Hero Image

യാത്രകള്ക്കായി പുത്തന് ആഡംബര കാര് സ്വന്തമാക്കി ബോളിവുഡിലെ ഈ താരം

യാത്രകള്ക്കായി പുത്തന് ആഡംബര കാര് സ്വന്തമാക്കി ബോളിവുഡ് താരം സായ് തമന്കര്. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ താരം ദുല്ഖര് സല്മാന്റെ സോളോ എന്ന ചിത്രത്തില് അഭിനയിച്ചിട്ടുണ്ട്. ഗുഡി പദ്വ എന്ന മഹാരാഷ്ട്രയിലെ ആഘോഷത്തോട് അനുബന്ധിച്ചാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. മലയാളികള്ക്ക് വിഷു എങ്ങനെയാണോ അങ്ങനെയാണ് മറാഠികള്ക്ക് പുതുവര്ഷത്തിന്റെ ആരംഭം കുറിക്കുന്ന വസന്തോത്സവമായ ഗുഡി പദ്വ.

മെര്സിഡീസ് ബെന്സ് GLE എസ്യുവിയാണ് സായ് തമന്കര് തന്റെ ഗരാജില് എത്തിച്ചിരിക്കുന്നത്. പുതിയ എസ്യുവി വാങ്ങിയ വിവരം സായ് തമന്കര് തന്നെയാണ് ഇന്സ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. 'നിങ്ങള്ക്ക് എന്തുചെയ്യാന് കഴിയും അല്ലെങ്കില് ചെയ്യാന് കഴിയില്ലെന്ന് നിങ്ങളോട് പറയാന് ആരെയും അനുവദിക്കരുത്. സ്വപ്നം കാണുക, അത് നേടുക, ജീവിക്കുക! ഒരു പുതുവര്ഷത്തിലേക്ക് കടക്കുമ്പോള് നമുക്ക് പുതിയ ലക്ഷ്യങ്ങള് സ്ഥാപിക്കുകയും ഒരുമിച്ച് നേടുകയും ചെയ്യാം ' - എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല് മീഡിയയില് പുതിയ കാറിന്റെ വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്.

മെര്സിഡീസ് ബെന്സ് ഡീലര്ഷിപ്പിലേക്ക് സുഹൃത്തുക്കള്ക്കും കുടുംബാംഗങ്ങള്ക്കുമൊപ്പം എത്തിയാണ് സായ് തമന്കര് വാഹനം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്ഷം നവംബറില് വിപണിയില് അവതരിപ്പിച്ച GLE ഫെയ്സ്ലിഫ്റ്റ് മോഡലാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളില് എത്തുന്ന ഈ ലക്ഷ്വറി എസ്യുവിക്ക് 96.40 ലക്ഷം രൂപ മുതല് 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് ഡീസല് എഞ്ചിനുകളിലും ഒരു പെട്രോള് എഞ്ചിനിലും വരുന്ന മെര്സിഡീസ് ബെന്സ് GLE ഫെയ്സ്ലിഫ്റ്റിന്റെ ഏത് വേരിയന്റാണ് ബോളിവുഡ് നടി സായ് തംഹങ്കര് ഗരാജിലെത്തിച്ചിരിക്കുന്നതെന്ന് ഇപ്പോള് വ്യക്തമല്ല.

കപ്പാസിറ്റീവ് ടച്ച് കണ്ട്രോള് പാനലുകളുള്ള മള്ട്ടി-ഫങ്ഷണല് സ്റ്റിയറിംഗ് വീല്, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്ഡേറ്റ് ചെയ്ത ഇന്ഫോടെയ്ന്മെന്റ് സ്ക്രീന്, സ്ലൈഡിംഗ് ഫംഗ്ഷനോടുകൂടിയ റീക്ലൈനബിള് സീറ്റുകള് എന്നീ സവിശേഷതകളാണ് എസ്യുവിയുടെ പ്രധാനപ്പെട്ട കാര്യങ്ങള്. ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി ഓപ്പറബിള് സണ് ബ്ലൈന്റുകള്, ഫാസ്റ്റ് ചാര്ജിംഗ് യുഎസ്ബി-സി പോര്ട്ടുകള്, 4-സോണ് ക്ലൈമറ്റ് കണ്ട്രോള് ബര്മെസ്റ്റര് സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറകള്, ആക്റ്റീവ് പാര്ക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റര് നിയന്ത്രിത, പവര്ഡ് ടെയില്ഗേറ്റ്, ബ്ലൈന്ഡ് സ്പോട്ട് അസിസ്റ്റന്സ് സിസ്റ്റം, 9 എയര്ബാഗുകള് തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിനെ ആഡംബര പൂര്ണമാക്കുന്നുണ്ട്.

മെര്സിഡീസ് ബെന്സ് GLE പെട്രോള്, ഡീസല് എഞ്ചിന് ഓപ്ഷനുകളില് ലഭ്യമാണ്. എന്ട്രി ലെവല് 300d വേരിയന്റിന് 265 bhp പവറില് 550 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര് ടര്ബോചാര്ജ്ഡ് ഡീസല് എഞ്ചിനാണ് തുടിപ്പേകുന്നത്. 375 bhp കരുത്തില് 500 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റര് പെട്രോള് എഞ്ചിനാണ് GLE 450 മോഡല് ഉപയോഗിക്കുന്നത്. ടോപ്പ്-എന്ഡ് 450d ഡീസല് വേരിയന്റിലേക്ക് വന്നാല് 362 bhp പവറില് 750 Nm torque നല്കുന്ന 3.0 ലിറ്റര് ടര്ബോചാര്ജ്ഡ് എഞ്ചിനാണ് ലക്ഷ്വറി എസ്യുവി ഉപയോഗിക്കുന്നത്. മൂന്ന് എഞ്ചിന് ഓപ്ഷനുകള്ക്കും 48V മൈല്ഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്നത് പെര്ഫോമന്സും കാര്യക്ഷമതയും വര്ധിപ്പിക്കാന് സഹായിക്കും. എല്ലാ എഞ്ചിന് ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് ജര്മന് ബ്രാന്ഡിന്റെ 4MATIC ഓള്-വീല്-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവര് അയയ്ക്കുകയും ചെയ്യുന്നുണ്ട്.

READ ON APP