Hero Image

ഒകായയുടെ ഈ ഇലക്ട്രിക് സ്കൂട്ടറുകള്ക്ക് ഗംഭീര ഓഫറില് സ്വന്തമാക്കാം ; 30,123 രൂപ വരെ ഡിസ്കൗണ്ടില് സ്വന്തമാക്കാം

തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള് ഗംഭീര ഡിസ്കൗണ്ടുകള് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഒകായ. എന്നാല് പരിമിതകാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫര്. എന്നാല് ഈ പരിമിതകാല ഓഫര് എന്ന് അവസാനിക്കുമെന്ന കാര്യം ബ്രാന്ഡ് വ്യക്തമാക്കിയിട്ടില്ല. നിലവില് ഫ്രീഡം, ഫാസ്റ്റ് F2F, ഫാസ്റ്റ് F3, മോട്ടോ ഫാസ്റ്റ്, ഫാസ്റ്റ് F2B, ക്ലാസ്-ഐക്യു പ്ലസ്, ഫാസ്റ്റ് F2T, ഫാസ്റ്റ് F4 എന്നിങ്ങനെ എട്ട് മോഡലുകളാണ് ഒകായ വിപണിയില് എത്തിക്കുന്നത്.

തങ്ങളുടെ മോഡല് നിരയില് ക്ലാസ്-ഐക്യു പ്ലസ് ഇലക്ട്രിക് സ്കൂട്ടര് ഒഴികെയുള്ള ഉല്പ്പന്നങ്ങളെല്ലാം ഒകായ ഓഫറിട്ടിട്ടുണ്ട്.

ഒകായയുടെ ഏപ്രില് മാസത്തെ പരിമിതകാല ഓഫറുകള് പരിശോധിക്കുമ്പോള് ഏറ്റവും കൂടുതല് ആനുകൂല്യമുള്ളത് ഒകായ ഫാസ്റ്റ് F4 ഇലക്ട്രിക് സ്കൂട്ടറിനാണ്. 1,50,112 രൂപ എക്സ്ഷോറൂം വിലയുള്ള ഒകായ ഫാസ്റ്റ് F4 ഇലക്ട്രിക് സ്കൂട്ടര് മോഡല് ഇപ്പോള് 1,19,989 രൂപ മുടക്കിയാല് സ്വന്തമാക്കാം. 30,123 രൂപ വരെയാണ് ഡിസ്കൗണ്ട് വരുന്നത്. ഒകായ ബ്രാന്ഡില് നിന്നുള്ള മറ്റൊരു മുന്നിര മോഡലായ മോട്ടോഫാസ്റ്റിനും മികച്ച കിഴിവ് ലഭിക്കുന്നു. 1,54,475 രൂപക്ക് വിറ്റിരുന്ന മോട്ടോഫാസ്റ്റ് പരിമിതകാല ഓഫറുകളുടെ ഭാഗമായി 124999 രൂപ നല്കിയാല് സ്വന്തമാക്കാം. 30,000 രൂപയ്ക്കടുത്താണ് ഈ സ്കൂട്ടര് വാങ്ങുന്ന ഉപഭോക്താക്കള്ക്ക് പോക്കറ്റിലാക്കാന് സാധിക്കുക.

1,34,946 രൂപയുണ്ടായിരുന്ന ഒകായ ഫാസ്റ്റ് F3 മോഡല് ഇപ്പോള് വാങ്ങിയാല് 1,09,990 രൂപ മുടക്കിയാല് മതി. 93,999 രൂപയുണ്ടായിരുന്ന ഫാസ്റ്റ് F2F മോഡലിന്റെ വില 79,950 ആക്കി കമ്പനി കുറച്ചിട്ടുണ്ട്. ഫാസ്റ്റ് F2B മോഡല് ഇപ്പോള് 89,950 രൂപയക്ക് സ്വന്തമാക്കാം. 1,09,233 രൂപയായിരുന്നു ഇതിന്റെ വില. ഫാസ്റ്റ് F2T മോഡലിന്റെ വില 1,05,092 രൂപയില് നിന്ന് 92,900 രൂപയായും കുറച്ചിട്ടുണ്ട്. ഇപ്പോള് കമ്പനി തങ്ങളുടെ ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായ ഫ്രീഡത്തിനും ഓഫര് ഇട്ടിട്ടുണ്ട്. 75,899 രൂപ വിലയുള്ള ഫ്രീഡം ഇപ്പോള് 69,950 രൂപക്ക് വാങ്ങാം. അതുപോലെ ഇപ്പോള് ഓഫറില് ലഭ്യമാകുന്ന ഇവികളില് ഫാസ്റ്റ് F4 ഇ-സ്കൂട്ടറിന് 160 കിലോമീറ്റര് IDC റേഞ്ച് ലഭിക്കുന്നതായാണ് നിര്മാതാക്കള് അവകാശപ്പെടുന്നത്.

മികച്ച റേഞ്ച് നല്കുന്നുവെന്ന് മാത്രമല്ല ഒകായ ഇവികള് ICAT സര്ട്ടിഫൈഡ് കൂടിയാണ്. ഒകായ ഇരുചക്രവാഹനങ്ങളില് LFP (ലിഥിയം അയേണ് ഫോസ്ഫേറ്റ്) ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യന് കാലാവസ്ഥയ്ക്ക് പറ്റിയ ഏറ്റവും സുരക്ഷിതമായ സാങ്കേതികവിദ്യയായി ഇത് കണക്കാക്കപ്പെടുന്നു. ചില ഇവി നിര്മാതാക്കള് മാത്രമാണ് LFP ടെക്നോളജി ഉപയോഗിക്കുന്നത്. ഇവ NMC ബാറ്ററികളെ അപേക്ഷിച്ച് കൂടുതല് ഈട് നില്ക്കുന്നുവെന്ന് മാത്രമല്ല കൂടുതല് സുരക്ഷിതവുമാണ്.

READ ON APP