Hero Image

ഹ്യുണ്ടായി അയോണിക് 5 പ്രീമിയം ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി നടിയും വ്ലോഗറുമായ ഈ താരം

ഹ്യുണ്ടായി അയോണിക് 5 പ്രീമിയം ഇലക്ട്രിക് എസ്യുവി നടിയും വ്ലോഗറും പൂര്ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹന്. പുതിയ വാഹനം വാങ്ങിയ വിവരം താരം സോഷ്യല് മീഡിയയിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയന് വാഹന നിര്മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ മുന്നിര വിതരണക്കാരായ പോപ്പുലര് ഹ്യുണ്ടായിയില് നിന്നുമാണ് പ്രിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

പ്രിയയും മോഡലും നടനുമായ ഭര്ത്താവ് നിഹാലും ചേര്ന്ന് ഒരു ഹാപ്പി സ്റ്റോര് എന്ന പേരില് എക്സ്ക്ലൂസീവ് ഡ്രസ് കളക്ഷന് അടക്കം ഉള്പ്പെടുന്ന ഒരു ഷോപ്പ് അടുത്തിടെ കൊച്ചി പനമ്പള്ളി നഗറില് ആരംഭിച്ചിരുന്നു. ഈ കടയിലെത്തിയാണ് ഹ്യുണ്ടായി ഡീലര്ഷിപ്പ് വാഹനം കൈമാറിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ആരാധകര് ഏറ്റെടുത്തു കഴഞ്ഞു. അയോണിക് 5 ഇലക്ട്രിക് എസ്യുവിയുടെ 2024 പതിപ്പാണ് മിനി സ്ക്രീന് പ്രേക്ഷകരുടെ പ്രിയനടിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ടൈറ്റന് ഗ്രേ എന്ന് വിളിക്കുന്ന പുതിയ നിറമാണ് പ്രിയ തെരഞ്ഞെടുത്തിരിക്കുന്നത്. ഇലക്ട്രിക് കാര് കംപ്ലീറ്റ്ലി നോക്ഡ് ഡൗണ് (CKD) റൂട്ടിലൂടെ ഇന്ത്യയിലെത്തുന്ന അയോണിക് 5 ഇവിക്ക് ആഭ്യന്തര വിപണയില് 46 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.ടാക്സും ഇന്ഷുറന്സുമെല്ലാമായി ഏകദേശം 48.78 ലക്ഷം രൂപയാണ് അയോണിക് 5 ഇവിക്കായി കൊച്ചിയില് മുടക്കേണ്ടി വരുന്ന ഓണ്-റോഡ് വില.

72.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വാഹനത്തിന് സിംഗിള് ചാര്ജില് 631 കി.മീ റേഞ്ച് വരെ നല്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യാത്രക്കിടെ ചാര്ജ് തീര്ന്നാല് മണിക്കൂറുകളോളം വഴിയില് പോസ്റ്റാവുമോയെന്ന ആശങ്കയും വേണ്ട. 350 kW DC ചാര്ജര് പിന്തുണയുള്ള ഇവി വെറും 18 മിനിറ്റിനുള്ളില് 10 മുതല് 80 ശതമാനം വരെ അയോണിക് 5 എസ്യുവിയുടെ ബാറ്ററി ചാര്ജ് ചെയ്യാന് സാധിക്കും എന്നതാണ് ഹൈലൈറ്റ്. വെറും 7.6 സെക്കന്ഡിനുള്ളില് 0-100 കി.മീ/മണിക്കൂര് വേഗത കൈവരിക്കാന് ഹ്യുണ്ടായിയുടെ ഇവിക്ക് സാധിക്കും. 12.3 ഇഞ്ച് ഡിജിറ്റല് ഇന്സ്ട്രുമെന്റ് കണ്സോള്, നാവിഗേഷനുള്ള 12.3 ഇഞ്ച് ടച്ച്സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം പ്രിയയുടെ പുത്തന് കാറിലുണ്ട്. ഇതുകൂടാതെ വെന്റിലേഷന് ഹീറ്റര് സൗകര്യമുള്ള സീറ്റുകള്, ഡ്യുവല് സോണ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, വയര്ലെസ് ചാര്ജര്, സേഫ്റ്റിക്കായി ADAS എന്നിവയെല്ലാം ഇലക്ട്രിക് എസ്യുവിയില് കമ്പനി നല്കിയിട്ടുണ്ട്.

READ ON APP