Hero Image

കുടജാദ്രി; ആന്തരിക ജ്ഞാനത്തെ പ്രവഹിപ്പിക്കുന്ന സന്നിധി

പച്ച പുതപ്പണിഞ്ഞു നില്ക്കുന്ന; മൂടല് മഞ്ഞും മേഘങ്ങളും കൈകോര്ത്തു താഴേക്കിറങ്ങിവന്ന് ആ പച്ചപ്പിനെ തഴുകുന്നതുപോലെ തോന്നുന്നൊരിടം. അതാണ് കുടജാദ്രി.
രാവിലെ എട്ട് മണിക്ക് ശേഷമേ മൂകാംബിക ക്ഷേത്രത്തില് നിന്ന് കുടജാദ്രിയിലേക്ക് ജീപ്പ് യാത്രയുള്ളൂ.
കുടജാദ്രിയില് എത്തിയാല് തന്ത്രിയുടെ വീടും സ്ഥലവും അതിന് മുമ്പിലുള്ള ചെറിയ ആരാധനാലയവും കടന്ന് മുന്നോട്ടുപോകുമ്പോള് കയറ്റം ആരംഭിക്കുകയായി.


ശങ്കരപീഠത്തിലേക്കുള്ള കയറ്റം ഒരു ചെറിയ പുല്മേടാണ്. അതുകൊണ്ട് ഇവിടെ കാറ്റിന് ശക്തി വളരെക്കൂടുതലാണ്. ഇവിടെ നിരപ്പായ വശത്താണ് ഗണപതി ഗുഹ. കുടജാദ്രിയുടെ മുകളിലെത്തിയാല് കൊടും തണുപ്പാണ്.
ഇവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. മൂകാംബിക സാങ്ചറി ആണിത്. 247 സ്ക്വയര് കിലോമീറ്റര് വിസ്തീര്ണത്തിലുള്ള ഈ സാങ്ചറിയില് അപൂര്വമായ ജൈവസമ്പത്തും അഭൗമമായ സൗന്ദര്യവും ഉണ്ട്.
തന്ത്രിയുടെ ഭവനമല്ലാതെ മറ്റ് താമസ സൗകര്യങ്ങളൊന്നും ഇവിടെയില്ല. എങ്കിലും സന്യാസ പാതയിലുള്ളവരും മോക്ഷമാര്ഗം അന്വേഷിക്കുന്ന മനഃസ്ഥിതിയുള്ളവരുമൊക്കെ വെറും മണ്ണില് ഉറങ്ങി ഇവിടെ രാത്രി ചെലവഴിക്കാറുണ്ട്.
ഇവിടെയാണ് കോല മഹര്ഷിക്കും ശ്രീശങ്കരാചാര്യര്ക്കും വേദാന്ത പൊരുളായ പരാശക്തിയുടെ അര്ത്ഥം വെളിവായത്.
8 അടിയോളം ഉയരത്തിലാണ് ഗുഹാമുഖം. ചിത്ര മൂലയിലേക്ക് കയറാനായി ഒരു ഗോവണിയുമുണ്ട്. ഗുഹയ്ക്കുള്ളില് ജലപ്രവാഹമുണ്ട്. ഇവിടെ താമസമില്ല. ദേവിയുടെ പ്രിയ ആവാസ സ്ഥാനത്തെ ആന്തരിക ജ്ഞാനത്തെ പ്രവഹിപ്പിക്കുന്ന സന്നിധിയാണിവിടം.

READ ON APP