Hero Image

വൃക്ഷങ്ങളുടെ സ്ഥാനം വീടിനെ എങ്ങനെ സ്വാധീനിക്കുന്നു?

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ആ സ്വപ്നം യാഥാര്ത്ഥ്യമാക്കാന് നല്ല രീതിയില് പരിശ്രമിക്കാറുമുണ്ട്. അനുയോജ്യമായ സ്ഥലത്ത് വീട് വച്ചു. താമസവും തുടങ്ങി; എന്നാല് വീടിരിക്കുന്ന വസ്തുവില് എന്തെല്ലാം വൃക്ഷങ്ങളാണ് നില്ക്കുന്നത്? അത് എവിടെയെല്ലാമാണ് നില്ക്കുന്നത്? ആ വൃക്ഷങ്ങളും വൃക്ഷങ്ങളുടെ സ്ഥാനവും വളര്ച്ചയും ജീവിതത്തെയും വീടിനെയും എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നതെന്ന് ഒരിക്കലെങ്കിലും നിങ്ങള് ചിന്തിച്ചിട്ടുണ്ടോ?

ചിലത് ശുഭവും മറ്റുചിലത് അശുഭവുമായ ഫലങ്ങളെ സമ്മാനിക്കുന്നു. പണം കായ്ക്കുന്ന മരമാണെങ്കിലും വീടിനേക്കാള് ഉയരത്തില് അത് വളര്ന്നാല് വെട്ടിക്കളയണമെന്ന് പൂര്വ്വികന്മാര് പറയാറുള്ളത് ചിലര്ക്കെങ്കിലും ഓര്മ്മയുണ്ടാകും.
പ്ലാവ്, അശോകം, നാഗമരം, വേപ്പ്, ഇലഞ്ഞി മുതലായ വൃക്ഷങ്ങള് പുരയിടത്തില് നട്ടു വളര്ത്തുന്നതും പരിപാലിക്കുന്നതും ഉത്തമമാണ്. എന്നാല് അമ്പഴം, അത്തി, അരയാല്, പേരാല് തുടങ്ങിയ വൃക്ഷങ്ങള് വീടിന്റെ നാലു ഭാഗങ്ങളില് വളരുന്നുവെങ്കില് അത് അശുഭമാണ്. കഴിയുന്നതും ആ വൃക്ഷങ്ങളെ അവിടെനിന്ന് ഒഴിവാക്കുക.
മുരിക്ക്, കരിങ്ങാലി എന്നീ വൃക്ഷങ്ങള് വീടിന് സമീപം നിന്നാല് ശത്രുഭയമായിരിക്കും ഫലം.
രണ്ടും ഉപയോഗപ്രദമാണ് എന്നത് സത്യം. എന്നാല് സമാധാനപരമായൊരു ജീവിതത്തിന് അവ ഒഴിവാക്കിയേ തീരൂ. എരുക്ക്, കള്ളി പാലുള്ള ചെടികള് (വൃക്ഷങ്ങള്) വീടിനടുത്തുണ്ടെങ്കില് സാമ്പത്തിക നഷ്ടമാകും ഫലം.
അശുഭഫലം സമ്മാനിക്കുന്ന വൃക്ഷങ്ങളുടെ തടികള് വീട് പണിയാന് ഉപയോഗിക്കാമെന്ന് അജ്ഞാനികള് പറയും. എന്നാല് ആ തടി എത്ര വിലയേറിയതാണെങ്കിലും വര്ജ്ജിക്കണമെന്ന് ജ്ഞാനികള് പറയും. താല്ക്കാലികമായ ലാഭം നോക്കി മനഃസമാധാനം കളയുന്നതിലും എത്രയോ നല്ലതാണ് ആ ലാഭം വേണ്ടെന്ന് വയ്ക്കുന്നത്.
വൃക്ഷങ്ങള്ക്ക് ഒരു സ്ഥാനമുണ്ട്. അസ്ഥാത്ത് വളരുന്ന വൃക്ഷങ്ങള് ഒഴിവാക്കുക. മരം ഒരു വരമാണ്. അതിലും വലിയ വരമാണ് ഈശ്വരന് ദാനമായി തന്ന ജീവിതമെന്ന കാര്യം വിസ്മരിക്കാതെയിരിക്കുക.

READ ON APP