Hero Image

ടൈഗൂണിന്റെ പുത്തന് രണ്ട് വേരിയന്റുകള് അവതരിപ്പിച്ച് ഫോക്സ്വാഗണ്

ടൈഗൂണിന്റെ പുത്തന് രണ്ട് വേരിയന്റുകള് അവതരിപ്പിച്ചു കൊണ്ട് രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഫോക്സ്വാഗണ്. മിഡ്-സൈസ് എസ്യുവിയുടെ സ്പോര്ട്ട് ലൈന് ശ്രേണിക്ക് കീഴില് ടൈഗൂണ് ജിടി ലൈന്, ടൈഗൂണ് ജിടി പ്ലസ് സ്പോര്ട്ട് എന്നീ മോഡലുകളുമായാണ് ജര്മന് ബ്രാന്ഡ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാന്ഡേര്ഡ് വേരിയന്റുകളില് നിന്നും വാഹനത്തെ സ്പോര്ട്ടിയറാക്കാനുള്ള നവീകരണങ്ങളാണ് എസ്യുവിയിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.

1.0 ലിറ്റര് ടിഎസ്ഐ എഞ്ചിനുള്ള ടൈഗൂണ് ജിടി ലൈനിന് 14.08 ലക്ഷം രൂപയും ടൈഗൂണ് ജിടി പ്ലസ് സ്പോര്ട്ടിന് 18.53 ലക്ഷം രൂപയുമാണ് ഇന്ത്യയില് വരുന്ന എക്സ്ഷോറൂം വില.

2024 മാര്ച്ചില് നടന്ന ഫോക്സ്വാഗണ് വാര്ഷിക ബ്രാന്ഡ് കോണ്ഫറന്സില് പരിചയപ്പെടുത്തിയ ഈ മോഡലുകള് പുതുതായി സൃഷ്ടിച്ച 'സ്പോര്ട്' ലൈന് ശ്രേണിയുടെ ഭാഗമാണ്. മിഡ്-സൈസ് എസ്യുവിക്ക് ദൃശ്യപരമായി വേറിട്ട ഐഡന്റിറ്റി വാഗ്ദാനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത്. സ്മോക്ക്ഡ് എല്ഇഡി ഹെഡ്ലാമ്പുകള്, കാര്ബണ് സ്റ്റീല് ഗ്രേ റൂഫ്, റെഡ് ഫിനിഷ്ഡ് ജിടി ബാഡ്ജ്, ബ്രേക്ക് കാലിപ്പറുകള്, ഡാര്ക്ക് ക്രോം ഡോര് ഹാന്ഡിലുകള് എന്നിവ എക്സ്റ്റീരിയര് പരിഷ്ക്കാരങ്ങളില് കാണാനാവും. എസ്യുവി പുതിയ ബ്ലാക്ക് ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലേക്ക് എത്തുന്നത്.

ഫോസ്ക്വാഗണ് ടൈഗൂണ് ജിടി ലൈനും ടൈഗൂണ് ജിടി പ്ലസ് സ്പോര്ട്ടും റെഡ് സ്റ്റിച്ചിംഗ് ഉള്ള ബ്ലാക്ക് ലെതറെറ്റ് അപ്ഹോള്സ്റ്ററി, ഗ്ലോസ് ബ്ലാക്ക് ഡാഷ്ബോര്ഡ്, അലുമിനിയം പെഡലുകള്, ബ്ലാക്ക് ഹെഡ്ലൈനര്, മുന് ഹെഡ്റെസ്റ്റുകളില് ജിടി ബാഡ്ജിംഗ് എന്നിവയുമായെല്ലാം അവതരിപ്പിക്കുന്നുണ്ട്. സ്പോര്ട് സ്റ്റിയറിംഗ് വീലില് റെഡ് സ്റ്റിച്ചിംഗ്, ബ്ലാക്ക്ഡ്-ഔട്ട് ഗ്രാബ് ഹാന്ഡിലുകള്, റൂഫ് ലാമ്പ് ഹൗസിംഗ്, സണ് വൈസറുകള് എന്നീ കിടിലന് മാറ്റങ്ങളും കമ്പനി അകത്തളത്തില് ഒരുക്കിയിട്ടുണ്ട്.

148 bhp കരുത്തില് പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര് ടര്ബോ പെട്രോള് എഞ്ചിനാണ് ടൈഗൂണ് GT പ്ലസ് സ്പോര്ട്ടിന് തുടിപ്പേകുന്നത്. അതേസമയം എസ്യുവിയുടെ ജിടി ലൈന് 113 bhp പവറില് 178 Nm torque നല്കുന്ന 1.0 ലിറ്റര് ടിഎസ്ഐ എഞ്ചിനോടെയാണ് വാങ്ങാനാവുന്നത്. രണ്ടും സ്റ്റാന്ഡേര്ഡായി 6-സ്പീഡ് മാനുവല് ഗിയര്ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇനി ഓട്ടോമാറ്റിക് വേണമെന്നുള്ളവര്ക്ക് 1.0 ലിറ്റര് ടിഎസ്ഐ എഞ്ചിനില് 6-സ്പീഡ് ടോര്ക്ക് കണ്വെര്ട്ടര് യൂണിറ്റും വലിയ 1.5 ടിഎസ്ഐ മോഡലുകളില് 7-സ്പീഡ് ഡിഎസ്ജി യൂണിറ്റും തെരഞ്ഞെടുക്കാനാവുമെന്നും ഫോക്സ്വാഗണ് അറിയിച്ചിട്ടുണ്ട്.

READ ON APP