Hero Image

അപര്ണയ്ക്കൊപ്പമുള്ള ദീപക്കിന്റെ യാത്ര ഇനി ബെന്സിന്റെ ലക്ഷ്വറി എസ്യുവിയില്

ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില് തന്റേതായ ഇടം നേടിയ താരമാണ് ദീപക് പറമ്പോള്. നായകനായും സഹനടനായുമൊക്കെ ആരാധകരെ കൈയ്യില് എടുക്കാന് താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയില് മേല്വിലാസമോ ബന്ധങ്ങളോ ഇല്ലാതെയായിരുന്നു ദീപക് കടന്നു വരുന്നത്. ഇതിനോടകം 36-ഓളം ചിത്രങ്ങളില് താരം അഭിനയിച്ചു. താരം വിവാഹിതന് ആയിരിയ്ക്കുകയാണ്.

2023 -ല് പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അപര്ണ ദാസിനെയാണ് ദീപക് വിവാഹം ചെയ്തത്. എന്നാല് വിവാഹത്തിനു മുന്നോടിയായി ഒരു പുത്തന് അതിഥിയെ കൂടെ ഗരാജില് എത്തിച്ചിരിക്കുകയാണ് ദീപക്ക്.

മെര്സിഡീസ് ബെന്സിന്റെ ലക്ഷ്വറി കോംപാക്ട് എസ്യുവി മോഡലായ GLA 200d എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. വാഹനത്തിന്റെ ഡെലിവറിയുടെ ചിത്രങ്ങളും മറ്റും എക്സോറ്റിക് വിന്റേജ് & പ്രീമിയം കാര് ഡീലര്മാരായ റോഡ്വെയ്സ് കാര്സാണ് തങ്ങളുടെ ഇന്സ്റ്റഗ്രാം ഹാന്ഡിലിലൂടെ പങ്കുവെച്ചത്. 2019 മോഡല് GLA കോംപാക്ട് എസ്യുവിയാണിത്. മെര്സിഡീസ് ബെന്സിന്റെ GLA 200d രണ്ട് വ്യത്യസ്ത ട്യൂണുകളില് ലഭ്യമായിരുന്നു. ഇവയില് ഒന്നാമനായ GLA 200d വേരിയന്റില്, ഡീസല് എഞ്ചിന് 134 bhp മാക്സ് പവറും 300 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഏഴ് സ്പീഡ് ഡ്യുവല് ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്ബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

GLA 200d -യ്ക്ക് പൂജ്യത്തില് നിന്ന് 100 കിലോമീറ്റര് വേഗത കൈവരിക്കാന് 9.9 സെക്കന്ഡിനുള്ളില് സാധിക്കും, കൂടാതെ മണിക്കൂറില് 205 കിലോമീറ്റര് ആണ് ഈ കോംപാക്ട് എസ്യുവിയുടെ ടോപ്പ് സ്പീഡ്. അടുത്തതായി GLA 220 d 4-മാറ്റിക് വേരിയന്റാണ്, മുകളില് സൂചിപ്പിച്ച അതേ ഏഴ് -സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സാണ് ഇതിലും ട്രാന്സ്മിഷന് ഓപ്ഷന് കൈകാര്യം ചെയ്യുന്നത്, എന്നാല് ഡീസല് എഞ്ചിന് 168 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നതിനൊപ്പം ഓള് വീല് ഡ്രൈവ് സിസ്റ്റവും ചേര്ക്കുന്നു. GLA 220d 4-മാറ്റിക്കിന് വെറും 7.7 സെക്കന്ഡിനുള്ളില് നിശ്ചലാവസ്ഥയില് നിന്ന് 100 കിലോമീറ്റര് വേഗത കൈവരിക്കാനാവും എന്നത് ശ്രദ്ധേയമാണ്. കൂടാതെ മണിക്കൂറില് 218 കിലോമീറ്റര് ടോപ്പ് സ്പീഡും ഈ വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. താരം ഇവയില് ഏതാണ് തെരഞ്ഞെടുത്തത് എന്നത് വ്യക്തമല്ല.

വളരെ അഡംബരം നിറഞ്ഞതും കംഫര്ട്ടബിളുമായി ഇന്റീരിയറാണ് ജെര്മ്മന് ആഡംബര നിര്മ്മാതാക്കള് ഇതിലും ഒരുക്കിയിരിക്കുന്നത്. ഒരു 10.25 ഇഞ്ച് ടച്ച്സ്ക്രീന് ഇന്ഫൊടെയിന്മെന്റ് സിസ്റ്റമാണ് ഡാഷ്ബോര്ഡിന്റെ സെന്റര് കൈയ്യടക്കുന്നത്. കൂടാതെ മികച്ച കംഫര്ട്ടിനായി 10 തരത്തില് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര് & കോ-ഡഡ്രൈവര് സീറ്റാണ് ഇതില് വരുന്നത്. ഡ്രൈവര് സീറ്റിന് മൂന്ന് മെമ്മറി പ്രീസെറ്റുകളും ലഭിക്കുന്നു. കൂടാതെ എല്ലാ ആഡംബരത്തിനും ഒപ്പം ലിറ്ററിന് 17.4 കിലോമീറ്റര് മൈലേജും ഈ ബെന്സ് കാര് വാഗ്ദാനം ചെയ്യുന്നു. വിപണിയില് ഏറെ കുറെ 65.91 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡല് വില്പ്പനയ്ക്ക് എത്തിയിരുന്നത്. എന്നാല് താരം റോഡ്വെയ്സില് നിന്ന് എത്രയ്ക്കാണ് ഇത് സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

READ ON APP