Hero Image

ഈ 7 സീറ്റര് എസ്യുവിക്ക് 55,000 രൂപ വരെ ഡിസ്കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ കൊണ്ടുവരാന് ഒരുങ്ങി ഹ്യുണ്ടായി. ഇതിനു മുന്നോടിയായി നിലവിലുള്ള സ്റ്റോക്കുകളെല്ലാം വേഗത്തില് വിറ്റഴിക്കുന്നതിനായി കിടിലന് ഡിസ്കൗണ്ട് ഓഫറുകള് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 6 അല്ലെങ്കില് 7 സീറ്റര് ഓപ്ഷനില് വാങ്ങാനാവുന്ന അല്കസാറിന്ന് നിലവില് 55,000 രൂപ വരെ ഡിസ്കൗണ്ട് ഓഫറുകള് ലഭ്യമാണ്.

പെട്രോള്, ഡീസല് വേരിയന്റുകളില് ഓഫറുകള് ബാധകമാണെന്നത് കിടിലന് ഡീലാക്കുന്നുണ്ട്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് 55,000 രൂപയുടെ ഓഫറില് ഉപയോഗപ്പെടുത്താനാവുന്നത്.

ഹ്യുണ്ടായി അല്കസാറിന് 16.78 ലക്ഷം മുതല് 21.28 ലക്ഷം രൂപ വരെയാണ് നിലവില് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്നേച്ചര്, സിഗ്നേച്ചര് (O), അഡ്വഞ്ചര് എഡിഷന് എന്നീ വേരിയന്റുകളിലാണ് അല്കസാര് നിലവില് വിപണനം ചെയ്യുന്നത്. 1.5 ലിറ്റര് ടര്ബോ പെട്രോള്, 1.5 ഡീസല് എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപ്ഷനുകളിലും ദക്ഷിണ കൊറിയന് വാഹന നിര്മാതാക്കളായ ഹ്യുണ്ടായിയുടെ 7 സീറ്റര് എസ്യുവി സ്വന്തമാക്കാനാവും. ഇതില് 1.5 ലിറ്റര് ടര്ബോ പെട്രോളിന് 157 bhp കരുത്തില് 253 Nm torque ഉത്പാദിപ്പിക്കാന് പ്രാപ്തമാണ്.

മറുവശത്ത് അല്കസാറിലെ 1.5 ലിറ്റര് ഡീസലിന് 113 bhp പവറില് 250 Nm torque നല്കാനും കഴിയും. മാനുവല്, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളും ഹ്യുണ്ടായി എസ്യുവിയുടെ പെട്രോള്, ഡീസല് മോഡലുകള് വാങ്ങാനാവും. 6 എയര്ബാഗുകള് സ്റ്റാന്ഡേര്ഡായി തന്നെ വാഗ്ദാനം ചെയ്യുന്ന മോഡല് കൂടിയാണിത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. പുതിയ 2024 അല്കസാര് ഫെയ്സ്ലിഫ്റ്റ് ലോഞ്ച് ഈ വര്ഷം അവസാനത്തോടെ ഉണ്ടാവുമെന്നാണ് വിവരം.

READ ON APP