Hero Image

ഈയാഴ്ച നിങ്ങള്ക്കെങ്ങിനെ?

അശ്വതി: വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയില്നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്വ്യു ഇവയില് വിജയിക്കും.

ഭരണി: സഹായികളില്നിന്നുള്ള ഇടപെടല്വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകള് തീരുമാനത്തിലെത്തും.

കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധിക്കും. വ്യവഹാരങ്ങളില് വിജയം നേടും.

കാര്ത്തിക: വാഹനത്തിന് അറ്റകുറ്റപ്പണികള്ക്കു സാധ്യത. സഹപ്രവര്ത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങള് പരിഹൃതമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന് സാധിക്കും. പെരുമാറ്റത്തില് കൃത്രിമത്വം കലര്ത്തി വിരോധം സമ്പാദിക്കും.

രോഹിണി: ബന്ധുജനഗുണം വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില് സംബന്ധിക്കും.

മകയിരം: സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്ക്ക് തൊഴില്പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും.

തിരുവാതിര: ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം. വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തും. പൊതുപ്രവര്ത്തനങ്ങളില് വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്ധിക്കും. കര്ണരോഗ ബാധ.

പുണര്തം: വാഹനയാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്നിന്ന് മോചനം. ബന്ധുക്കള് നിമിത്തം നേട്ടം.

പൂയം: ഉത്തരവാദിത്വം വര്ധിക്കും. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. തികച്ചും അവിചാരിതമായി കൈവശത്തിലിരുന്ന വസ്തുക്കള് നഷ്ടപ്പെട്ടേക്കാനിടയുണ്ട്.

ആയില്യം: ബിസിനസുകളില്നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. ഭവനത്തില് മംഗളകര്മങ്ങള് നടക്കും.

മകം: ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. പൂര്വികസ്വത്തു ലഭിക്കുവാനാകും. യാത്രകള്ക്കിടയില് പരുക്കുപറ്റുവാന് സാധ്യതയുണ്ട്. അസ്ഥാനത്ത് സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും.

പൂരം: പുതിയ പദ്ധതികളില് പണം മുടക്കും. അധികാരികളില്നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. വാഹനയാത്രകളില് ശ്രദ്ധ പുലര്ത്തുക. ഭവനനിര്മാണം പൂര്ത്തീകരിക്കുവാന് സാധിക്കും.

ഉത്രം: രോഗദുരിത ശമനം. ജീവിതപങ്കാളിയില്നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നു നാട്ടില് തിരികെയെത്തും. ബാങ്കുകളില്നിന്ന് ലോണ് പാസായിക്കിട്ടും.

അത്തം: കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. യാത്രകള് കൂടുതലായി വേണ്ടിവരും. വളര്ത്തുമൃഗങ്ങളാല് പരുക്കേല്ക്കാതെ ശ്രദ്ധിക്കണം.

ചിത്തിര: മാനസിക നിരാശ വര്ധിക്കും. സഹായ വാഗ്ദാനത്തില്നിന്ന് സുഹൃത്തുക്കള് പിന്വാങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളില് ജോലി ലഭിക്കും. ബന്ധുക്കള്വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും.

ചോതി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും.

വിശാഖം: വാഹനം വാങ്ങും. കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും.

അനിഴം: സഞ്ചാരക്ലേശം വര്ധിക്കും. അവിഹിത മാര്ഗത്തില് ധനം സമ്പാദിക്കുവാന് യോഗം. എന്നാല് അതില് പ്രാധാന്യം കൊടുക്കാതിരിക്കുക. കേസ്, വ്യവഹാരങ്ങള് എന്നിവ പിന്നാലെ വന്നേക്കാം. കുടുംബത്തിലെ മുതിര്ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു.

തൃക്കേട്ട: അനുകൂല ഫലങ്ങള് ലഭിക്കുവാന് സാധ്യതയുള്ള വാരമാണ്. ഏതെങ്കിലും തരത്തിലുള്ള ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും.

മൂലം: ഗൃഹാന്തരീക്ഷത്തില് പ്രശ്നങ്ങള് ഉടലെടുക്കാം. സ്ത്രീജനങ്ങള് മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. വ്യവഹാരങ്ങളില് തിരിച്ചടിയുണ്ടായേക്കാം.

പൂരാടം: ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന് സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങള് കൈവരിക്കും. മത്സരപ്പരീക്ഷകളില് നേട്ടം കൈവരിക്കും. സഹോദരങ്ങള്ക്കു നേട്ടം. സാമ്പത്തിക നേട്ടം കൈവരിക്കും.

ഉത്രാടം: പ്രധാന തൊഴിലില്നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന് സാധിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും.

തിരുവോണം: വിശ്രമം കുറയും. എളുപ്പത്തില് സാധിക്കാവുന്ന കാര്യങ്ങള്പോലും അല്പ്പം വിഷമം നേരിട്ടതിനുശേഷം മാത്രമേ നടപ്പിലാവുകയുള്ളൂ. അപവാദം കേള്ക്കാനിടവരും. ഭക്ഷണസുഖം ലഭിക്കും. ചെവിക്ക് രോഗബാധയ്ക്കു സാധ്യത.

അവിട്ടം: വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. ഗൃഹാന്തരീക്ഷത്തില് ശാന്തത.

ചതയം: പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്. വിദേശസഞ്ചാരം സാധ്യമാകും. തൊഴില്രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള് ലഭിക്കുവാന് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

പൂരുരുട്ടാതി: അപ്രതീക്ഷിത ധനനഷ്ടം നേരിടും. ലഹരിവസ്തുക്കളില് താത്പര്യം വര്ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാല് വിജയിക്കുകയില്ല.

ഉത്രട്ടാതി: ബന്ധുജന സഹായം ലഭിക്കും. സര്ക്കാര് ജീവനക്കാര്ക്ക് പ്രമോഷന് ലഭിക്കും. ഇന്റര്വ്യൂവില് നേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

രേവതി: സുഹൃത്തിന്റെ ഇടപെടല് മൂലം. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക് സ്ഥലംമാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി.

സജീവ് ശാസ്താരം

READ ON APP