Hero Image

മുസ്താങ്ങിന് ആനിവേഴ്സറി എഡീഷന് അവതരിപ്പിച്ച് ഫോര്ഡ്

ഫോര്ഡ് മുസ്താങ്ങ് അവതരിപ്പിച്ച് 60 വര്ഷമായതിന്റെ വാര്ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആനിവേഴ്സറി എഡീഷന് അവതരിപ്പിക്കുകയാണ് കമ്പനി. 1965 യൂണിറ്റുകള് മാത്രമേ കമ്പനി നിര്മിക്കുന്നുളളു. ഒരു റെട്രോ ഡിസൈനിലായിരിക്കും ഈ മോഡല് അവതരിപ്പിക്കുക. 5.0-ലിറ്റര് V8 എഞ്ചിന് ഉള്ള GT പ്രീമിയം സ്പെസിഫിക്കേഷനില് മാത്രം വരുന്ന ലിമിറ്റഡ് എഡീഷന് മോഡല് ഈ വര്ഷാവസാനത്തോടെ വിപണിയില് എത്തിക്കുമെന്നാണ് ബ്രാന്ഡ് അറിയിച്ചിരിക്കുന്നത്.

ലിമിറ്റഡ് എഡീഷന് ആയത് കൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായത് 1964-ലെ ഒറിജിനല് ഡിസൈനില് ചുവന്ന സെന്റര് ക്യാപ്പുകളാല് നിറഞ്ഞുനില്ക്കുന്ന,ഫൈവ് സ്പോക്ക് ഡിസൈനോടുകൂടിയ 20 ഇഞ്ച് ഇരുണ്ട ചാരനിറത്തിലുള്ള അലോയ് വീലുകളാണ്. അതോടൊപ്പം തന്നെ മുന്വശത്തെ ഫെന്ഡറുകളില് '5.0' ബാഡ്ജുകളും ബൂട്ടില് പഴയകാലത്തെ ഓര്മ്മിപ്പിക്കുന്ന 'GT' ബാഡ്ജും ഉണ്ട്. ഹെഡ്ലാമ്പുകള്ക്ക് സ്മോക്ക്-ഔട്ട് ഇഫക്റ്റും ഗ്രില്ലിന് ചില കോണ്ട്രാസ്റ്റിംഗ് സില്വര് ആക്സന്റുകളുള്ള ഒരു പുതിയ റെട്രോ മെഷ് ഡിസൈനും ഇതിന് ലഭിക്കുന്നുണ്ട്. യഥാര്ത്ഥ മുസ്താങ്ങിലെ ക്രോമിനെ അനുകരിക്കാന് വിംഗ് മിറര് ക്യാപ്പുകളും വെള്ളിയില് പൂര്ത്തിയാക്കിയിട്ടുണ്ട്.

മസ്താങ് ആനിവേഴ്സറി എഡീഷന് മൂന്ന് കളര് ഓപ്ഷനുകളില് ലഭിക്കും - വെള്ള, റേസ് റെഡ് അല്ലെങ്കില് വേപ്പര് ബ്ലൂ. അകത്ത്, ഡാഷ്ബോര്ഡില് ഒരു പ്രത്യേക 60-ാം വാര്ഷിക പ്ലേറ്റിങ്ങ് ലഭിക്കുന്നുണ്ട്. കൂടാതെ അപ്ഹോള്സ്റ്ററി ചാരനിറത്തിലോ കറുപ്പിലോ ചുവപ്പിലോ ആണ് തീര്ത്തിരിക്കുന്നത്. ആനിവേഴ്സറി എഡീഷന് GT പ്രീമിയം സ്പെക്കില് മാത്രമേ ലഭിക്കൂ, അതായത് 6-സ്പീഡ് മാനുവല് ട്രാന്സ്മിഷനോ അല്ലെങ്കില് 10-സ്പീഡ് ഓട്ടോമാറ്റിക് ഡ്രൈവിംഗോ പിന് ചക്രങ്ങളുമായി ഘടിപ്പിച്ച 5.0-ലിറ്റര്, കൊയോട്ടെ V8 എഞ്ചിനുമായി ലഭിക്കുന്നു. എഞ്ചിന് 480 bhp പവറും 560 nm ടോര്ക്കും ഉല്പ്പാദിപ്പിക്കുന്നതിനൊപ്പം, കൂടാതെ കണ്വേര്ട്ടിബിള്, കൂപ്പെ രൂപങ്ങളില് ലഭിക്കുകയും ചെയ്യും.

READ ON APP