Hero Image

40 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി ശാന്തി മായാദേവി

ഇനിയുള്ള യാത്രകള്ക്കായി പുത്തനൊരു പ്രീമിയം വാഹനം സ്വന്തമാക്കിയിരിയ്ക്കുകയാണ് നടിയും, അഭിഭാഷകയുമായ ശാന്തി മായാദേവി. എംപിവികളുടെ രാജാവായ ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഹൈക്രോസാണ് ശാന്തി മായാദേവിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. കൊച്ചിയിലെ ടൊയോട്ടയുടെ മുന്നിര വിതരണക്കാരായ കൈരളി ടൊയോട്ടയില് നിന്നുമാണ് താരം വണ്ടിയെടുത്തിരിക്കുന്നത്.

ഇതിന്റെ വീഡിയോ ഡീലര്ഷിപ്പ് തന്നെയാണ് ശാന്തിയേയും കൊളാബ്രേറ്റ് ചെയ്ത് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരിക്കുന്നത്. ഭര്ത്താവിനും മകള്ക്കും ഒപ്പമെത്തിയാണ് ഹൈക്രോസിന്റെ ഡെലിവറി ശാന്തി ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചിയില് സ്ഥിരതാമസമാക്കിയിരിക്കുന്നതിനാല് അവിടെ തന്നെയാണ് വാഹനവും രജിസ്റ്റര് ചെയ്തിരിക്കുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ടോപ്പ് എന്ഡ് ZX ഹൈബ്രിഡ് വേരിയന്റാണ് വക്കീല് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് 30.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാക്സും ഇന്ഷുറന്സും മറ്റെല്ലാ ചെലവുകളും കഴിഞ്ഞ് വണ്ടി നിരത്തിലിറക്കാന് ഏകദേശം 39.85 ലക്ഷം രൂപയാണ് ഓണ്-റോഡ് വിലയായി നല്കേണ്ടത്. ഡീസല് പൂര്ണമായും ഒഴിവാക്കിയതോടെ ഇന്നോവ ഹൈക്രോസിന് 2.0 ലിറ്റര്, ഫോര് സിലിണ്ടര് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള് എഞ്ചിന്, അല്ലെങ്കില് 2.0 ലിറ്റര്, 4-സിലിണ്ടര് സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് ഓപ്ഷനുകളാണുള്ളത്. ഇതില് ശാന്തി തെരഞ്ഞെടുത്തിരിക്കുന്നത് ഹൈബ്രിഡ് ടോപ്പ് എന്ഡായതിനാല് എല്ലാ സൌകര്യങ്ങളും ഫീച്ചറുകളും ലഭ്യമാവും.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്, 4-സിലിണ്ടര് സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന് തുടിപ്പേകുന്നത്. 184 bhp പവറോളം ഉത്പാദിപ്പിക്കാനും ഇതിനാവും. ഇ-ഡ്രൈവ് ട്രാന്സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നതിനാല് ലിറ്ററിന് പരമാവധി 23.24 കിലോമീറ്റര് വരെ മൈലേജാണ് ലഭിക്കുന്നത്. ഫ്ലേര്ഡ് വീല് ആര്ച്ചുകള്, 18 ഇഞ്ച് അലോയ് വീലുകള്, അണ്ടര്-ബോഡി ക്ലാഡിംഗ്, മസ്കുലര് ക്യാരക്ടര് ലൈനുകള് എന്നിവ ഹൈക്രോസിന് എസ്യുവി ടച്ചാണ് നല്കിയിരിക്കുന്നത്. പുറത്തെ പോലെ അകത്തളവും പ്രീമിയം ഫീച്ചറുകളാല് സമ്പന്നമാണ്. ഫ്രീ-സ്റ്റാന്ഡിംഗ് 10.1-ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് ഡിസ്പ്ലേ, മള്ട്ടി-ഫങ്ഷണല് സ്റ്റിയറിംഗ് വീല്, ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലസ്റ്റര്, ഇലക്ട്രോണിക് പാര്ക്കിംഗ് ബ്രേക്ക്, ഹില്-ഹോള്ഡ് ബട്ടണ്, വെന്റിലേറ്റഡ് സീറ്റുകള്, ആംബിയന്റ് ലൈറ്റിംഗ് പോലുള്ള ഫീച്ചറുകളെല്ലാം എംപിവിയിലുണ്ട്.

സേഫ്റ്റിക്കും കൂടുതല് പ്രാധാന്യം കൊടുത്താണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് പണികഴിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയുടെ സേഫ്റ്റി സെന്സ് 3.0 എന്നിറിയപ്പെടുന്ന ADAS-ല് അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലെയ്ന്-ട്രേസ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം, ബ്ലൈന്ഡ് സ്പോട്ട് മോണിറ്റര് എന്നിവ ഉള്പ്പെടുന്നു. മറ്റ് സുരക്ഷാ ബിറ്റുകളില് 6 വരെ എയര്ബാഗുകള്, എല്ലാ യാത്രക്കാര്ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്റ്റുകള്, എബിഎസ്, ഇബിഡി, റിയര് പാര്ക്കിംഗ് ക്യാമറ എന്നിവയും മറ്റും ഉള്പ്പെടുന്നു.

READ ON APP