്ലത്.

ആര്ഷഭാരതി കെ. രവികുമാര്

READ ON APP