Hero Image

ഭാരത സംസ്ക്കാരത്തില് ഈ ചരട് കെട്ടുന്നതിന് വലിയൊരു പ്രാധാന്യമുണ്ട്

അരയില് കെട്ടുന്ന ഒരു ആഭരണമാണല്ലോ 'അരഞ്ഞാണം'. സ്വര്ണ്ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളാല് ഇത് നിര്മ്മിക്കുന്നു. അരഞ്ഞാണ് അല്ലെങ്കില് ഉടഞ്ഞാണ് ആണ്. തമിഴില് ഇതിനെ 'അരൈഞ്ഞാണ്' എന്നും തനി സാധാരണ ഭാഷയില് ഇതിനെ അരഞ്ഞാണ് എന്നും പറയുന്നു. പുരുഷന്മാര് ധരിക്കുന്ന അരഞ്ഞാണിന് ശൃംഖല എന്നും കിലങ്ങുന്ന ധാരാളം മണികള് ഘടിപ്പിച്ച് ഭംഗി പിടിപ്പിച്ചിട്ടുള്ള അരഞ്ഞാണിന് 'അരമണി' എന്നും പറയുന്നു.


അതാണല്ലോ കവി ഭാവനയില് പറയുന്നത്. 'അരമണി' നാണം മറന്നു എന്നൊക്കെ. പെണ്കുട്ടികളുടെ അരയില് ധരിക്കാന് അരഞ്ഞാണിനോട് ചേര്ത്ത് അരയാലിലയുടെ ആകൃതിയില് പണിയുന്ന ആഭരണമാണ് 'അരത്താലി'. ഹിന്ദുക്കളുടെ ഇടയില് അരഞ്ഞാണ് കെട്ടുന്നത് ഒരു പ്രധാന ചടങ്ങാണല്ലോ. ബ്രാഹ്മണരുടെ ഇടയില് ഒരു കുട്ടി ജനിച്ച് 12-ാം ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്. പെണ്കുട്ടിക്ക് ജനിച്ചതിന്റെ 27-ാം ദിവസവും ആണ്കുട്ടിക്ക് 28-ാം ദിവസവും അരഞ്ഞാണ് കെട്ടുന്ന ചടങ്ങുണ്ട്. 28 കെട്ടുക എന്നുതന്നെ പറയുന്നു. ആദ്യം ചരട് കെട്ടി ആളുകളുടെ സാമ്പത്തിക അവസ്ഥയ്ക്കനുസരിച്ച് സ്വര്ണ്ണത്തിലോ, വെള്ളിയിലോ തീര്ത്ത അരഞ്ഞാണം ധരിപ്പിക്കുന്നു. ചിലര് ഏലസും രക്ഷയും കുഞ്ഞുങ്ങളുടെ അരയില് അരഞ്ഞാണിനോടൊപ്പം വയ്ക്കുന്നു. ഒരു സംരക്ഷണ കവചമെന്നോണം.
കേരളത്തില് ഹൈന്ദവാചാരം അനുസരിച്ച് കുട്ടി ജനിച്ച് 28-ാം നാഹ നടത്തുന്ന ഒരു ചടങ്ങാണല്ലോ 28 കെട്ട്. കുട്ടി ജനിച്ചതിന് 28-ാം നാളിലാണ് ഈ ചടങ്ങ് നടത്തുന്നത്. ചില സ്ഥലങ്ങളില് ആണ്കുട്ടികള് ഇത് 27-ാം ദിവസവും നടത്തുന്നു.
ഒരു കറുത്ത ചരട് കുട്ടിയുടെ അരയില് കെട്ടുന്നു. ഉടന് തന്നെ കുട്ടിയുടെ പേരിടല് ചടങ്ങും നടത്തുന്നു.
ഭാരത സംസ്ക്കാരത്തില് ചരട് കെട്ടുന്നതിന് വലിയൊരു പ്രാധാന്യം തന്നെ അര്ഹിക്കുന്നു. കൂടുതലായും കറുത്ത ചരട് തന്നെയാണ് ഉപയോഗിക്കുന്നത്. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി, രാഹു എന്നിവയുടെ പ്രീതികരവുമാണല്ലോ!! ഈ ചരട് കെട്ടുന്നതിലൂടെ ശനി, രാഹുദോഷം നീങ്ങിക്കിട്ടുമെന്ന് വിശ്വസിക്കുന്നു. നെഗറ്റീവ് ഊര്ജത്തില്നിന്ന് സംരക്ഷണ കവചം കിട്ടുമെന്നാണ് പഴമക്കാരുടെ വാദഗതികള്. അതിനാലാണത്രേ കറുത്ത ചരട് കെട്ടുന്നത്.
ദൃഷ്ടിദോഷം തീരാനും കറുത്ത ചരട് ജപിച്ചുകെട്ടുന്നു. ചിലരുടെ കാലില് കറുത്ത ചരട് കെട്ടി നടക്കുന്നത് കാണാം. ചിലരിതിനെ ഒരു ഫാഷനായിക്കൊണ്ട് നടക്കുന്നു. കറുത്ത ചരട് കാലില് െകട്ടുന്നതിലൂടെ വേദന മാറുമെന്നും വിശ്വാസമുണ്ട്. അതൊക്കെ ഓരോരുത്തരുടെ അനുഭവ സാക്ഷ്യത്തിനനുസരിച്ചായിരിക്കും. കാലിലെ മുറിവുകള് പെട്ടെന്ന് സുഖപ്പെടുമെന്നും പറയുന്നു. പല കേട്ടറിവുകള് മാത്രമാണിത്. ജ്യോതിഷശാസ്ത്രം അനുസരിച്ച് ചൊവ്വാഴ്ച ദിവസം കാലിന്റെ വലതു കാലില് കറുത്ത ചരട് കെട്ടുകയാണെങ്കില് ഒരിക്കലും കാശിന് ബുദ്ധിമുട്ടുകള് ഉണ്ടാവില്ലെന്ന് കരുതപ്പെടുന്നു. പണസംബന്ധമായ പല പ്രശ്നങ്ങളും മാറിക്കിട്ടുമെന്ന് പറയുന്നു. ഇടപെടുന്ന മേഖലകളിലെല്ലാം ജീവിതവിജയം കൈവരിക്കുമെന്നും പറയപ്പെടുന്നു.
പിന്നെ ഇതിനൊക്കെ ലക്ഷക്കണക്കിന് ചെലവ് വരുന്നില്ലല്ലോ? ഒരു കറുത്ത ചരടിന്റെ ആവശ്യമല്ലേ ഉള്ളൂ..?
മറ്റുള്ളവര് വിശ്വാസികളെ കബളിപ്പിച്ചുവെന്ന തോന്നലും ഇല്ല. ചരട് കഴുത്തിലും അരയിലും ഒട്ടുമിക്ക പേരും കെട്ടുന്നുമുണ്ട്.
അറിഞ്ഞോ, അറിയാതെയോ പല ഗുണാനുഭവങ്ങളും ഇതിലൂടെ നമുക്ക് കിട്ടുന്നുണ്ടെന്ന് വിശ്വാസം. പല പോസിറ്റീവ് ഗുണങ്ങളും. ചരടിലൂടെ കിട്ടുന്നുണ്ടെന്ന സത്യം തള്ളിക്കളയാന് വയ്യാ. *

READ ON APP